രാമരാജ ക്ഷേത്രം, ഓര്‍ച്ച, മധ്യപ്രദേശ്
മധ്യപ്രദേശിലെ ഓര്‍ച്ചയില്‍ സ്ഥിതി ചെയ്യുന്ന രാമരാജ ക്ഷേത്രം ഓര്‍ച്ച ക്ഷേത്രം എന്നും അറിയപ്പെടുന്നു. ക്ഷേത്രത്തിന്റെ ഭംഗി, വാസ്തുവിദ്യ, ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള ഐതീഹ്യങ്ങള്‍ എന്നിവ ഏറെ അതിശയിപ്പിക്കുന്നവയാണ്. ഓര്‍ച്ചയിലെ രാജ്ഞി ശ്രീരാമന്റെ കടുത്ത ഭക്തയായിരുന്നുവെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. രാജ്ഞിയുടെ കൊട്ടാരമാണ് പിന്‍ക്കാലത്ത് ക്ഷേത്രമായി മാറിയത്. ഇതിനുള്ളില്‍ ഒരു കൊട്ടാരത്തിന് സമാനമായ സൗകര്യങ്ങളാണ് ഉള്ളത്. വെള്ള, മണല്‍ നിറങ്ങളിലുള്ള അതിമനോഹരമായ കല്ലുകളാലും ചുവരുകളാലും ക്ഷേത്രത്തിനകം അലങ്കരിച്ചിരിക്കുന്നു. രാമരാജ ക്ഷേത്രം രാജ്യത്തെ സമാനതകളില്ലാത്ത നിര്‍മികളിലൊന്നാണ്.
advertisement
രാമചന്ദ്രസ്വാമി ക്ഷേത്രം, ഭദ്രാചലം, തെലങ്കാന
ഗോദാവരി ക്ഷേത്രത്തിന്റെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വനവാസകാലത്ത് രാമന്‍, സീത, ലക്ഷ്മണന്‍ എന്നിവരുടെ വാസസ്ഥലമായിരുന്നു ഭദ്രാചലം എന്ന് വിശ്വസിക്കപ്പെടുന്നു. ദക്ഷിണ അയോധ്യ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ശ്രീരാമന്റെ ഇതിഹാസ കഥ വിവരിക്കുന്ന സങ്കീര്‍ണവും അതിമനോഹരവുമായ കൊത്തുപണികളാല്‍ അലംകൃതമാണ് ഈ ക്ഷേത്രത്തിന്റെ ഉള്‍വശം.
Also read-രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ പറ്റില്ലേ? കുരുക്ഷേത്രയിലേക്ക് പോയാലോ?
രാമസ്വാമി ക്ഷേത്രം, കുംഭകോണം, തമിഴ്‌നാട്
തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍ അതിമനോഹരമായവയാണ്. ശ്രീരാമന് സമര്‍പ്പിച്ചിരിക്കുന്ന കുംഭകോണത്തെ ക്ഷേത്രവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ചരിത്രപ്രാധാന്യമുള്ള ഈ രാമസ്വാമി ക്ഷേത്രത്തിൽ ഹനുമാനും പ്രധാന്യം നല്‍കിയിരിക്കുന്നു. ക്ഷേത്രത്തിന്റെ 64 തൂണുകള്‍ തമിഴ്‌നാട് വാസ്തുവിദ്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടത്തപ്പെടുന്ന പംഗുനി ഉതിരം ഉത്സവസമയത്താണ് ക്ഷേത്രത്തില്‍ ഭക്തര്‍ എത്തുന്നത്.
കോദണ്ഡരാമ ക്ഷേത്രം, ഹിരേമഗളൂര്‍, കര്‍ണാടക
കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ ശാന്തമായൊഴുകുന്ന തുംഗഭദ്ര നദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന വിഗ്രഹങ്ങളെല്ലാം ഒരൊറ്റ കല്ലില്‍ കൊത്തിയെടുത്തവയാണ്. കലയും കരകൗശലവിദ്യയും സമന്വയിപ്പിച്ചുള്ള ഏറെ സവിശേഷതകള്‍ നിറഞ്ഞതാണ് ഇവിടുത്തെ വിഗ്രഹങ്ങള്‍. കൂടാതെ, പ്രകൃതിരമണീയമായ കാഴ്ചകളും അനുഭവങ്ങളും തീര്‍ഥാടകരെയും വിനോദസഞ്ചാരികളെയും ഇവിടേക്ക് ആകര്‍ഷിക്കുന്നു.
