കുട്ടികൾ കിടക്കയിൽ മൂത്രമൊഴിക്കുന്നത് എന്തുകൊണ്ട്? ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം?
- Published by:Anuraj GR
- news18-malayalam
Last Updated:
'ചില കുട്ടികൾ ഒരു രാത്രിയിൽ തന്നെ ഒന്നിലേറെ തവണ കിടക്കയിൽ മൂത്രമൊഴിക്കാറുണ്ട്. അതിന് അവരെ കുറ്റപ്പെടുത്തുകയോ കളിയാക്കുകയോ അല്ല വേണ്ടത്'
ഡോ. സഞ്ജയ് പാണ്ഡേ
കുട്ടികൾ ഉറക്കത്തിനിടെ കിടക്കയിൽ മൂത്രമൊഴിക്കുന്നത് ഒരു സാധാരണമായ കാര്യമാണ്. ആറു മുതൽ 15 വയസ്സുവരെയുള്ള പ്രായത്തിലുള്ള കുട്ടികൾ കിടക്കയിൽ മൂത്രമൊഴിക്കുന്നതിൽ അസ്വാഭാവികതയില്ല. ചില കുട്ടികൾ ആഴ്ചയിൽ ഒരിക്കലെങ്കിലും കിടക്കയിൽ മൂത്രമൊഴിക്കാറുണ്ട്. കുഞ്ഞുനാൾ മുതൽ കിടക്കയിൽ മൂത്രമൊഴിക്കുന്ന ശീലമുള്ള കുട്ടികളിൽ ചിലരിൽ ആ പ്രശ്നം കാലക്രമേണം സ്വയം പരിഹരിക്കാനാകും. എന്നാൽ എല്ലാവരിലും അത് സാധിച്ചെന്ന് വരില്ല. ഇക്കാര്യം മാതാപിതാക്കൾ മനസിൽ സൂക്ഷിക്കേണ്ടതുണ്ട്.
ചില കുട്ടികൾ ഒരു രാത്രിയിൽ തന്നെ ഒന്നിലേറെ തവണ കിടക്കയിൽ മൂത്രമൊഴിക്കാറുണ്ട്. അതിന് അവരെ കുറ്റപ്പെടുത്തുകയോ കളിയാക്കുകയോ അല്ല വേണ്ടത്. ചില രോഗാവസ്ഥകളും മാനസിക വളർച്ചയുടെ ഭാഗമായുമാണ് ഇത്തരത്തിൽ കിടക്കയിൽ മൂത്രമൊഴിക്കുന്ന അവസ്ഥയുണ്ടാകുന്നത്. ഇത്തരം കുട്ടികളെ ചേർത്തു പിടിക്കുകയും പ്രശ്നം പരിഹരിക്കുന്നതിന് ആത്മാർഥമായ ശ്രമം നടത്തുകയുമാണ് മാതപിതാക്കൾ ചെയ്യേണ്ടത്.
advertisement
ഇത്തരം പ്രശ്നമുള്ള കുട്ടികളെ ഒരു തെറാപ്പിയിലൂടെയും സാധ്യമായ ചികിത്സയിലൂടെയും ഇത് മാറ്റിയെടുക്കാനാകും. ഈ പ്രശ്നം ഗൌരവമായി കാണേണ്ട ഒന്നാണ്. കുട്ടികൾ കിടക്കയിൽ മൂത്രമൊഴിക്കുന്നത് നിസാരമായി വിടേണ്ട കാര്യമല്ല. തലച്ചോറും മൂത്രസഞ്ചിയുടെ പ്രവർത്തനവും, അവ തമ്മിലുള്ള ഏകോപനവും പൂർണമായി വികാസം പ്രാപിക്കാത്ത കുട്ടികളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. മാതാപിതാക്കൾ പ്രത്യേകിച്ച് അമ്മമാർക്കാണ് ഇക്കാര്യത്തിൽ കുട്ടികളെ സഹായിക്കാനാകുക. മൂന്ന് മുതൽ അഞ്ച് വയസുവരെയുള്ള സമയങ്ങളിൽ അമ്മമാർ കുട്ടികളെ വാഷ് റൂമിൽ പോയി മൂത്രമൊഴിക്കാൻ ശീലിപ്പിക്കുന്നു. എന്നാൽ ഇത് ഏറെയും പകൽസമയത്താണെന്ന് മാത്രം.
