International Women's Day | ടൈം മാഗസിന്റെ മുഖചിത്രത്തിൽ ഇടം നേടിയ 10 പ്രമുഖ വനിതകൾ

Last Updated:

അമേരിക്കൻ മാഗസിനായ ടൈംസിന്റെ മാർച്ച് മാസത്തിലെ മുഖചിത്രം ഇന്ത്യയിലെ കർഷകരുടെ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സ്ത്രീകളുടേതാണ്.

ടൈം മാഗസിന്റെ മുഖചിത്രത്തിൽ ഇടം നേടുന്നത് ഒരു ബഹുമതി തന്നെയാണ്. അമേരിക്കൻ മാഗസിനായ ടൈംസിന്റെ മാർച്ച് മാസത്തിലെ മുഖചിത്രം ഇന്ത്യയിലെ കർഷകരുടെ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സ്ത്രീകളുടേതാണ്. On the Frontlines of India’s Farmer Protest എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന കവർ ചിത്രത്തിൽ ഡൽഹിയുടെ പ്രാന്തപ്രദേശമായ തിക്രി അതിർത്തിയിലെ 20 ഓളം സ്ത്രീകളുടെ ചിത്രമാണ് നൽകിയിരിക്കുന്നത്.
2021ലെ വനിതാദിനത്തോടനുബന്ധിച്ച് ടൈം മാഗസിന്റെ കവർ ചിത്രത്തിൽ ഇതുവരെ ഇടം നേടിയ 10 പ്രമുഖ വനിതകളെ സി‌എൻ‌ബി‌സി‌ടി‌വി ഡോട്ട് കോം തിരഞ്ഞെടുത്തിട്ടുണ്ട്. അവർ ആരൊക്കെയാണെന്ന് പരിശോധിക്കാം.
advertisement
ഇന്ദിരാഗാന്ധി- ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയുടെ ചിത്രം ടൈം മാഗസിന്റെ കവർ ചിത്രമായി മൂന്ന് തവണ അച്ചടിച്ചിട്ടുണ്ട്. 1966ലാണ് ആദ്യമായി ചിത്രം അച്ചടിച്ചത്. പിന്നീട് 1971ലും 1984ൽ
ഇന്ദിരഗാന്ധിയായുടെ കൊലപാതകത്തിന് ശേഷവും ചിത്രം അച്ചടിച്ചിരുന്നു.
മെർലിൻ മൺറോ- ഇന്നും ബഹുമാനിക്കപ്പെടുന്ന ഹോളിവുഡ് താരമാണ് മെർലിൻ മൺറോ. ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് 1956 മെയ് 14ലാണ് ടൈംസിൽ മെർലിൻ മൺറോയുടെ മുഖചിത്രം അച്ചടിച്ചത്.
വിർജീനിയ വുൾഫ്- 1937 ഏപ്രിൽ 12ന് ആണ് വിർജീനിയ വുൾഫിന്റെ ചിത്രം ടൈംസിൽ അച്ചടിച്ചത്. എ റൂം ഓഫ് വൺ ഓവൻ, ബിറ്റ്വീൻ ദി ആക്റ്റ്സ് പോലുള്ള ക്ലാസിക്കുകൾ എഴുതിയ എഴുത്തുകാരിയാണ് വിർജീനിയ വുൾഫ്.
advertisement
എലിസബത്ത് രാജ്ഞി II- 1952ൽ വുമൺ ഓഫ് ദ ഇയർ ആയി പ്രഖ്യാപിച്ചപ്പോഴാണ് 94കാരിയായ എലിസബത്ത് രാജ്ഞിയുടെ ചിത്രം ടൈംസിന്റെ കവർ ചിത്രമായി അച്ചടിച്ചത്.
എല്ലെൻ ഡിജെനെറസ്- അവതാരികയും ഹാസ്യനടിയുമായ എല്ലെൻ ഡിജെനെറസ് 1997 ഏപ്രിൽ 14 ലെ ടൈം മാഗസിന്റെ അഭിമുഖത്തിൽ സ്വന്തം ലൈംഗികതയെക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തി. ഇതിനെ തുടർന്നാണ് മുഖചിത്രം അച്ചടിച്ച് വന്നത്.