കാലാറാം ക്ഷേത്രം, നാസിക്, മഹാരാഷ്ട്ര
ഇരുട്ട് എന്ന വാക്കില്‍ നിന്നാണ് ഈ ക്ഷേത്രത്തിന്റെ പേര് ഉത്ഭവിച്ചത്. ഈ ക്ഷേത്രത്തില്‍ ഭൂരിഭാഗം സ്ഥലത്തും, ശ്രീരാമ വിഗ്രഹമുള്‍പ്പടെ കല്ലിന്റെ കറുത്തഭാഗമാണ് ഉപയോഗിച്ചിരിക്കുന്നത്. ശ്രീരാമന്റെ 14 വര്‍ഷം നീണ്ടുനിന്ന വനവാസത്തെ സ്മരിച്ചുകൊണ്ട് 14 പടികള്‍ ഈ ക്ഷേത്രത്തില്‍ നല്‍കിയിരിക്കുന്നു. കൂടാതെ 84 ലക്ഷം ജീവിതചക്രത്തെ അനുസ്മരിപ്പിച്ചുകൊണ്ട് 84 തൂണുകളും നല്‍കിയിരിക്കുന്നു. നാസിക്കിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം മഹാരാഷ്ട്രയുടെ വാസ്തുവിദ്യാ വൈദഗ്ധ്യത്തിന്റെ തെളിവായി നിലകൊള്ളുന്നു.
രാമക്ഷേത്രം, ഭുവനേശ്വര്‍, ഒഡീഷ
ക്ഷേത്രങ്ങളുടെ നഗരമാണ് ഭുവനേശ്വര്‍. ശ്രേഷ്ഠതയിലും ആദ്ധ്യാത്മികതയിലും ഒഡീഷയിലെ വാസ്തുവിദ്യാ വൈഭവം പ്രകടമാക്കുന്ന രീതിയിലും മുന്നിലായാണ് ഈ രാമക്ഷേത്രം നിലകൊള്ളുന്നത്. ഈ ക്ഷേത്രത്തില്‍ ശ്രീരാമന്റെയും ഹനുമാന്റെയും പ്രതിഷ്ഠകൾ മാത്രമല്ല ഒട്ടേറെ ദേവന്മാരുടെയും ദേവതകളുടെയും പ്രതിഷ്ഠകളുണ്ട്. ദിവസവും വൈകുന്നേരമുള്ള ആരതിയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. സമാധാനവും ശാന്തതയും നിറഞ്ഞ അന്തരീക്ഷം തീര്‍ഥാടകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. പുരാതനമായ ശില്‍പങ്ങളാല്‍ അലങ്കരിച്ച ഈ ക്ഷേത്രം ഒഡീഷയുടെ കലയുടെയും മഹത്വത്തിന്റെയും സമന്വയത്തിന് സാക്ഷ്യം വഹിക്കുന്നു.
രാമതീര്‍ഥ ക്ഷേത്രം, അമൃത്സര്‍, പഞ്ചാബ്
ചരിത്രനഗരമായ അമൃത്സറില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം തീര്‍ഥാടകരുടെ ഇഷ്ടകേന്ദ്രമാണ്. വാല്‍മീകി മഹര്‍ഷി താമസിച്ചിരുന്ന സ്ഥലമാണിതെന്നും സീത അഭയം തേടിയ ഇടമാണിതെന്നും വിശ്വസിക്കപ്പെടുന്നു. ശ്രീരാമന്റെ മക്കളായ ലവ, കുശന്മാരുടെ ജന്മസ്ഥലമായും ഇത് കണക്കാക്കപ്പെടുന്നു. ഏറെ ശാന്തമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം അതിന്റെ ചരിത്രപരമായ പ്രാധാന്യവും വിളിച്ചോതുന്നു. രാമനവമിയോട് അനുബന്ധിച്ചുള്ള മേള ഇവിടേക്ക് തീര്‍ഥാടകരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്നു.