advertisement
മസ്തിഷ്കത്തിൽ പതിഞ്ഞ പെരുമാറ്റ സംവിധാനത്തിലൂടെ നമ്മുടെ മാതാപിതാക്കൾ വികസിപ്പിച്ചെടുക്കുന്ന ക്രമാനുഗതമായ നിയന്ത്രണ സംവിധാനത്തിലായിരിക്കും ഓരോ കുട്ടികളുടെയും പകൽ സമയം. പക്ഷേ, ഞാനും നിങ്ങളും അടക്കം എല്ലാവരും ഗാഢനിദ്രയിലായിരിക്കുമ്പോൾ രാത്രിയിൽ അങ്ങനെ സംഭവിക്കണമെന്നില്ല. നമ്മൾ ഗാഢനിദ്രയിലായിരിക്കുന്ന സമയത്ത് മസ്തിഷ്കവും മൂത്രസഞ്ചിയും ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന സംവിധാനം പൂർണ്ണമായും വികസിക്കാത്തതുകൊണ്ട് കിടക്കയിൽ മൂത്രമൊഴിക്കുന്നു. മൂത്രമൊഴിക്കാറായി എന്ന മൂത്രസഞ്ചിയുടെ സിഗ്നൽ കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതരത്തിലേക്ക് മസ്തിഷ്കം വികസിക്കാത്തതാണ് ഇതിന് കാരണം.
കിടക്കയിൽ മൂത്രമൊഴിക്കുന്നത് കളങ്കമേറിയ പ്രവർത്തിയായി ചില മാതാപിതാക്കളും കുട്ടികളും കരുതിപ്പോകുന്നു. എന്നാൽ ഈ പ്രശ്നം തെറാപ്പിയിലൂടെയും കൃത്യമായ ചികിത്സയിലൂടെയും മാറ്റിയെടുക്കാനാകും. അതിന് സഹായകരമാകുന്ന ഒന്നാണ് ബിഹേവിയറൽ തെറാപ്പി. എന്നാൽ ഇതേക്കുറിച്ച് അധികം അറിവില്ലാത്തവരാണ് കൂടുതൽ മാതാപിതാക്കളും. അതുകൊണ്ടുതന്നെ വളരുമ്പോൾ ഈ പ്രശ്നം മാറുമെന്ന് കരുതി വെറുതെ വിടുകയാണ് ചില മാതാപിതാക്കളെങ്കിലും ചെയ്യുന്നത്. എന്നാൽ എല്ലാ കുട്ടികളിലും ഇത് മാറണമെന്നില്ല.
advertisement
കൃത്യമായ തെറാപ്പിയും ചികിത്സയും തേടാത്തത് കുട്ടികളിൽ കൂടുതൽ മാനസികപ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയാക്കും. കുട്ടികൾ വളർന്നിട്ടും കിടക്കയിൽ മൂത്രമൊഴിക്കുന്ന ശീലത്തിൽ മാറ്റമുണ്ടാകാത്തതിനാൽ മാതാപിതാക്കളുടെയോ മറ്റുള്ളവരുടെയോ ശകാരത്തിന് ഇടയാക്കാം. ഇത് കുട്ടികളുടെ മനോവീര്യം തകർക്കുകയും ആത്മവിശ്വാസമില്ലാത്തവരായി വളരാൻ ഇടയാകുകയും ചെയ്യുന്നു.
സാധാരണയായി കിടക്കയിൽ മൂത്രമൊഴിക്കുന്ന കുട്ടികളിൽ ചില പെരുമാറ്റ വൈകല്യങ്ങൾ കാണപ്പെടാം. ഉപബോധ മനസ് കൃത്യമായി വികസിക്കാത്തതും ഈ പ്രശ്നത്തിന് പ്രധാന കാരണമാണ്. ഇവരെ കൃത്യമായ ബിഹേവിയറൽ തെറാപ്പിയിലൂടെ കിടക്കയിൽ മൂത്രമൊഴിക്കുന്ന ശീലത്തിൽനിന്ന് മാറ്റിയെടുക്കാനാകും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 03, 2023 7:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
കുട്ടികൾ കിടക്കയിൽ മൂത്രമൊഴിക്കുന്നത് എന്തുകൊണ്ട്? ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം?