TRENDING:

ടൈം മാഗസിൻ യാത്ര പോകാൻ തിരഞ്ഞെടുത്ത ലോകത്തെ മികച്ച പത്ത് സ്ഥലങ്ങളിൽ ലഡാക്കും

Last Updated:

പട്ടികയിൽ നാലാമതാണ് ലഡാക്ക്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടൈം മാഗസിൻ തിരഞ്ഞെടുത്ത യാത്ര പോകേണ്ട മികച്ച പത്ത് സ്ഥലങ്ങളിൽ ഇന്ത്യയിൽ നിന്ന് ലഡാക്കും. 2023 ൽ യാത്ര പോകേണ്ട പത്ത് സ്ഥലങ്ങളുടെ പട്ടികയാണ് ടൈം മാഗസിൻ പുറത്തിറക്കിയത്.
advertisement

പട്ടികയിൽ നാലാമതാണ് ലഡാക്ക്. ഇന്ത്യയുടെ വടക്കേ അതിർത്തിയിലുള്ള മനോഹര ഭൂമികയാണ് ലഡാക്ക്. ലേ, കാർഗിൽ എന്നീ രണ്ട് ജില്ലകൾ ഉൾക്കൊള്ളുന്ന കേന്ദ്ര ഭരണപ്രദേശമാണിത്. സാഹസികത ഇഷ്ടപ്പെടുന്നവരേയും ആത്മീയ സഞ്ചാരികളേയും ഒരുപോലെ ആകർഷിക്കുന്ന സ്ഥലമാണ് ലഡാക്ക്. തനതായ സംസ്കാരവും പാരമ്പര്യവും സമ്പന്നമായ ചരിത്രവുമാണ് ലഡാക്കിനെ ആകർഷിക്കുന്നത്. ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരിക്കും ലഡാക്ക് ഒരു സഞ്ചാരിക്ക് നൽകുക.

Also Read- മൂന്ന് നൂറ്റാണ്ട് ചരിത്രമുള്ള ‘പെട്ടിവരവ്’; തട്ടാൻ കുഞ്ഞേലുവിന് ആദരമര്‍പ്പിച്ച് മലപ്പുറം വലിയ പള്ളിയിലേക്ക് അപ്പങ്ങളെത്തി

advertisement

ടൈം മാഗസിന്റെ പട്ടികയിൽ ഒന്നാമത് ഇടംനേടിയത് ഡൊമിനിക്കയാണ്. “നേച്ചർ ഐലൻഡ്” എന്നറിയപ്പെടുന്ന ഈ കരീബിയൻ ദ്വീപിൽ സമൃദ്ധമായ മഴക്കാടുകളും വെള്ളച്ചാട്ടങ്ങളും പ്രകൃതിദത്തമായ ചൂടുനീരുറവകളുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.

പട്ടികയിൽ ഉൾപ്പെട്ട മറ്റ് സ്ഥലങ്ങൾ:

2: ബാഴ്സലോണ

3. ടോറസ് ഡെൽ പെയിൻ നാഷണൽ പാർക്ക്, ചിലി

5. ചർച്ചിൽ, മാനിറ്റോബ

6. ആർഹസ്, ഡെൻമാർക്ക്

7.റൊട്ടൻ, ഹോണ്ടുറാസ്

8.അഖബ, ജോർദാൻ

9.ജപ്പാന്റെ പുരാതന തലസ്ഥാനമായ ക്യോട്ടോ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

10. മുസാൻസെ, റുവാണ്ട

മലയാളം വാർത്തകൾ/ വാർത്ത/Life/
ടൈം മാഗസിൻ യാത്ര പോകാൻ തിരഞ്ഞെടുത്ത ലോകത്തെ മികച്ച പത്ത് സ്ഥലങ്ങളിൽ ലഡാക്കും
Open in App
Home
Video
Impact Shorts
Web Stories