കാശ്മീരിൽ ആലിപ്പഴം വീഴുന്നത് വക വയ്ക്കാതെ നിസ്‌ക്കരിക്കുന്നയാൾക്ക് കുടപിടിച്ച് സിഖുകാരന്‍

Last Updated:

ജമ്മു കാശ്മീരിൽ നിന്ന് പുറത്തുവന്നിരിക്കുന്ന ഈ വീഡിയോ സൈബർ ലോകത്ത് ഏവരുടെയും ഹൃദയം കീഴടക്കുകയാണ്.

ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർ തമ്മിലടിക്കുന്ന ഈ കാലഘട്ടത്തിൽ, മതത്തേക്കാൾ മനുഷ്യത്വത്തിനാണ് പ്രാധാന്യം എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ജമ്മു കാശ്മീരിൽ നിന്ന് പുറത്തുവന്നിരിക്കുന്ന ഈ വീഡിയോ സൈബർ ലോകത്ത് ഏവരുടെയും ഹൃദയം കീഴടക്കുകയാണ്. വീഡിയോയിൽ ആലിപ്പഴ വീഴ്ചയ്ക്കിടെ നിസ്കരിക്കുന്ന ഒരു മുസ്ലീമിന്, കുടപിടിച്ച് സഹായിക്കുന്നത് ഒരു സിഖുകാരനാണ്. വളരെ വിരളമായി മാത്രം കാണാൻ സാധിക്കുന്ന ഇത്തരം കാഴ്ചകൾ ഏവർക്കും കൗതുകകരമായി മാറിയിരിക്കുകയാണ്. എക്സിൽ ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
advertisement
ഇതിന് പിന്നാലെ മത സൗഹാർദം നിലനിർത്തി കൊണ്ടുള്ള സിഖുകാരന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്. "ഈ സാഹോദര്യം മനോഹരവും ദൃഢവുമാണ്. കശ്മീരിലെ ജമ്മുവിൽ ജുമ്മ പ്രാർത്ഥനയിൽ ഏർപ്പെട്ടിരുന്ന ഒരു മുസ്ലീം സഹോദരന് ഒരു സിഖ്_സഹോദരൻ തൻ്റെ കുട ചൂടിക്കുന്നു! ബഹുമാനവും അഭിനന്ദനങ്ങളും!" എന്നാണ് ഈ വീഡിയോ കണ്ട ഒരു ഉപഭോക്താവ് കുറിച്ചിരിക്കുന്നത്.
advertisement
ഞാൻ പോകാം എന്ന് ഹിന്ദിയിൽ പറഞ്ഞുകൊണ്ട് സിഖുകാരൻ കുടയുമായി നിസ്കരിക്കുന്ന മുസ്ലിമിന് അടുത്തേക്ക് പോവുകയും പ്രാർത്ഥന കഴിയുന്നതുവരെ കുട പിടിച്ച് അദ്ദേഹം സഹായിക്കുകയും ചെയ്യുന്നുണ്ട്. കശ്മീരിലെ ഐഐടിക്ക് സമീപമുള്ള ദേശീയ പാതയിൽ നിന്നുള്ള ദൃശ്യമാണ് ഇത് എന്നാണ് റിപ്പോർട്ട്. ഇത് വളരെ മനോഹരമായ ഒരു കാഴ്ചയാണെന്നും പല ഉപഭോക്താക്കളും കമെന്റിലൂടെ പറഞ്ഞു.
ഈ വീഡിയോ കണ്ടതിനു ശേഷം ഗുരു നാനാക്ക് ദേവ്ജിയുടെ വാക്കുകൾ ഓർമ്മിക്കുന്നു എന്നും "എല്ലാ മനുഷ്യരെയും തുല്യരായി കാണുന്നവൻ ആണ് മതവിശ്വാസി" എന്നും മറ്റൊരു ഉപഭോക്താവ് അഭിപ്രായപ്പെട്ടു. എന്തായാലും ഈ വീഡിയോയെ പ്രശംസിച്ച് നിരവധി പ്രതികരണങ്ങളാണ് ആളുകൾ പങ്കുവെക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കാശ്മീരിൽ ആലിപ്പഴം വീഴുന്നത് വക വയ്ക്കാതെ നിസ്‌ക്കരിക്കുന്നയാൾക്ക് കുടപിടിച്ച് സിഖുകാരന്‍
Next Article
advertisement
ശബരിമല സ്വർണപ്പാളി വിവാദം: ഭാരം കുറഞ്ഞത് എന്തുകൊണ്ടെന്ന് കമ്പനി
ശബരിമല സ്വർണപ്പാളി വിവാദം: ഭാരം കുറഞ്ഞത് എന്തുകൊണ്ടെന്ന് കമ്പനി
  • ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ 38 കിലോ ചെമ്പ് പാളിയിൽ സ്വർണം പൂശിയെന്ന് ഹൈക്കോടതിയിൽ വിശദീകരണം.

  • 2019-ൽ 42 കിലോഗ്രാം ചെമ്പുപാളി കൊണ്ടുവന്നത് ആസിഡ് വാഷ് ചെയ്തപ്പോൾ 38 കിലോയാക്കി, സ്വർണം പൂശി.

  • 397 ഗ്രാം സ്വർണം ഉപയോഗിച്ച് 40 വർഷത്തേക്കുള്ള വാറന്റിയോടെ സ്വർണം പൂശിയെന്ന് കമ്പനി വിശദീകരണം.

View All
advertisement