• HOME
  • »
  • NEWS
  • »
  • money
  • »
  • Reliance Jio 5G | ജിയോ 5G വരുന്നു; പൂർണമായി ഇന്ത്യൻ നിർമിതമെന്ന് മുകേഷ് അംബാനി

Reliance Jio 5G | ജിയോ 5G വരുന്നു; പൂർണമായി ഇന്ത്യൻ നിർമിതമെന്ന് മുകേഷ് അംബാനി

ജിയോക്ക് വളരെ വേഗം തന്നെ 4Gയില്‍ നിന്ന് 5Gയിലേക്ക് മാറാനാകും. മുകേഷ് അംബാനിയുടെ പ്രഖ്യാപനം റിലയൻസ് ഇൻഡസ്ട്രീസിന്റെ വെർച്വൽ വാർഷിക പൊതുയോഗത്തിൽ.

News18 Malayalam

News18 Malayalam

  • Share this:
    റിലയൻസ് ജിയോ 5G സേവനം ഉപയോക്താക്കൾക്ക് അടുത്ത വർഷത്തോടെ ലഭ്യമാകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ‌ഐ‌എൽ) ആദ്യത്തെ വെർച്വൽ വാർഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

    സ്പെക്ട്രം ലഭ്യമാകുന്നതോടെ 5G സേവനം ലഭ്യമാക്കും. പൂർണമായി ഇന്ത്യൻ നിർമിത സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ജിയോക്ക് വളരെ വേഗം തന്നെ 4Gയില്‍ നിന്ന് 5Gയിലേക്ക് മാറാനാകും. ഇത് ഇന്ത്യയിൽ വിജയകരമാണെന്ന് തെളിഞ്ഞാൽ 5G സാങ്കേതിക വിദ്യകളുടെ കയറ്റുമതിക്ക് ജിയോ പ്ലാറ്റ്ഫോമുകൾ പ്രാപ്തമാകുമെന്നും അദ്ദേഹം അറിയിച്ചു.

    വിലകുറഞ്ഞ 5G സ്മാർട്ട്ഫോണുകൾ - ഇതുവരെ 10 കോടി ജിയോ ഫോണുകളാണ് വിറ്റുപോയത്. ചെലവ് കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകൾ നിർമിക്കും, ജിയോയും ഗൂഗിളും ചേർന്ന് ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം നിർമിക്കും. - മുകേഷ് അംബാനി പറഞ്ഞു.

    മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, മുംബൈയിലെ പ്രശസ്തമായ ബിർള മാതുശ്രീ ഹാളിൽ ഉത്സവം പോലുള്ള, പൊതുയോഗമല്ല, മറിച്ച് ജിയോയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചു തത്സമയ അടിസ്ഥാനത്തിൽ ഒരു ചാറ്റ് ബോട്ട്, ടു-വേ ലൈവ് സ്ട്രീമിംഗായാണ് പൊതുയോഗം. റിലയൻസ് ചരിത്രത്തിൽ ഇതാദ്യമായാണ് വാർഷിക പൊതുയോഗം ഓൺലൈനായി നടക്കുന്നത്. ഷെയർഹോൾഡർമാർ, വരാനിരിക്കുന്ന നിക്ഷേപകർ, മാധ്യമങ്ങൾ, പൊതുജനങ്ങൾ എന്നിവർക്ക് 24 x 7 ഹെൽപ്പ് ഡെസ്ക് എന്ന നിലയിൽ കൃത്യവും പെട്ടെന്നുള്ളതുമായ വിവരങ്ങൾ നൽകും.

    TRENDING:എറണാകുളത്ത് സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ചെല്ലാനത്ത് 103 സമ്പർക്ക രോഗികൾ [NEWS]സിനിമാ വാഗ്ദാനം നൽകി തട്ടിപ്പ്; പണം വാങ്ങി പറ്റിച്ചതായി ടിക് ടോക്ക് താരം [NEWS]കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ [NEWS]

    വീഡിയോ കോൺഫറൻസിംഗ്, ജിയോ മീറ്റ് പ്ലാറ്റ്ഫോം, സിസ്കോ വെബെക്സ്, വാണിജ്യ വെബ്കാസ്റ്റ് എന്നിവ വഴിയാണ് വെർച്വൽ പൊതുയോഗം. എല്ലാ ഡയറക്ടർമാർക്കും പ്രധാന ഉദ്യോഗസ്ഥർക്കും ഷെയർഹോൾഡർ സ്പീക്കറുകൾക്കും ദൃശ്യവും ശ്രവിക്കാവുന്നതും ആയിരക്കണക്കിന് ഷെയർഹോൾഡർമാർക്ക് അവരുടെ ചോദ്യങ്ങൾ പോസ്റ്റുചെയ്യാനും തീരുമാനങ്ങളിൽ ഇ-വോട്ട് ചെയ്യാനും കഴിയും.

    (Disclaimer: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് കീഴിലുള്ള സ്വതന്ത്ര മീഡിയ ട്രസ്റ്റാണ് നെറ്റ്‌വർക്ക് 18 മീഡിയ ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ്)
    Published by:Rajesh V
    First published: