TRENDING:

ബിരിയാണി, പൊറോട്ട, ചിക്കൻ കറി; കാര്യവട്ടത്ത് കളികാണാനെത്തുന്നവർക്ക് കുടുംബശ്രീയുടെ ഭക്ഷണം

Last Updated:

സ്റ്റേഡിയത്തിൽ 3000 പേര്‍ക്കുള്ള ഭക്ഷണത്തിന്‍റെ ഓര്‍ഡര്‍ ആദ്യം തന്നെ കുടുംബശ്രീയ്ക്ക് ലഭിച്ചു, കൂടാതെ 5000 പേര്‍ക്കുള്ള ഭക്ഷണം കൗണ്ടറുകളിലും ലഭ്യമാക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യാ ദക്ഷിണാഫ്രിക്ക ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് മത്സരം നടക്കുമ്പോൾ കുടുംബശ്രീക്കും അഭിമാനിക്കാൻ ഏറെ. കളി കാണാനെത്തുന്ന കാണികള്‍ക്കായി കുടുംബശ്രീയാണ്‌ സ്വാദിഷ്ഠമായ വിഭവങ്ങളൊരുക്കിയത്‌. മത്സരം കാണാനെത്തുന്നവര്‍ക്ക് മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണവും പാനീയങ്ങളും കുടുംബശ്രീ ലഭ്യമാക്കി.
advertisement

3000 പേര്‍ക്കുള്ള ഭക്ഷണത്തിന്‍റെ ഓര്‍ഡര്‍ ആദ്യം തന്നെ കുടുംബശ്രീയ്ക്ക് ലഭിച്ചു. ഇതു കൂടാതെ 5000 പേര്‍ക്കുള്ള ഭക്ഷണം കൗണ്ടറുകളിലും ലഭ്യമാക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ചാണ് ഫുഡ്കോര്‍ട്ട് സംഘടിപ്പിക്കുക. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചതാണ് ഇക്കാര്യം.

സ്റ്റേഡിയത്തിന്‍റെ ടെറസ് പവിലിയനു സമീപത്താണ് കുടുംബശ്രീയുടെ പന്ത്രണ്ട് ഫുഡ്‌ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. ഓരോന്നിലും എട്ട് ജീവനക്കാര്‍ വീതമുണ്ടാകും. ചിക്കന്‍ ബിരിയാണി, മുട്ട ബിരിയാണി, ചപ്പാത്തി, പൊറോട്ട, ഇടിയപ്പം, ചിക്കന്‍ കറി, ചായ, ഇലയട, കപ്പ, സ്നാക്സ്, വെജ് കറി, ഫ്രൂട്ട് സലാഡ്, പോപ്പ്കോണ്‍ , മീറ്റ് റോള്‍, ചിക്കന്‍ റോള്‍, പൊറോട്ട വെജ് റോള്‍ , വെജ് സാന്‍ഡ്വിച്ച് , ബ്രൂ കോഫി, ബ്ളാക്ക് ടീ, മുട്ട പഫ്സ്, വെജ് കട്ലറ്റ്, കട്ട് ഫ്രൂട്ട്സ്, മീന്‍ കറി, ചിക്കന്‍ കട്ലെറ്റ്, വെജ് ബര്‍ഗര്‍ എന്നിവയാണ് ലഭ്യമാകുക.

advertisement

Also Read- കാര്യവട്ടത്തെ കളിയും കാര്യവും; ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരിനെക്കുറിച്ച് 10 കാര്യങ്ങൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുമ്പും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ച അവസരങ്ങളില്‍ കാണികള്‍ക്ക് മിതമായ നിരക്കില്‍ സ്വാദിഷ്ഠമായ ഭക്ഷണം ലഭ്യമാക്കിയിരുന്നു. ഭക്ഷണ വിതരണത്തിലും കാര്യക്ഷമത പുലര്‍ത്തി. ഇതു പരിഗണിച്ചാണ് ഇത്തവണയും ഭക്ഷണമൊരുക്കാനുള്ള അവസരം കുടുംബശ്രീക്ക് ലഭിച്ചത്. കുടുംബശ്രീ പ്രവർത്തകരെ മന്ത്രി എം.ബി രാജേഷ് അഭിനന്ദിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Life/
ബിരിയാണി, പൊറോട്ട, ചിക്കൻ കറി; കാര്യവട്ടത്ത് കളികാണാനെത്തുന്നവർക്ക് കുടുംബശ്രീയുടെ ഭക്ഷണം
Open in App
Home
Video
Impact Shorts
Web Stories