TRENDING:

'എനിക്ക് സ്തനാര്‍ബുദമാണ്'; ലൈവിനിടെ വികാരാധീനയായി സിഎന്‍എന്‍ വാർത്താ അവതാരക

Last Updated:

'' ജീവിതത്തില്‍ ഒരിക്കലും രോഗം ബാധിച്ച് കിടന്നിട്ടില്ല. ഞാന്‍ പുകവലിക്കാറില്ല. മദ്യപിക്കുന്നതും വളരെ അപൂര്‍വ്വമാണ്. എന്റെ കുടുംബത്തിലാര്‍ക്കും സ്തനാര്‍ബുദവുമില്ല"

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂയോര്‍ക്ക്: തത്സമയ വാര്‍ത്താവതരണത്തിനിടെ സ്തനാര്‍ബുദം ബാധിച്ച വിവരം പങ്കുവെച്ച് മുതിര്‍ന്ന സിഎന്‍എന്‍ അവതാരകയും റിപ്പോര്‍ട്ടറുമായ സാറ സിഡ്‌നര്‍. താനിപ്പോള്‍ ചികിത്സയിലാണെന്നും സാറ വ്യക്തമാക്കി. ലൈവിനിടെയാണ് രോഗവിവരത്തെപ്പറ്റി സാറ പ്രേക്ഷകരെ അറിയിച്ചത്.
advertisement

'' ജീവിതത്തില്‍ ഒരിക്കലും രോഗം ബാധിച്ച് കിടന്നിട്ടില്ല. ഞാന്‍ പുകവലിക്കാറില്ല. മദ്യപിക്കുന്നതും വളരെ അപൂര്‍വ്വമാണ്. എന്റെ കുടുംബത്തിലാര്‍ക്കും സ്തനാര്‍ബുദവുമില്ല. എന്നാല്‍ എനിക്ക് ഇപ്പോള്‍ സ്തനാര്‍ബുദം സ്ഥിരീകരിച്ചിരിക്കുന്നു. ഇക്കാര്യം ഉറക്കെ പറയാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്,'' എന്ന് സാറ പറഞ്ഞു.

''സ്റ്റേജ് 3 ഭൂരിഭാഗം സ്ത്രീകള്‍ക്കും ഒരു വധശിക്ഷയാകില്ല,'' എന്നും സാറ പറഞ്ഞു.രോഗം സ്ഥിരീകരിച്ചതിന് ശേഷം നടത്തിയ ചില ഗവേഷണങ്ങള്‍ തന്നെ ഞെട്ടിപ്പിച്ചുവെന്നും സാറ പറഞ്ഞു. സ്തനാര്‍ബുദം ബാധിച്ച കറുത്തവംശജരായ സ്ത്രീകളില്‍ മരണസാധ്യത 41 ശതമാനം കൂടുതലാണെന്ന് തന്റെ അന്വേഷണത്തിലൂടെ കണ്ടെത്തിയെന്നും അതറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും സാറ പറഞ്ഞു.

advertisement

'ഒന്നാണല്ലോ രണ്ടിനേക്കാൾ വലുത്'; സഹപാഠിയുടെ ക്യാൻസർ അതിജീവനം നാടകമാക്കി; കലോത്സവത്തിൽ നിറഞ്ഞ കൈയടി

എല്ലാ വംശത്തില്‍പ്പെട്ട സ്ത്രീകളും കൃത്യസമയത്ത് മാമോഗ്രാം ചെയ്യണമെന്നും ശരീരം കൃത്യമായി പരിശോധിക്കണമെന്നും സാറ പറഞ്ഞു. ''എന്നെ പോലെ രോഗം വേഗം കണ്ടെത്താന്‍ ശ്രമിക്കണം,'' സാറ കൂട്ടിച്ചേര്‍ത്തു. '' എന്നെ തന്നെ തെരഞ്ഞെടുത്ത ഈ രോഗത്തോട് എനിക്ക് നന്ദിയുണ്ട്. എന്തൊക്കെ നരകത്തിലൂടെ കടന്നുപോകേണ്ടി വന്നാലും, ഈ ജീവിതത്തോട് എനിക്ക് വല്ലാത്ത പ്രണയമാണ്,'' സാറ പറഞ്ഞു.

advertisement

സ്തനാർബുദം: മുഴ മാത്രമല്ല വില്ലൻ; ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചെറുക്കാം

'' ജീവിച്ചിരിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു കാര്യമായി എനിക്ക് ഇപ്പോള്‍ തോന്നുന്നു. ഞാന്‍ സന്തോഷവതിയാണ്. എന്നെ മുമ്പ് ശല്യപ്പെടുത്തിയിരുന്ന ഒരു കാര്യവും ഇപ്പോള്‍ എനിക്ക് പ്രശനമല്ല,'' സാറ പറഞ്ഞു.

അമേരിക്കയിലാണ് സാറ സിഡ്‌നര്‍ ജനിച്ചത്. ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനാണ് സാറയുടെ പിതാവ്. ബ്രിട്ടീഷ് വംശജയാണ് സാറയുടെ അമ്മ. ഫ്‌ളോറിഡയിലാണ് സാറ തന്റെ പഠനം പൂര്‍ത്തിയാക്കിയത്.

advertisement

മാധ്യമപ്രവര്‍ത്തനരംഗത്ത് പതിറ്റാണ്ടുകള്‍ നീണ്ട അനുഭവമുള്ള വ്യക്തിയാണ് സാറ സിഡ്‌നര്‍. അമേരിക്കയ്ക്ക് അകത്തും പുറത്തും നിരവധി സ്റ്റോറികളാണ് സാറ റിപ്പോര്‍ട്ട് ചെയ്തത്. 2008ല്‍ ഇന്ത്യയില്‍ നടന്ന മുംബൈ ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്ത് സിഎന്‍എന്നിന്റെ മുഖമായി മാറിയ വ്യക്തി കൂടിയായിരുന്നു സാറ.

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
'എനിക്ക് സ്തനാര്‍ബുദമാണ്'; ലൈവിനിടെ വികാരാധീനയായി സിഎന്‍എന്‍ വാർത്താ അവതാരക
Open in App
Home
Video
Impact Shorts
Web Stories