TRENDING:

സംസാരിക്കുമ്പോൾ തലയാട്ടാറുണ്ടോ? ഇന്ത്യക്കാരുടെ ഈ ശീലത്തിന് പിന്നിലെ കാരണങ്ങൾ

Last Updated:

ഒരാളെ അഭിവാദ്യം ചെയ്യുന്നതിനും നോ പറയുന്നതിനും യെസ് പറയുന്നതിനും സംശയം പ്രകടിപ്പിക്കുന്നതിനുമൊക്കെ ഇത്തരത്തിൽ വ്യത്യസ്തമായി തലയാട്ടുന്ന ശീലമാണ് ഇന്ത്യക്കാർക്കുള്ളത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വൈവിധ്യമാർന്ന സംസ്‌കാരങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളുമടങ്ങുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ ലോകമെമ്പാടുമുള്ള ആളുകൾ ഒരുപോലെ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ് ഇന്ത്യക്കാർ സംസാരത്തിനിടെ അമിതമായി തലയാട്ടുന്നത്. പ്രധാനപ്പെട്ട കാര്യങ്ങൾ സംസാരിക്കുമ്പോഴെല്ലാം ഇന്ത്യക്കാർ ഇത്തരത്തിൽ അമിതമായി തലകുലുക്കുന്നത് പലപ്പോഴും വിദേശികളെ ആശയക്കുഴപ്പത്തിലാക്കാറുണ്ട്. എന്നാൽ ഈ ശീലം എവിടെ നിന്നാണ് കിട്ടിയതെന്ന് നോക്കാം.
advertisement

ഭരതനാട്യം എന്നറിയപ്പെടുന്ന ദക്ഷിണേന്ത്യൻ നൃത്തത്തിലാണ് ഇത്തരത്തിൽ തലയാട്ടൽ ആദ്യമായി നിരീക്ഷിക്കപ്പെട്ടത്. തല ഇടത്തോട്ടും വലത്തോട്ടും തലയാട്ടുന്നത് ഉൾപ്പെടുന്ന പരിവാഹിതം എന്ന തലയുടെ ഈ ചലനരീതി ഐക്യത്തെയാണ് സൂചിപ്പിക്കുന്നത്. തെക്കേ ഇന്ത്യയിൽ ഇത്തരം ആംഗ്യങ്ങൾ പ്രസിദ്ധമായത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിക്കുന്നു. 1872-ൽ വിഖ്യാത ശാസ്ത്രജ്ഞനായ ചാൾസ് ഡാർവിസ് ആശയവിനിമയവും തലയാട്ടലും സംബന്ധിച്ച് ഒരു ഗവേഷണ പ്രബന്ധം തയ്യാറാക്കിയിരുന്നു.

Also Read-മസ്തിഷ്ക കാൻസറിന് പ്രതിരോധ വാക്‌സിൻ കണ്ടെത്തി; അർബുദ ചികിത്സാരംഗത്ത് പുത്തൻ പ്രതീക്ഷ

advertisement

സംസാരത്തിനിടെ തല കുലുക്കുന്നതും തലയാട്ടുന്നതും വാക്കുകളുപയോഗിച്ച് സംസാരിക്കുന്നതിന്റെ മറ്റൊരു രൂപം തന്നെയാണ്. ഇത് ഇന്ത്യക്കാരുടെ ജീവിതത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. വ്യത്യസ്‌ത സാഹചര്യങ്ങൾക്കനുസരിച്ച് തല കുലുക്കുന്നത് വ്യത്യസ്ത അർത്ഥങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. ഒരാളെ അഭിവാദ്യം ചെയ്യുന്നതിനും നോ പറയുന്നതിനും യെസ് പറയുന്നതിനും സംശയം പ്രകടിപ്പിക്കുന്നതിനുമൊക്കെ ഇത്തരത്തിൽ വ്യത്യസ്തമായി തലയാട്ടുന്ന ശീലമാണ് ഇന്ത്യക്കാർക്കുള്ളത്.

Also Read-കുട്ടികൾ കിടക്കയിൽ മൂത്രമൊഴിക്കുന്നത് എന്തുകൊണ്ട്? ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം?

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒരു കാര്യം നിരസിക്കുന്നതിനും സമ്മതിക്കുന്നതിനും ഇന്ത്യക്കാർ തലയാട്ടും. പാശ്ചാത്യ സംസ്ക്കാരത്തിൽ നിന്ന് വ്യത്യസ്തമായ ഒരു ഇന്ത്യൻ സംസ്കാരമാണിത്. പറയുന്ന കാര്യങ്ങൾ കേൾവിക്കാരനിൽ എത്തുന്നുണ്ടെന്ന് ശ്രോതാവിനെ മനസ്സിലാക്കുന്നതിനാണ് ഈ ശരീരഭാഷയും മറ്റ് സന്ദർഭോചിതമായ സൂചനകളും ഉപയോഗിക്കുന്നത്. കൂടാതെ, “നോ” എന്ന് പറയാൻ ഇന്ത്യക്കാർ മടിയുള്ളവരാണെന്നും അതിനാലാണ് തലയാട്ടുന്ന രീതി പിന്തുടരുന്നതെന്നും പറയപ്പെടുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
സംസാരിക്കുമ്പോൾ തലയാട്ടാറുണ്ടോ? ഇന്ത്യക്കാരുടെ ഈ ശീലത്തിന് പിന്നിലെ കാരണങ്ങൾ
Open in App
Home
Video
Impact Shorts
Web Stories