TRENDING:

കൊട്ടിയൂര്‍ ക്ഷേത്രത്തിലെ തീര്‍ഥാടകര്‍ക്ക് ഭക്ഷണം വിളമ്പി പര്‍ദ്ദയിട്ട സഹോദരിമാര്‍; 'യഥാർത്ഥ കേരള സ്റ്റോറിയെന്ന്' പി ജയരാജൻ

Last Updated:

സംഘപരിവാറിനും ഇസ്ലാമിക സംഘപരിവാറിനും പിടിച്ചടുക്കാൻ പറ്റാത്ത ദൂരത്തിലാണ് ഈ നാടിലെ മനുഷ്യരുടെ മത മൈത്രിയും മാനവിക ബോധവുമെന്ന് പി ജയരാജന്‍ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരളത്തിലെ മനുഷ്യരുടെ മതമൈത്രിയും മാനവിക ബോധവും വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പങ്കുവച്ച് സിപിഎം നേതാവ് പി ജയരാജന്‍. കൊട്ടിയൂര്‍ ശിവക്ഷേത്രത്തിലേക്ക് പോകുന്ന തീര്‍ഥാടകര്‍ക്ക് അന്നം വിളമ്പുന്ന പര്‍ദ്ദ ധരിച്ച യുവതികളുടെ ചിത്രം പങ്കുവച്ച് യഥാർത്ഥ കേരള സ്റ്റോറിയെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.ടെമ്പിള്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയും ജീവകാരുണ്യ പ്രസ്ഥാനമായ ഐആര്‍പിസിയും ചേര്‍ന്നാണ് അന്നദാനത്തിന് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ആദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
advertisement

Also read-‘ഏതു മതത്തിൽപെട്ടയാൾ മരിച്ചാലും പള്ളിയിൽനിന്ന് അറിയിക്കും’; ഈ ജമാഅത്ത് പള്ളിയുടെ തീരുമാനം

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ രൂപം

യഥാർത്ഥ കേരള സ്റ്റോറി

ഈ മുസ്ലീം മത വിശ്വാസികളായ സ്ത്രീകൾ ഭക്ഷണം വിളമ്പി കൊടുക്കുന്നത് കൊട്ടിയൂർ ശിവ ക്ഷേത്രത്തിലെ തീർത്ഥാടകർക്കാണ്.

ദക്ഷിണ കാശി എന്നറിയപ്പെടുന്ന ബാവലിപുഴയോരത്തെ ഈ ചരിത്ര പ്രസിദ്ധമായ ശിവ ക്ഷേത്രം ഉത്തര മലബാറിന്റെ മാത്രമല്ല കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ആരാധനാലയമാണ്. ദക്ഷയാഗത്തിന്റെ ഐതിഹ്യം പേറുന്ന കൊട്ടിയൂരിൽ നെയ്യാട്ട മഹോത്സവം ആരംഭിച്ചു കഴിഞ്ഞു.

advertisement

മാനവികതയുടെയും മത മൈത്രിയുടേയും വലിയ സന്ദേശം കൂടി നൽകുകയാണ് ചിറ്റരി പറമ്പ് പഞ്ചായത്തിലെ ടെമ്പിൾ കോർഡിനേഷൻ കമ്മറ്റിയും ഐ അർ പി സി യും ചേർന്ന് നടത്തുന്ന അന്നദാന വിശ്രമ കേന്ദ്രത്തിലൂടെ. പർദ്ദ ധരിച്ച ഈ സഹോദരിമാർ ഉൾപ്പടെയുള്ള വളണ്ടിയർമാർ ആണ് കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് പോകുന്ന തീർത്ഥാടകാർക്ക് അന്നദാനം നടത്തുന്നത്.

വിശ്വാസികളായ തീർത്ഥാടകർ സന്തോഷത്തോട് കൂടി തന്നെ വിശപ്പടക്കുന്നു. മതവും വിശ്വാസവും മാനവീകതയിലും സഹോദര്യത്തിലും ഉയരങ്ങളിലേക്ക് കടക്കുന്നു.

മനുഷ്യനെ മതങ്ങളിൽ വിഭജിക്കുന്ന വർത്തമാന കാലത്ത്, ഹിന്ദുവിനെ രാഷ്‌ടീയ ഹിന്ദുത്വയിലേക്കും മുസ്ലീമിനെ പൊളിറ്റിക്കൽ ഇസ്‌ലാമിസത്തിലേക്കും വഴി മാറ്റാൻ കൊണ്ടു പിടിച്ച ശ്രമങ്ങൾ നടക്കുന്ന ഈ കാലത്ത് വർഗ്ഗീയ രാഷ്ട്രീയത്തിന്റെ മുന്നിൽ മാനവികതയുടെ ബദൽ മാർഗ്ഗം കാണുന്നതാണ് ഈ കാഴ്ച്ച.

advertisement

സംഘപരിവാറിനും ഇസ്ലാമിക സംഘപരിവാറിനും പിടിച്ചടുക്കാൻ പറ്റാത്ത ദൂരത്തിലാണ് ഈ നാടിലെ മനുഷ്യരുടെ മത മൈത്രിയും മാനവിക ബോധവും. അതിന് കോട്ടം വരാതെ കാക്കുന്നതാവട്ടെ എല്ലാ ആഘോഷങ്ങളും.

ഇവിടേക്ക് മറ്റു ക്ഷേത്രങ്ങളിൽ നിന്ന് അരിയും,പച്ചക്കറിയും,മറ്റു ഭക്ഷ്യ വസ്തുതകളും എല്ലാം സംഭവനയായി എത്തുന്നു. ഇസ്ലാം മത വിശ്വാസികളും അന്നദാനതിന് ആവശ്യമായ സാമ്പത്തിക സഹായങ്ങളും വളണ്ടിയർ സേവനങ്ങളും നൽകുന്നു.

advertisement

ഇതിന് നേതൃത്വം നൽകുന്നത് ടെമ്പിൾ കോർഡിനേഷൻ കമ്മിറ്റിയും ജീവ കാരുണ്യ പ്രസ്ഥാനമായ ഐ.ആർ.പി.സിയും. ഈ ഏകോപനം കൂടിയാണ് യഥാർത്ഥ കേരള സ്റ്റോറി.

മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
കൊട്ടിയൂര്‍ ക്ഷേത്രത്തിലെ തീര്‍ഥാടകര്‍ക്ക് ഭക്ഷണം വിളമ്പി പര്‍ദ്ദയിട്ട സഹോദരിമാര്‍; 'യഥാർത്ഥ കേരള സ്റ്റോറിയെന്ന്' പി ജയരാജൻ
Open in App
Home
Video
Impact Shorts
Web Stories