നന്മാഴ്‌വരുടെ തിരുവായ്‌മൊഴി. തിരുമങ്കൈ ആഴ്‌വാരുടെ പെരിയതിരുമൊഴി. എല്ലാത്തിലും പരാമർശിക്കുന്ന കേരളത്തിലെ അപൂർവസ്ഥലങ്ങളിൽ ഒന്നാണ് തിരുമൂഴിക്കുളം. മഹോദയപുരത്തിന്റെ പഴയ രാജധാനി നിന്ന സ്ഥലം. കുലശേഖര ആഴ്വാർ സ്ഥാപിച്ചതാണ് മൂഴിക്കുളം ക്ഷേത്രമെന്ന് ചരിത്രം.
ക്ഷേത്രത്തിനു സമീപത്തുനിന്നു ലഭിച്ച ശിലാരേഖകളാണ് കേരളത്തിന്റെ തന്നെ ചരിത്രരചനയുടെ അടിസ്ഥാനം. കേരളത്തിൽ പിന്നീട് ബാധകമായ ക്ഷേത്രചട്ടങ്ങളായ മൂഴിക്കുളം കച്ചം തയ്യാറാക്കിയത് ഈ ക്ഷേത്രത്തിൽ വച്ചാണ്. ഈ കച്ചങ്ങൾ അഥവാ ചട്ടങ്ങൾ അനുസരിച്ചാണ് പിന്നീട് സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ ആചാരങ്ങൾ നിശ്ചയിക്കപ്പെട്ടത്. കേരളത്തിലെ 13 ലക്ഷ്മണക്ഷേത്രങ്ങളിൽ ഒന്നാണ് മൂഴിക്കുളത്തേത്.
advertisement
You may also like:പലചരക്ക്, പച്ചക്കറി കടകളിലെ ജീവനക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാൻ കേന്ദ്ര നിർദ്ദേശം [NEWS]'സഹായിക്കാന്‍ അവൻ മുന്നിലുണ്ടാകും'; ക്യാപ്റ്റന്‍ ദീപക് സാഥെയെ കുറിച്ച് മാതാപിതാക്കള്‍ [NEWS] Top 10 Most Dangerous Airport Runways | ലോകത്തെ ഏറ്റവും അപകടകരമായ 10 വിമാനത്താവളങ്ങളിലെ റൺവേകൾ [PHOTOS]
പണ്ടു നാലമ്പല ദർശനം കാൽനടയായിരുന്നു. തൃപ്രയാർ നിർമാല്യം തൊഴുത് ഇരിഞ്ഞാലക്കുടയിൽ ഉഷപൂജയ്‌ക്കെത്തി ഉച്ചപൂജയ്ക്കായി മൂളിക്കളത്ത് വരുന്നതായിരുന്നു ചിട്ട. പായമ്മൽ ക്ഷേത്രത്തിലായിരുന്നു. അന്നൊക്കെ ദീപാരാധന ദർശനം. പഞ്ചസാര ഇടാത്ത പാൽപ്പായസമാണ് പ്രധാനവഴിപാട്. മുൻ വർഷങ്ങളിലൊക്കെ ആയിരങ്ങളാണ് കർക്കടക മാസത്തിൽ ഇവിടെ എത്തിയിരുന്നത്. ഇപ്പോൾ കോവിഡ് പശ്ചാത്തലത്തിൽ നിബന്ധനകൾ പാലിച്ചാണ് ക്ഷേത്ര ദർശനം.