ആമാശയ ക്യാൻസർ നിശബ്ദ കൊലയാളി; കാരണങ്ങളും ലക്ഷണങ്ങളും അറിയാം

Last Updated:

പ്രാരംഭ ഘട്ടത്തിൽ രോഗനിർണയം നടത്തിയാൽ അതിജീവന നിരക്ക് 90% ആണ്, അവസാന ഘട്ടത്തിലാണെങ്കിൽ ഇത് 3% മാത്രമാണ്

ലോകത്തിൽ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്യാൻസറുകളിലൊന്നാണ് ആമാശയത്തിലേത്. അമേരിക്കയിൽ മാത്രം പ്രതിവർഷം 24,000 ആമാശയ ക്യാൻസർ കേസുകൾ കണ്ടെത്തുന്നു. ഈ അർബുദത്തിന്റെ പ്രശ്നം, രോഗം മറ്റ് അവയവങ്ങളിലേക്ക് പടരുന്നതുവരെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടില്ല എന്നതാണ്. അതുതന്നെയാണ് ആമാശയ ക്യാൻസറിനെ അപകടകരമാക്കുന്നത്. രോഗം കണ്ടെത്താൻ വൈകിയാൽ, ഈ അർബുദം ഭേദമാക്കാൻ കഴിയില്ല. പ്രാരംഭ ഘട്ടത്തിൽ രോഗനിർണയം നടത്തിയാൽ അതിജീവന നിരക്ക് 90% ആണ്, അവസാന ഘട്ടത്തിലാണെങ്കിൽ ഇത് 3% മാത്രമാണ്.
ആമാശയ ക്യാൻസർ എങ്ങനെ തടയാം?
മുൻകൂട്ടി കണ്ടുപിടിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം മുന്നറിയിപ്പ് അടയാളങ്ങൾ തിരിച്ചറിയുക എന്നതാണ്. അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ അഭിപ്രായത്തിൽ, വയറ്റിലെ ക്യാൻസറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ ഇവയാണ്:
നെഞ്ചെരിച്ചിൽ- വയറിലെ ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണമാണിത്. പലപ്പോഴും ഗ്യാസ്ട്രബിളായി കണ്ട് ഈ ലക്ഷണം നിസാരമായി കാണുകയും ചെയ്യും.
ദഹനക്കേട്- ആമാശയ ക്യാൻസറിന്‍റെ മറ്റൊരു ലക്ഷണമാണിത്. ഏറെ കാലം നീണ്ടുനിൽക്കുന്ന പ്രശ്നമാണെങ്കിൽ വൈദ്യസഹായം തേടുക.
വയറുവേദനയും അസ്വസ്ഥതയും- തുടർച്ചയായ ഇടവേളകളിൽ വയറുവേദനയും അസ്വസ്ഥതകളും അറിയപ്പെടുന്നുണ്ടെങ്കിൽ ഇക്കാര്യത്തിൽ കൂടുതൽ പരിശോധന ആവശ്യമാണ്.
advertisement
ഛർദ്ദിയും ഓക്കാനം, അതിസാരം, മലബന്ധം- ഇവ മൂന്നും ഇടയ്ക്കിടെ അനുഭവപ്പെടുകയാണെങ്കിൽ വിദഗ്ദ്ധ ഡോക്ടറെ കാണാൻ വൈകരുത്.
ഭക്ഷണത്തിനു ശേഷം വീർപ്പുമുട്ടൽ- ഭക്ഷണം കഴിച്ചതിനുശേഷം വീർപ്പുമുട്ടലും ശ്വാസിക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെടുന്ന ലക്ഷണം നിസാരമായി കാണരുത്.
ക്ഷീണം- മറ്റ് പല അസുഖങ്ങളുടെയും പ്രധാന ലക്ഷണമായ ക്ഷീണം, ആമാശയ ക്യാൻസർ രോഗികളിലും അനുഭവപ്പെടുന്നു.
രക്തസ്രാവം (മലത്തിലെ രക്തം അല്ലെങ്കിൽ രക്തം ഛർദ്ദിക്കുക)- ഈ ലക്ഷണവും ഗൌരവമായി കാണാതെ പോകരുത്.
ശ്രദ്ധിക്കേണ്ട കാര്യം: മേൽ പറയുന്ന ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ, കഴിയുന്നതും വേഗം ഡോക്ടറെ സമീപിക്കുന്നത് ഉറപ്പാക്കുക. കൂടുതൽ പരിശോധനകൾക്കായി ഗ്യാസ്ട്രോഎൻട്രോളജിസ്റ്റിലേക്ക് റഫർ ചെയ്തേക്കാം.
advertisement
ആമാശയ ക്യാൻസറിനുള്ള കാരണങ്ങൾ
55 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ആമാശയ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് വയറ്റിലെ ക്യാൻസർ വരാനുള്ള സാധ്യത 2/3 കൂടുതലാണ്
പുകവലിച്ചതും ഉണക്കിയതും ഉപ്പിട്ടതും അച്ചാറിട്ടതുമായ ഭക്ഷണങ്ങൾ അടങ്ങിയ ഭക്ഷണക്രമം
അമിതമായ മദ്യപാനം
പുകവലി
മുമ്പത്തെ വയറ്റിലെ ശസ്ത്രക്രിയ
വയറ്റിലെ ക്യാൻസറിന്റെ കുടുംബ ചരിത്രം
ഹെലിക്കോബാക്റ്റർ പൈലോറിയുടെ സാന്നിധ്യം
മലയാളം വാർത്തകൾ/ വാർത്ത/Life/
ആമാശയ ക്യാൻസർ നിശബ്ദ കൊലയാളി; കാരണങ്ങളും ലക്ഷണങ്ങളും അറിയാം
Next Article
advertisement
കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായികമന്ത്രി
കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായികമന്ത്രി
  • കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് മന്ത്രി പറഞ്ഞു.

  • സ്റ്റേഡിയത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ പോരായ്മയുണ്ടെന്ന് മന്ത്രി; സുരക്ഷാ കാര്യങ്ങളിലും പരിമിതി.

  • മെസി ഉള്‍പ്പെട്ട അര്‍ജന്റീന കൊച്ചിയില്‍ കളിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് നവീകരണം ആരംഭിച്ചത്.

View All
advertisement