TRENDING:

Happy Women's Day | മണ്ണിൽ പൊന്ന് വിളയിച്ച വീട്ടമ്മ; കൃഷി മാറ്റി മറിച്ച മഞ്ജു ദേവിയുടെ വിജയകഥ

Last Updated:

ഒരു കർഷകയായി പണിയെടുക്കാൻ തുടങ്ങിയ ആദ്യ വർഷം തന്നെ മഞ്ജുവിന് മികച്ച നേട്ടം കൈവരിക്കാനായി. പുതിയ കൃഷി രീതി ഉപയോഗിച്ച് തക്കാളി കൃഷി നടത്തിയതോടെ 15,000 രൂപയുടെ നേട്ടമുണ്ടാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീ ശാക്തീകരണം ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. എന്നാൽ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും മറികടന്ന് ഗ്രാമങ്ങളിൽ നിന്ന് സമൂഹത്തിന്റെ മുൻനിരിലേയ്ക്ക് എത്തുന്ന സ്ത്രീകൾ വളരെ ചുരുക്കമാണ്. ഇതിനിടെ സ്വന്തം അധ്വാനം കൊണ്ടും ഉൾക്കരുത്ത് കൊണ്ടും ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് മഞ്ജു ദേവി എന്ന യുവതി.
advertisement

ബീഹാറിലെ മംഗർ ജില്ലയിലെ ഒരു ​ഗ്രാമത്തിലാണ് മഞ്ജു ദേവി താമസിക്കുന്നത്. സമപ്രായക്കാരിൽ പലരും വളരെ ചെറുപ്പത്തിൽത്തന്നെ വിവാഹിതരായതോടെ മഞ്ജുവിനും വിവാഹത്തിനായി വീട്ടുകാരിൽ നിന്ന് സമ്മർദ്ദമുയർന്നു. തുട‍ർന്ന് അധ്യാപികയാകാനുള്ള തന്റെ മോ​ഹം ഉപേക്ഷിച്ച് മഞ്ജുവിനും ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിക്കേണ്ടി വന്നു. പിന്നീട് കുടുംബത്തിന് വേണ്ടിയായി ജീവിതം. എന്നാൽ ഇതിനിടെ ഒരു എൻ‌ജി‌ഒയിലെ ചില അംഗങ്ങളെ പരിചയപ്പെട്ടത് മഞ്ജുവിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു.

Also Read- International Women's Day | ടൈം മാഗസിന്റെ മുഖചിത്രത്തിൽ ഇടം നേടിയ 10 പ്രമുഖ വനിതകൾ

advertisement

മഞ്ജുവിന്റെ ഗ്രാമമായ മുധേരിയിൽ ഓക്സ്ഫാം ഇന്ത്യ, സേവാ ഭാരത് എന്നിവയുടെ അംഗങ്ങൾ എത്തുകയും കൃഷിയിൽ താത്പര്യമുള്ള ഒരു കൂട്ടം വനിതകൾക്ക് പരിശീലനം നൽകുകയും ചെയ്തിരുന്നു. പുതിയതും മെച്ചപ്പെട്ടതുമായ കാർഷിക സങ്കേതങ്ങൾ ഉപയോഗിച്ച് മികച്ച ഉൽപാദനക്ഷമതയോടെ കൃഷി നടത്താൻ പരിശീലനം നൽകുന്ന പദ്ധതിയായിരുന്നു ഇത്. ഈ സമയം മഞ്ജു ഗ്രൂപ്പ് അംഗങ്ങളോട് സംസാരിച്ചു, മീറ്റിംഗുകളിൽ പങ്കെടുക്കാൻ തുടങ്ങി. 2016ലാണ് മഞ്ജു ഗ്രൂപ്പിൽ ചേരാൻ തീരുമാനിച്ചത്.

