TRENDING:

Ramayana Masam | നൂറ്റാണ്ടുകളുടെ ഐതിഹ്യ പെരുമയിൽ പായം ക്ഷേത്രം

Last Updated:

എട്ടു നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇവിടെ ആരാധന ഉണ്ടായിരുന്നെന്നാണ് വിശ്വാസം. ആ വിശ്വാസത്തിന്റെ അടയാളമാണ് തൊട്ടടുത്തുള്ള വാണിയപ്പൊയിൽ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: യുദ്ധം ജയിച്ചു നിൽക്കുന്ന ശത്രുഘ്‌നനാണ് കണ്ണൂർ പായം ക്ഷേത്രത്തിലെ ആരാധനാമൂർത്തി. സന്തോഷഭാവത്തിൽ നിൽക്കുന്നതിനാൽ ചോദിക്കുന്നതെല്ലാം നൽകുമെന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെയും ശത്രുഘ്‌നന്റേയും സങ്കൽപത്തിലാണ് പൂജ. സുദർശന ചക്ര സമർപ്പണമാണ് ഇവിടുത്തെ പ്രധാന വഴിപാട്.
advertisement

എട്ടു നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇവിടെ ആരാധന ഉണ്ടായിരുന്നെന്നാണ് വിശ്വാസം. ആ വിശ്വാസത്തിന്റെ അടയാളമാണ് തൊട്ടടുത്തുള്ള വാണിയപ്പൊയിൽ. പായത്തമ്പലത്തിലെ ഉൽസവത്തിനായി വാണിഭം നടന്ന ഇടമാണിത്.

ഇരിട്ടി-പേരാവൂർ വഴിയിൽ കാടമുണ്ടയിലാണ് പായം ക്ഷേത്രം. ദീർഘകാലം വിസ്മൃതിയിലായിരുന്ന പായം ക്ഷേത്രത്തിൽ സമീപകാലത്താണ് പുനർനിർമാണം നടന്നത്.

Related News:മഹാമാരിയുടെ കാലത്തും രാമായണകാല വിശുദ്ധിയിൽ തൃപ്രയാർ[NEWS]നീർവേലിയിലെ ഉഗ്രരൂപിയായ ശ്രീരാമസ്വാമി; പ്രതിഷ്ഠയിലും ആരാധനാ സങ്കല്‍പത്തിലും വ്യത്യസ്തം[PHOTOS]ലാമനും ലസ്മണനും രാമന്റെ ബീടരും; ഇവിടെയല്ലാതെ വേറെയെവിടെയുണ്ട് മാപ്പിളരാമായണം?[PHOTOS]

advertisement

2017 ലെ താബൂല പ്രശ്നത്തിൽ ക്ഷേത്രത്തിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമായി. ഇത് വെറുമൊരു ഗ്രാമക്ഷേത്രം അല്ല എന്നാണ് പ്രശ്നത്തിൽ തെളിഞ്ഞത്. ആളുകൾ തീർഥാടനം നടത്തുന്ന വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രമായിരുന്ന പായത്തുള്ളത് എന്ന് പ്രശ്നവശാൽ വ്യക്തമായി. 2018 കൂടുതൽ നവീകരണ പ്രവർത്തനങ്ങൾ നടന്നു. 2019 ഏപ്രിൽ 17 ന് പ്രതിഷ്ഠ മഹോത്സവത്തോട് കൂടി പുനഃപ്രതിഷ്ഠ നടത്തി

വൃത്താകൃതിയിലുള്ള ശ്രീകോവിലാണ് ക്ഷേത്രത്തെ വേറിട്ടുനിർത്തുന്നത്. വൈഷ്ണവ് സങ്കല്പങ്ങളിലെ ചക്രത്തിന് പ്രസക്തിയാണ് ക്ഷേത്രത്തിൽ പ്രകടമാക്കുന്നത്.

advertisement

വനശാസ്താവും ഗണപതിയും ക്ഷേത്രത്തിൽ ഉണ്ട്. ഭഗവതിക്ക് സ്ഥാനം നിശ്ചയിച്ച് നൽകിയിട്ടുണ്ട്.

നാട്ടുകാരുടെ കൂട്ടായ്മ നാലമ്പലദർശനത്തിന് വിപുലമായ തയ്യാറെടുപ്പുകൾ ആലോചിച്ചിരുന്നെങ്കിലും ഇത്തവണ മഹാമാരിയിൽ എല്ലായിടത്തും എന്നതുപോലെ ഇവിടെയും അത് മുടങ്ങി.

മലയാളം വാർത്തകൾ/ വാർത്ത/Life/
Ramayana Masam | നൂറ്റാണ്ടുകളുടെ ഐതിഹ്യ പെരുമയിൽ പായം ക്ഷേത്രം
Open in App
Home
Video
Impact Shorts
Web Stories