TRENDING:

Lizards | വീട്ടിൽ പല്ലി ശല്യം രൂക്ഷമാണോ? അവയെ അകറ്റാൻ ചില എളുപ്പ വഴികൾ

Last Updated:

നിങ്ങൾക്കും പല്ലി ശല്യമുണ്ടെങ്കിൽ, അവ വീടുകളിൽ കയറുന്നത് തടയാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ എന്തൊക്കെയാണെന്ന് നോക്കാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പല്ലി എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ അസഹനീയമായ അനുഭവമാണ് പലർക്കും. എന്നാൽ വീട്ടിൽ പല്ലി ശല്യം രൂക്ഷമാണെങ്കിൽ പറയുകയും വേണ്ട. വീടിന്റെ ഭിത്തികളിൽ സാധാരണയായി കാണപ്പെടുന്ന ഈ ഉരഗം പ്രാണികളെ നിയന്ത്രിക്കുന്നു. എന്നാൽ വേനൽക്കാലത്ത് അവയുടെ എണ്ണം വർദ്ധിക്കുന്നു. നിങ്ങൾക്കും പല്ലി ശല്യമുണ്ടെങ്കിൽ, അവ വീടുകളിൽ കയറുന്നത് തടയാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ എന്തൊക്കെയാണെന്ന് നോക്കാം.
Lizard
Lizard
advertisement

ഒഴിഞ്ഞ മുട്ടത്തോട്: നാമെല്ലാവരും മിക്കവാറും എല്ലാ ദിവസവും മുട്ട കഴിക്കുന്നു. മുട്ടത്തോടുകൾ വലിച്ചെറിയുന്നതിനുപകരം, പല്ലികളെ വീട്ടിൽ നിന്ന് അകറ്റാൻ അവ ഉപയോഗിക്കാം. പല്ലി വീടിനുള്ളിലേക്ക് കടക്കുന്ന സ്ഥലങ്ങളിൽ മുട്ടത്തോടുകൾ സൂക്ഷിച്ചാൽ മതി. മുട്ടത്തോടിൽ നിന്ന് വരുന്ന മണം പല്ലികൾ ഇഷ്ടപ്പെടാത്തതിനാൽ നിങ്ങളുടെ വീട്ടിലേക്ക് അവ കടക്കില്ല.

കരിങ്ങാലിയും കാപ്പിപ്പൊടിയും: കാപ്പിപ്പൊടിയിൽ അൽപം കരിങ്ങാലി കലർത്തി കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് ഉപയോഗിച്ച് ചെറിയ ഗുളികകൾ ഉണ്ടാക്കി പല്ലികൾ വീടിനുള്ളിൽ കയറുന്ന സ്ഥലങ്ങളിൽ സൂക്ഷിക്കുക. പിന്നീട് പല്ലി ആ വഴി വരില്ല

advertisement

നാഫ്താലിൻ ഗുളികകൾ: പല്ലികളെ മാത്രമല്ല, മറ്റ് തരത്തിലുള്ള പ്രാണികളെയും അകറ്റാൻ നാഫ്താലിൻ ഗുളികകൾ സഹായിക്കുന്നു. കുട്ടികൾക്ക് കൈയെത്തുന്ന സ്ഥലങ്ങളിൽഅവ വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.

Also Read- ശരീരഭാരം കുറയ്ക്കണോ? ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

വെളുത്തുള്ളി: വെളുത്തുള്ളിക്ക് വളരെ ശക്തമായ മണം ഉണ്ട്, അതിനാൽ, പ്രാണികളെയും പല്ലികളെയും ഓടിക്കാൻ ഇത് ഫലപ്രദമാണ്. വെളുത്തുള്ളി അല്ലികൾ തൊലി കളഞ്ഞ് വീടിന്റെ വാതിലുകളിലും ജനലുകളിലും സൂക്ഷിക്കാം.

കുരുമുളക് സ്പ്രേ: വീട്ടിൽ നിന്ന് പല്ലികളെയും പ്രാണികളെയും തുരത്താൻ കുരുമുളകിന്റെ നല്ല പൊടി ഉണ്ടാക്കുക. ഇത് വെള്ളത്തില് കലക്കി സ്പ്രേ ബോട്ടിലിലാക്കി വീടിന്റെ എല്ലാ കോണിലും വിതറുക.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പല്ലികളെ വീട്ടിൽ നിന്ന് അകറ്റി നിർത്താൻ ഈ സൂത്രങ്ങൾ പരീക്ഷിക്കുക. ഉറപ്പായും പല്ലി ശല്യത്തിൽനിന്ന് നിങ്ങൾക്ക് രക്ഷനേടാനാകും.

മലയാളം വാർത്തകൾ/ വാർത്ത/Life/
Lizards | വീട്ടിൽ പല്ലി ശല്യം രൂക്ഷമാണോ? അവയെ അകറ്റാൻ ചില എളുപ്പ വഴികൾ
Open in App
Home
Video
Impact Shorts
Web Stories