ഒരു കർഷകയായി പണിയെടുക്കാൻ തുടങ്ങിയ ആദ്യ വർഷം തന്നെ മഞ്ജുവിന് മികച്ച നേട്ടം കൈവരിക്കാനായി. പുതിയ കൃഷി രീതി ഉപയോഗിച്ച് തക്കാളി കൃഷി നടത്തിയതോടെ 15,000 രൂപയുടെ നേട്ടമുണ്ടാക്കി. ഒരു ഗ്രാമീണ സ്ത്രീയെ സംബന്ധിച്ച് വളരെ അഭിമാനകരമായ ഒരു നേട്ടമായിരുന്നു ഇത്. മഞ്ജുവിന്റ പ്രവർത്തനങ്ങൾക്ക് ഇതോടെ വളരെയധികം സ്വീകാര്യത ലഭിച്ചു. താമസിയാതെ ജീവിക-ബീഹാർ ഗ്രാമീണ ഉപജീവന പ്രമോഷൻ സൊസൈറ്റിയുടെ കമ്മ്യൂണിറ്റി മൊബിലൈസറായി

advertisement

മഞ്ജു മാറി. കൃഷി സംബന്ധിച്ച സംശയങ്ങൾക്ക് മഞ്ജു നാട്ടുകാരെ സഹായിക്കാനും തുടങ്ങി.

Also Read- അന്താരാഷ്ട്ര വനിതാ ദിനം 2021: ഈ വിശേഷ ദിനത്തിന്റെ പ്രമേയവും പ്രസക്തിയുമെന്ത്?

മണ്ണ് മഞ്ജുവിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. സ്വന്തമായി സ്ഥലം വാങ്ങി കൃഷി വിപുലീകരിച്ചു. ഇന്ന് മഞ്ജുദേവി കൃഷിയിൽ നിന്ന് 60,000 മുതൽ 80,000 രൂപ വരെ വാ‍ർഷിക വരുമാനമുണ്ടാക്കുന്നുണ്ട്. കാർഷിക മേഖലയിലേയ്ക്ക് നിരവധി സ്ത്രീകളെ കൈപിടിച്ചുയ‍ർത്താനും മഞ്ജുദേവിയ്ക്ക് കഴിയുന്നുണ്ട്.

advertisement

ഇതിനിടെ സേവാ ഭാരതും ഓക്സ്ഫാം ഇന്ത്യയും ചേ‍ർന്ന് ആരംഭിച്ച ക‍ർണഭൂമി ഫാർമർ പ്രൊഡ്യൂസർ കമ്പനിക്ക് നേതൃത്വ നിരയിലേയ്ക്ക് ഒരാളെ ആവശ്യം വന്നു. മഞ്ജുവിന്റെ അനുഭവപരിചയവും വിജയങ്ങളും അവരെ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ (എഫ്പിസി) പ്രസിഡന്റാകാൻ ഏറ്റവും അനുയോജ്യയായ വ്യക്തിയാക്കി മാറ്റി.

മഞ്ജുവിന്റെ കഠിനാധ്വാനവും കാർഷികമേഖലയോടുള്ള പ്രതിബദ്ധതയും ഗ്രാമീണർക്കിടയിൽ ഈ കർഷകയുടെ സ്വീകാര്യത വർദ്ധിപ്പിച്ചു. വെണ്ടർമാരിൽ നിന്ന് മികച്ച ഇടപാടിൽ വിത്ത് വാങ്ങുന്നതിനും കമ്മ്യൂണിറ്റി അംഗങ്ങളെ മഞ്ജു സഹായിക്കുന്നുണ്ട്. തന്നെപ്പോലെ തന്നെ ഗ്രാമത്തിൽ നിന്നുള്ള കൂടുതൽ സ്ത്രീകൾ അവരുടെ പാത കണ്ടെത്തി സ്വയം ശാക്തീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മഞ്ജു പറയുന്നു.

advertisement

Manju Devi, farming, bihar, woman, മഞ്ജുദേവി, കൃഷി, ബീഹാർ, സ്ത്രീ

മലയാളം വാർത്തകൾ/ വാർത്ത/Life/
Happy Women's Day | മണ്ണിൽ പൊന്ന് വിളയിച്ച വീട്ടമ്മ; കൃഷി മാറ്റി മറിച്ച മഞ്ജു ദേവിയുടെ വിജയകഥ
Open in App
Home
Video
Impact Shorts
Web Stories