കുട്ടികളെ പരിപാലിക്കുന്നതിന് മാർത്തയ്ക്ക് കൊളമ്പിയൻ സർക്കാർ ധനസഹായം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും തനിക്ക് ഒരു ബിസിനസ് പോലെയാണെന്ന് മാർത്ത പറയുന്നു. കുട്ടികളിൽ 17 പേരും 18 വയസിന് താഴെയുള്ളവരാണ്. മൂന്ന് കിടപ്പുമുറികൾ മാത്രമുള്ള ചെറിയ ഒരു അപ്പാർട്ട്മെൻ്റിലാണ് ഇവർ താമസിക്കുന്നത്.
എല്ലാ മാസവും കൊളംബിയ സർക്കാർ ഏകദേശം 42,000 രൂപ മാർത്തയ്ക്ക് നൽകുന്നുണ്ട്. ഇതു കൂടാതെ പ്രദേശത്തെ പള്ളിയിൽ നിന്നും അയൽവാസികളിൽ നിന്നും ഇവർക്ക് സഹായം ലഭിക്കാറുണ്ട്. എന്നാൽ ഈ 19 കുട്ടികളെ വളർത്തുന്നതിനും പരിപാലിക്കുന്നതിനുമായി ഇതിലും കൂടുതൽ തുക ചെലവാകുന്നുണ്ടെന്നും മാർത്ത പറയുന്നു. എല്ലാ കുട്ടികൾക്കും വേണ്ടവിധം ഭക്ഷണം നൽകാൻ പോലും മാർത്തക്ക് കഴിയുന്നില്ല.
advertisement
Also read-കാശ്മീരിൽ ആലിപ്പഴം വീഴുന്നത് വക വയ്ക്കാതെ നിസ്‌ക്കരിക്കുന്നയാൾക്ക് കുടപിടിച്ച് സിഖുകാരന്‍
മൂത്ത കുട്ടിക്ക് 6,300 രൂപയും ഇളയ കുട്ടിക്ക് 2,500 രൂപയും സർക്കാരിൽ നിന്നും ലഭിക്കുന്നുണ്ട്. എന്നാൽ, മറ്റു വരുമാനമൊന്നും ഇല്ലാത്തതിനാൽ മക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ തനിക്ക് കഴിയുന്നില്ലെന്ന് മാർത്ത പറയുന്നു. എല്ലാവർക്കും സുഖമായി ഉറങ്ങാൻ വീട്ടിൽ മതിയായ ഇടം പോലും ഇല്ലെന്നും മാർത്ത കൂട്ടിച്ചേർത്തു.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും തനിക്ക് കഴിയുന്നതു വരെ, ഇനിയും ഗർഭം ധരിക്കാനാണ് താത്പര്യമെന്നും മാർത്ത വ്യക്തമാക്കി.