advertisement
ജാക്വലിൻ കെന്നഡി ഒനാസിസ്- അമേരിക്കയിലെ പ്രഥമ വനിതയായിരുന്ന ജാക്വലിൻ കെന്നഡി 1994 മെയ്
30ലെ ലക്കത്തിലാണ് ടൈംസ് മാഗസിനിൽ പ്രത്യക്ഷപ്പെട്ടത്. മരണത്തിന് ശേഷമാണ് അവരുടെ ചിത്രം മാഗസിനിൽ അച്ചടിച്ചത്.
മാർഗരറ്റ് താച്ചർ- 1990 ഡിസംബർ 3ലെ ടൈംസിന്റെ മുഖചിത്രത്തിലാണ് ഉരുക്ക് വനിതയായ
മാർഗരറ്റ് താച്ചറുടെ ചിത്രം അച്ചടിച്ച് വന്നത്. രണ്ടാം ഘട്ട നേതൃത്വ തിരഞ്ഞെടുപ്പിൽ മന്ത്രിസഭ അവർക്കൊപ്പം നിൽക്കാതിരുന്ന സമയത്തായിരുന്നു ഈ ചിത്രം അച്ചടിച്ചത്.
മെറിൽ സ്ട്രീപ്പ്- 1981 സെപ്റ്റംബർ 7നാണ് അമേരിക്കൻ സിനിമാതാരമായ മെറിൽ സ്ട്രീപ്പിന്റെ ചിത്രം മാഗസിനിൽ അച്ചടിച്ച് വന്നത്. വെളുത്ത ടോപ്പ് ധരിച്ച താരത്തിന്റെ ചിത്രം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
advertisement
എലിസബത്ത് ടെയ്‌ലർ- ഹോളിവുഡ് താരം എലിസബത്ത് ടെയ്‌ലർ 1949 ഓഗസ്റ്റ് 22നാണ് ടൈംസിന്റെ മുഖചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.
സോഫിയ ലോറൻ- 1962ലാണ് ഇറ്റാലിയൻ നായികയും ഗായികയുമായ സോഫിയ ലോറന്റെ
ചിത്രം ടൈംസിൽ അച്ചടിച്ചത്.
Time Magazine, Indira Gandhi, cover photo, Womens day 2021, ടൈം മാഗസിൻ, ഇന്ദിര ഗാന്ധി, കവർ ചിത്രം, വനിത ദിനം 2021
മലയാളം വാർത്തകൾ/ വാർത്ത/Life/
International Women's Day | ടൈം മാഗസിന്റെ മുഖചിത്രത്തിൽ ഇടം നേടിയ 10 പ്രമുഖ വനിതകൾ
Next Article
advertisement
തിരുവനന്തപുരം ജില്ലാ ജയിലിൽ മര്‍ദനമേറ്റ തടവുകാരൻ വെന്റിലേറ്ററിൽ
തിരുവനന്തപുരം ജില്ലാ ജയിലിൽ മര്‍ദനമേറ്റ തടവുകാരൻ വെന്റിലേറ്ററിൽ
  • തിരുവനന്തപുരം ജയിലില്‍ മര്‍ദനമേറ്റ തടവുകാരന്‍ ബിജു വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്.

  • സഹപ്രവര്‍ത്തകയെ ഉപദ്രവിച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്ത ബിജുവിനെ 13ന് ജയിലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി.

  • ജയിൽ അധികൃതർ മർദനമില്ലെന്ന് അവകാശപ്പെടുന്നു, സിസി ടിവി ദൃശ്യങ്ങൾ അടക്കം തെളിവുകൾ ഉണ്ടെന്നും പറയുന്നു.

View All
advertisement