ശരീരത്തിന് മജ്ജയും മാംസവും രക്തവും എന്ന പോലെ ഭാഷക്ക് അക്ഷരങ്ങളും അതിന് ഒരു ചട്ടക്കൂടും ലിപിയും നൽകി ജീവൻ നൽകുക ആയിരുന്നു എഴുത്തച്ഛൻ. അതിൽ നിന്ന് ആണ് വാക്കുകളും അർത്ഥവും തളിർത്തതും പൂത്തതും സുഗന്ധം പരത്തിയതും. അതേ മലയാള ഭാഷ പിറന്നു വീണത് രാമാനുജൻ എഴുത്തച്ഛന്റെ എഴുത്താണിയിലൂടെ ഈ മണ്ണിൽ ആണ്. ആ മണ്ണിന് കാലം നൽകിയ പേര് ഒരു ദേശത്തിന്റെ അടയാളമായി, ഭാഷയുടെ ജന്മനാടായി. അതാണ് തിരൂർ തുഞ്ചൻപറമ്പ്.
advertisement
സരസ്വതി മണ്ഡപവും ശാരികാ ശിൽപവും; തുഞ്ചൻപറമ്പിനെ അടയാളപ്പെടുത്തുന്ന നിർമിതികൾ- ചിത്രങ്ങൾ കാണാം
തുഞ്ചൻ സ്മാരകത്തിൽ എത്തുന്നവർക്ക് കാണാം ആ മഹായോഗിയുടെ കർമ ശേഷിപ്പുകൾ. എഴുത്തച്ഛന്റെ എഴുത്ത് കളരി നിന്നിരുന്നത് എന്ന് കരുതുന്ന സ്ഥലത്ത് ആണ് ഇന്ന് തുഞ്ചൻ സ്മാരക മണ്ഡപം. ഇവിടെ വച്ച് ആണ് എഴുത്തച്ഛൻ കുട്ടികൾക്ക് അക്ഷരം പകർന്നു നൽകിയത് എന്ന് കരുതുന്നു. ഇന്ന് വിദ്യാരംഭ ദിവസം പാരമ്പര്യ എഴുത്താശാൻമാർ ഇവിടെ ഇരുന്നാണ് അറിവിന്റെ ആദ്യക്ഷരം കുരുന്നു നാവുകളിൽ കുറിക്കുന്നത്. അന്നേ ദിവസം എഴുത്താശാൻമാർക്ക് മാത്രം അവകാശപ്പെട്ട ഇടമാണ് ഇത്.
കുറച്ച് അപ്പുറത്ത് ആണ് ഇന്ന് എഴുത്ത് കളരി പഴയ എഴുത്ത് കളരിയുടെ അവശിഷ്ടങ്ങൾ ഭൂമിയിൽ നിന്നും കിട്ടിയത് എല്ലാം ഇവിടെ ആണ് ഇന്ന് സൂക്ഷിക്കുന്നത്. എഴുത്തച്ഛൻ ആരാധിച്ചിരുന്ന സരസ്വതി ശിലാരൂപം ഇന്ന് ഈ എഴുത്ത് കളരിയിൽ ആണ് ഉള്ളത്. മുൻപ് അദ്ദേഹത്തിന്റെ എഴുത്താണിയും ഇവിടെ ആയിരുന്നു. മ്യൂസിയം തുടങ്ങിയതോടെ എഴുത്താണി അവിടേക്ക് മാറ്റി. ഇന്ന് തുഞ്ചൻ ഉത്സവ ദിവസം എഴുത്താണി എഴുന്നള്ളിക്കുന്നത് എഴുത്തു കളരിയിൽ നിന്നാണ്.
TRENDING:Jio Glass | ഇതാ വരുന്നു ജിയോ ഗ്ലാസ്; വീഡിയോ കോളിംഗ്, 3ഡി ക്ലാസ് റൂം എന്നിവ സാധ്യമാകും [PHOTOS]Reliance Jio| ഗൂഗിൾ-ജിയോ ഡീൽ മുതൽ ജിയോ 5G വരെ; സുപ്രധാന പ്രഖ്യാപനങ്ങൾ [PHOTOS]Reliance Jio 5G | ജിയോ 5G വരുന്നു; പൂർണമായി ഇന്ത്യൻ നിർമിതമെന്ന് മുകേഷ് അംബാനി [NEWS]
ഈ എഴുത്ത് കളരിക്ക് തൊട്ട് അടുത്താണ് വിഖ്യാതമായ കാഞ്ഞിരമരം. എഴുത്തച്ഛൻ ധ്യാനിച്ചിരുന്നത് ഈ മരത്തിന്റെ ചുവട്ടിൽ ആയിരുന്നു എന്ന് സങ്കല്പം. അദ്ദേഹത്തിന്റെ ധ്യാനം കാഞ്ഞിരത്തിന്റെ കയ്പ് പോലും നീക്കി എന്നാണ് ഐതിഹ്യം. നൂറ്റാണ്ടുകൾക്ക് മുമ്പ് ഉള്ള അതേ കാഞ്ഞിരമരം ഇത് ആണെന്നും അല്ല, അതിൽ നിന്നും മുളച്ചതാണ് ഇപ്പോൾ കാണുന്നതെന്നും രണ്ട് വിധം അഭിപ്രായം ഉണ്ട്. എഴുത്തച്ഛൻ ഉപയോഗിച്ചിരുന്ന കുളത്തിന് തൊട്ട് അടുത്ത് തന്നെ ആണ് ഈ കാഞ്ഞിരമരവും എഴുത്ത് കളരിയും. ഇത് എല്ലാം ഇന്ന് സംരക്ഷിത ശേഷിപ്പുകൾ ആണ്.
സരസ്വതി മണ്ഡപവും അതിനോട് ചേർന്നുള്ള ശാരികാ ശില്പവും ഇന്ന് തുഞ്ചൻ പറമ്പിനെ അടയാളപ്പെടുത്തുന്ന നിർമിതികൾ ആണ്. എഴുത്തച്ഛൻ കിളി പറയുന്ന ശൈലിയിൽ ആണല്ലോ രാമായണം രചിച്ചത്. ഇതും അക്കാലത്തെ ജാതി വ്യവസ്ഥകൾക്ക് എതിരായ കൗശലത്തോടെ ഉള്ള പ്രതിരോധം ആയിരുന്നു. ശാരിക ശിൽപം ഓർമിപ്പിക്കുന്നത് ഇക്കാര്യങ്ങൾ കൂടി ആണ്.
വേദം കേട്ടാൽ കീഴ് ജാതിക്കാരന്റെ ചെവിയിൽ ഈയം മേൽജാതിക്കാർ എന്ന് അവകാശപ്പെടുന്നവർ ഉരുക്കി ഒഴിച്ചിരുന്ന കാലത്ത് ആണ് എഴുത്തച്ഛന്റെ അക്ഷര വിപ്ലവം.