• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | പലചരക്ക്, പച്ചക്കറി കടകളിലെ ജീവനക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാൻ കേന്ദ്ര നിർദ്ദേശം

Covid 19 | പലചരക്ക്, പച്ചക്കറി കടകളിലെ ജീവനക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാൻ കേന്ദ്ര നിർദ്ദേശം

ഓക്സിജൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള ആംബുലൻസുകൾ സജ്ജമാക്കണമെന്നും ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പച്ചക്കറി, പലചരക്ക് കടകളിലെ ജീവനക്കാർക്ക് കോവിഡ് പരിശോധന നടത്തണമെന്ന് കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച നിർദ്ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്നത്. നിരവധി പേർ ഇത്തരം കടകളിൽ എത്തുന്ന സാഹചര്യത്തിലാണ് കേന്ദ്ര നിർദ്ദേശം.

    ഓക്സിജൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള ആംബുലൻസുകൾ സജ്ജമാക്കണമെന്നും ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ എല്ലാവർക്കും ആംബുലൻസ് സേവനം ഉറപ്പാക്കണമെന്നും കത്തിൽ നിർദ്ദേശമുണ്ട്.
    You may also like:Karipur Air India Express Crash | 12 വർഷം വ്യോമസേനയിൽ; ക്യാപ്റ്റൻ സാഥെ 30 വർഷത്തെ പരിചയ സമ്പത്തുള്ള പൈലറ്റ് [NEWS]Karipur Air India Express Crash| ഒരു വിമാനം എയർപോർട്ടിൽ ഇറങ്ങുന്നത് എങ്ങനെ? പൈലറ്റ് ആദ്യം കാണുന്നത് എന്ത്? [NEWS] Karipur Air India Express Crash | 'വ്യക്തിപരമായി അറിയാം'; കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച പൈലറ്റിന് ആദരാഞ്ജലി അർപ്പിച്ച് പൃഥ്വിരാജ് [NEWS]


    കൊറോണ വൈറസ് ബാധ പുതിയ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുകയെന്നതാണ് പുതിയ നിർദ്ദേശങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
    Published by:Aneesh Anirudhan
    First published: