അപൂർവമായിട്ടാണെങ്കിലും പുരുഷന്മാർക്കും സ്തനാർബുദം ബാധിക്കാറുണ്ട്. ബ്രെസ്റ്റ് കാൻസറിനെ കുറിച്ചുള്ള അവബോധം വർധിപ്പിക്കാനായി ഒക്ടോബർ മാസം സ്തനാർബുദ ബോധവൽക്കരണ മാസമായാണ് ആചരിക്കുന്നത്.
Also Read- ആമാശയ ക്യാൻസർ നിശബ്ദ കൊലയാളി; കാരണങ്ങളും ലക്ഷണങ്ങളും അറിയാം
താഴെ പറയുന്ന അടയാളങ്ങളോ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കാൻ ഒട്ടും വൈകരുത്
- സ്തനത്തിലോ ചുറ്റുമോ മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി തടിപ്പോ കട്ടിയ അനുഭവപ്പെടുന്നത് സാധാരണ ലക്ഷണമാണ്.
- ചുറ്റുമുള്ള ടിഷ്യുവിൽ നിന്ന് വ്യത്യസ്തമായി അനുഭവപ്പെടുന്ന സ്തനത്തിനകത്തോ ചുറ്റുപാടിലോ ഒരു പിണ്ഡം അല്ലെങ്കിൽ കട്ടിയാകുന്നത് ഒരു സാധാരണ ലക്ഷണമാണ്. വേദനയില്ലാത്ത കട്ടിയുള്ള വീക്കമാണ് സ്തനാർബുദത്തിന്റെ ആദ്യ ലക്ഷണമായി പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്.
- സ്തനത്തിന്റെ വലുപ്പത്തിലോ ആകൃതിയിലോ പ്രകടമായ മാറ്റം കാണുക, നിറവ്യത്യാസമുണ്ടാകുക എന്നിവ കണ്ടാലും ഉടനെ ഡോക്ടറെ സമീപിക്കണം.
- മറ്റൊരു സാധാരണ ലക്ഷണമാണ്, സ്തനത്തിന് ചുറ്റമുള്ള ചർമത്തിലെ നിറവ്യത്യാസം. ചര്‍മ്മം ചുവപ്പ് നിറമാവുകയോ, വല്ലാതെ ഓറഞ്ച് തൊലി പോലെ വരളുകയോ ചെയ്യുന്നതും ക്യാന്‍സര്‍ ലക്ഷണമാകാം.
- കുടുംബത്തിൽ അടുത്ത ബന്ധുക്കൾക്ക് സ്താനാർബുദം വന്നിട്ടുള്ളവരും ലോബുലാർ കാർസിനോമ, atypical hyperplasia തുടങ്ങിയവ വന്നിട്ടുള്ളവർക്കും സ്തനാർബുദ സാധ്യത കൂടുതലാണ്.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 16, 2022 7:18 PM IST
