Weight Loss | ശരീരഭാരം കുറയ്ക്കണോ? ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
- Published by:Naveen
- news18-malayalam
Last Updated:
2021ൽ നടത്തിയ ഒരു പഠനത്തില്‍, സ്ലീപ് അപ്നിയ ഉള്ള ആളുകളില്‍ 12 മാസ കാലയളവില്‍ ശരീരഭാരം കുറഞ്ഞതായി കണ്ടെത്തി.
ഭാരം കൂടിയ ആളുകള്‍ എപ്പോഴും വണ്ണം കുറയ്ക്കാനുള്ള വഴികൾ തേടുന്നവരായിരിക്കും. ഈ ലക്ഷ്യം കൈവരിക്കുന്നതിന് സാധാരണയായി പിന്തുടരുന്നത് വ്യായാമവും ഭക്ഷണക്രമവുമാണ്. എന്നാല്‍ നിങ്ങളുടെ ഭാരം നിയന്ത്രിക്കുന്നതില്‍ ഉറക്കവും (sleep) ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. യുഎസിലെ പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍, സ്ലീപ് അപ്നിയ ഉള്ള (sleep apnoea) ആളുകളില്‍ 12 മാസ കാലയളവില്‍ ശരീരഭാരം കുറഞ്ഞതായി (loss weight) കണ്ടെത്തി. 2021ലാണ് പഠനം നടത്തിയത്.
ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളുടെ ഉറക്കം ക്രമീകരിക്കാനുള്ള വഴികള്‍ നോക്കാം-
ഉറങ്ങാന്‍ ഒരു നിശ്ചിത സമയം വെയ്ക്കുക
നിങ്ങള്‍ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയാണെങ്കില്‍, നിങ്ങളുടെ ശരീരം ആ സമയം ശീലമാക്കും. 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
വൃത്തിയുള്ള മുറിയും നേർത്ത വെളിച്ചവും
വെളിച്ചം കൂടുതലുള്ള മുറിയിൽ ഉറങ്ങാൻ വളരെ ബുദ്ധിമുട്ടായിരിക്കും. അതിനാൽ കിടപ്പു മുറിയിൽ അരണ്ട വെളിച്ചമുള്ളതാണ് ഉറക്കത്തിന് നല്ലത്. കിടക്കയിൽ വൃത്തിയുള്ള ഷീറ്റുകൾ വിരിക്കാനും ശ്രദ്ധിക്കുക.
advertisement
ഭക്ഷണം കഴിച്ച ഉടൻ ഉറങ്ങരുത്
രാത്രി ഭക്ഷണം കഴിച്ച ഉടന്‍ ഉറങ്ങിയാല്‍ അത് നിങ്ങളുടെ ദഹനത്തെ ബാധിക്കും. ഇതുമൂലം നിങ്ങളുടെ മെറ്റബോളിസം ശരിയായി പ്രവര്‍ത്തിച്ചേക്കില്ല. ഉറക്കത്തിനു മുമ്പ് കഫീന്‍ ഉപയോഗം ഒഴിവാക്കുക. ഉറങ്ങാന്‍ പോകുന്നതിന് 2 മുതല്‍ 3 മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം.
പുതപ്പ് പുതയ്ക്കാതെ ഉറങ്ങുക
നിങ്ങള്‍ തണുത്ത താപനിലയില്‍ ഉറങ്ങുകയാണെങ്കില്‍ മെറ്റബോളിസം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്, ഇത് നിങ്ങളുടെ ശരീരത്തിലെ കൂടുതല്‍ കലോറി എരിച്ചുകളയാന്‍ സഹായിക്കുന്നു. ഗവേഷണമനുസരിച്ച്, മുറിയിലെ താപനില കുറയുന്നത് നല്ല കൊഴുപ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കും, ഇത് രക്തത്തിലെ അധിക പഞ്ചസാര ഒഴിവാക്കാനും കൂടുതല്‍ കലോറി എരിച്ചുകളയാനും ശരീരത്തെ സഹായിക്കുന്നു.
advertisement
അര്‍ദ്ധരാത്രിയില്‍ ലഘുഭക്ഷണം ഒഴിവാക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പലരും ശരിയായ ഉറക്ക ദിനചര്യകള്‍ പാലിക്കുന്നവരായിരിക്കില്ല, മാത്രമല്ല രാത്രി വൈകുവോളം ഉണര്‍ന്നിരിക്കാറുമുണ്ട്. അത്തരം സാഹചര്യങ്ങളില്‍, അവര്‍ക്ക് വിശപ്പ് അനുഭവപ്പെടുകയും അര്‍ദ്ധരാത്രി ലഘുഭക്ഷണം എന്ന അനാരോഗ്യകരമായ ശീലം വികസിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഇതൊരു നല്ല ശീലമല്ല. അതിനാല്‍ ദിവസവും ശരിയായ ഉറക്കം വളരെ നിര്‍ബന്ധമാണ്.
നിങ്ങളുടെ മൊബൈല്‍ ഫോണ്‍ സ്‌ക്രീനുകളില്‍ നിന്നോ മറ്റ് ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളില്‍ നിന്നോ ഉള്ള വികിരണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല. അവ നിങ്ങളുടെ ഉറക്കത്തെ പൂര്‍ണ്ണമായും ബാധിക്കുകയും ഉറക്കത്തെ തടയുകയും ചെയ്യുന്നു. നിങ്ങളുടെ ഫോണും മറ്റ് ഗാഡ്‌ജെറ്റുകളും സ്വിച്ച് ഓഫ് ചെയ്ത് രാത്രിയിലെങ്കിലും അവയില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ശ്രമിക്കുക.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 02, 2022 1:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Weight Loss | ശരീരഭാരം കുറയ്ക്കണോ? ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?


