രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ പറ്റില്ലേ? കുരുക്ഷേത്രയിലേക്ക് പോയാലോ?

Last Updated:

അയോധ്യയിൽ പോകാൻ സാധിക്കാത്തവർ വിഷമിക്കേണ്ട.

ജനുവരി 22 ന് അയോധ്യയിൽ വെച്ചു നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് ഭക്തർ. എന്നാൽ അന്നേ ദിവസം അയോധ്യയിൽ പോകാൻ സാധിക്കാത്തവർ വിഷമിക്കേണ്ട. ഡൽഹിയിൽ നിന്നും രണ്ടര മണിക്കൂർ മാത്രം ദൂരമുള്ള കുരുക്ഷേത്ര നിങ്ങൾക്കു പരി​ഗണിക്കാവുന്ന മറ്റൊരു ഓപ്ഷനാണ്. ഹരിയാനയിലെ ഒരു നഗരമാണ് കുരുക്ഷേത്രം. ചരിത്രപരമായും മതപരമായും ഒട്ടേറെ പ്രത്യേകതകളുള്ള ഒരു സ്ഥലമാണ് ഇവിടം.
ബിസി 3000 നൂറ്റാണ്ടിൽ ഇവിടെ ഭരിച്ച ഭരത രാജവംശത്തിലെ കുരു രാജാവിന്റെ പേരിലാണ് ഈ ന​ഗരം അറിയപ്പെടുന്നത്. കുരു മഹാരാജാവ്‌ സത്യം, യോഗം, ദയ, പരിശുദ്ധി, ധര്‍മ്മം, ത്യാഗം, തപസ്യ, ബ്രഹ്മചര്യം എന്നീ ഏട്ട്‌ മഹാഗുണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനായി ആരാധനാ കര്‍മം ചെയ്ത ഭൂമിയാണ് ഇതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
കുരുക്ഷേത്രയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ
1. ജ്യോതിസർ (Jyotisar)
മഹാഭാരത സമയത്ത് അർജുൻ കൃഷ്ണനോട് തന്റെ ദൈവിക രൂപം വെളിപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ കൃഷ്ണൻ വെളിപ്പെടുത്തിയ വിശ്വരൂപത്തിന്റെ പ്രതിമ ഈ കുളത്തിനു സമീപമാണ്. കൗരവരും പാണ്ഡവരും തമ്മിലുള്ള 18 ദിവസത്തെ മഹാഭാരത യുദ്ധത്തിനിടെ ഭഗവാൻ കൃഷ്ണൻ അർജ്ജുനന് ഭഗവദ്ഗീത ഉപദേശിച്ച പുണ്യസ്ഥലമാണിത് എന്നാണ് കരുതപ്പെടുന്നത്. രക്തച്ചൊരിച്ചിൽ ഉണ്ടായ യുദ്ധമായതിനാലാണ് ഇവിടുത്തെ മണ്ണ് ചുവന്നതായി കാണപ്പെടുന്നതെന്നും പറയുന്നു. ഇടയ്ക്കിടെ ഇവിടെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയും സംഘടിപ്പിക്കപ്പെടാറുണ്ട്.
advertisement
2. ബ്രഹ്മ സരോവർ (Brahma Sarovar)
ജ്യോതിസറിനു തൊട്ടടുത്തു തന്നെയാണ് ബ്രഹ്മ സരോവർ സ്ഥിതി ചെയ്യുന്നത്. ബ്രഹ്മാവിന് സമർപ്പിച്ചിരിക്കുന്ന ഈ തടാകം വിവിധ ചരിത്ര ഗ്രന്ഥങ്ങളിലും പരാമർശിച്ചിട്ടുണ്ട്. ഈ തടാകം ഇപ്പോഴും ഈ പ്രദേശത്തെ ഏറ്റവും വിശുദ്ധമായ സ്ഥലങ്ങളിൽ ഒന്നായി സംരക്ഷിക്കപ്പെടുന്നുണ്ട്.
3. സന്നിഹിത് സരോവർ (Sannehit Sarovar)
സന്നിഹിത് സരോവരത്തെക്കുറിച്ച് പരാമർശിക്കാതെ കുരുക്ഷേത്രയിലെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടിക പൂർണമാകില്ല. സരസ്വതി നദിയുടെ ഏഴ് പോഷകനദികളുടെ സംഗമസ്ഥാനത്താണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. സന്നിഹിത് സരോവറിനോട് ചേർന്നുള്ള ചെറിയ ആരാധനാലയങ്ങളും നിങ്ങൾക്ക് സന്ദർശിക്കാം. മഹാവിഷ്ണു, ലക്ഷ്മി നാരായണൻ, ധ്രുവ നാരായണൻ, ദുർഗ്ഗാദേവി, ഭഗവാൻ ഹനുമാൻ എന്നിവർക്ക് സമർപ്പിക്കപ്പെട്ട ആരാധനാലയങ്ങൾ ഇവിടെയുണ്ട്.
advertisement
4. ദി താജ് ഓഫ് ഹരിയാന (The Taj of Haryana)
ഹൈന്ദവ പുരാണങ്ങളാലും ആചാരങ്ങളാലും സമ്പന്നമായിരുന്നെങ്കിലും, എല്ലാ മതങ്ങളിലെയും പണ്ഡിതന്മാരെ ആദരിക്കുന്ന ഒരു മതേതര പട്ടണമായിരുന്നു കുരുക്ഷേത്ര. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മു​ഗൾ ആചാര്യൻ ആയ ഷെയ്ഖ് ചില്ലിയെപ്പറ്റി (Sheikh Chilli) ചിലർ കേട്ടിട്ടുണ്ടാകുമെങ്കിലും, അദ്ദേഹത്തിന്റെ ശവകുടീരം ഹരിയാനയിലെ താനേസറിൽ ഉണ്ടെന്ന കാര്യം അധികമാർക്കും അറിയില്ല. പതിനേഴാം നൂറ്റാണ്ടിലെ മുഗൾ വാസ്തുവിദ്യാ ശൈലിയിൽ ആണ് ഈ ശവകുടീരം നിർമിച്ചിരിക്കുന്നത്. പച്ചപ്പു നിറഞ്ഞ പുൽത്തകിടികളും ഷെയ്ഖ് ചില്ലിക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ഓൺസൈറ്റ് മ്യൂസിയവും ഇവിടെയുണ്ട്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Religion/
രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ പറ്റില്ലേ? കുരുക്ഷേത്രയിലേക്ക് പോയാലോ?
Next Article
advertisement
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് വൈകാരിക അടുപ്പം, ബന്ധം ശക്തിപ്പെടുത്തൽ

  • പ്രണയത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാൻ മികച്ച ദിവസമാണ്

  • മീനം രാശിക്കാർക്ക് കുടുംബ ഉത്തരവാദിത്വങ്ങളും സ്‌നേഹവും

View All
advertisement