TRENDING:

ഇന്ത്യയിലെ 81ശതമാനം സ്ത്രീകളും ആഗ്രഹിക്കുന്നത് അവിവാഹിതരായി ഒറ്റയ്ക്ക് ജീവിക്കാൻ: പഠനം

Last Updated:

81 ശതമാനം സ്ത്രീകളും അവിവാഹിതരായിരിക്കുന്നതും ഒറ്റയ്ക്ക് ജീവിക്കുന്നതും കൂടുതൽ അനായാസമെന്നാണ് അഭിപ്രായപ്പെട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സോഷ്യൽമീഡിയ തുറന്നാൽ വെഡ്ഡിങ്, പ്രീ വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ആഘോഷങ്ങളുടെ റീലുകളുടെ പ്രവാഹമാണ്. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വിവാഹം ആഘോഷമാക്കുമ്പോൾ ആശങ്കയിലാകുന്ന വിഭാഗവുമുണ്ട്. സമൂഹത്തിന്റെ കണ്ണിൽ ‘കെട്ടുപ്രായ’ത്തിലോ ‘കെട്ടുപ്രായം’ കഴിഞ്ഞവരോ ആയവർ. അതിൽ തന്നെ പെൺകുട്ടികൾ. ഒരോ വിവാഹത്തിന് പങ്കെടുക്കുമ്പോഴും ‘ഇനി അടുത്തത് നിന്റേതാണ്’ , അല്ലെങ്കിൽ, ‘എന്നാണ് നിന്റെ കല്യാണ സദ്യ തരുന്നത്’ എന്ന ചോദ്യം കേൾക്കാത്ത പെൺകുട്ടികൾ കുറവായിരിക്കും. വിവാഹവും കുടുംബ ജീവിതത്തെ കുറിച്ച് സ്വന്തം കുടുംബത്തിനും സമൂഹത്തിനുമുള്ള സങ്കൽപ്പങ്ങളും പ്രതീക്ഷകളുമെല്ലാം അവിവാഹതാര സ്ത്രീകളെ ആശങ്കയിലേക്ക് തള്ളിവിട്ടേക്കാം.
advertisement

ഇതിനെ സാധൂകരിക്കുന്നതാണ് ഡേറ്റിങ് ആപ്പായ ബംബിൾ അടുത്തിടെ നടത്തിയ പഠനവും പറയുന്നത്. കുടുംബത്തിൽ നിന്നും വിവാഹം കഴിക്കാനുള്ള സമ്മർദ്ദം കൂടുതലാണെന്ന് ഇന്ത്യയിലെ 39 ശതമാനം യുവതികളും പറയുന്നുവെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. എപ്പോഴാണ് വിവാഹം കഴിക്കുന്നത് എന്ന ചോദ്യം കടുത്ത സമ്മർദ്ദമുണ്ടാക്കുന്നുവെന്നാണ് 39 ശതമാനം യുവതികളും പറയുന്നത്.

Also Read- മൂന്നു ഭൂഖണ്ഡങ്ങളിലായി നാലു വിവാഹ ചടങ്ങുകൾ; ഇന്ത്യക്കാരനായ യുവാവും ഘാനക്കാരിയായ യുവതിയും വൈറൽ

വിവാഹ സീസണിൽ, സർവേയിൽ പങ്കെടുത്ത അവിവാഹിതരായ യുവതികളിൽ ഏതാണ്ട് മൂന്നിലൊന്ന് (33 ശതമാനം) പേരും വിവാഹ ബന്ധത്തിലേക്ക് കടക്കാൻ നിർബന്ധിതാരാകുന്നുവെന്നാണ് പഠനത്തിലെ മറ്റൊരു പ്രധാന കണ്ടെത്തൽ. ഇതുകൂടാതെ സിംഗിളായി ഇരിക്കുന്നത് എന്തോ കടുത്ത അപരാതമാണെന്ന തരത്തിലുള്ള മറ്റുള്ളവരുടെ പെരുമാറ്റവും യുവതികളിൽ സമ്മർദ്ദമുണ്ടാക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

advertisement

Also Read- ഇന്ത്യൻ വംശജ പ്രീത് ചാണ്ടിക്ക് ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ ഏറ്റവും കൂടുതല്‍ ദൂരം ഒറ്റക്കു സഞ്ചരിച്ച വനിതയെന്ന റെക്കോര്‍ഡ്

ബംബിൾ പറയുന്നതനുസരിച്ച്, അവിവാഹിതരായ ആളുകൾ, പ്രത്യേകിച്ച് സ്ത്രീകൾ, അവിവാഹിതരായി തുടരാനും അവരുടെ മുൻഗണനകളിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാനും ബോധപൂർവ്വം തീരുമാനിക്കുന്നു. അതേസമയം അവർ ആരെ, എങ്ങനെ ഡേറ്റ് ചെയ്യണമെന്നതിനെ കുറിച്ചും കൂടുതൽ ആസൂത്രണമുള്ളവരാണഅ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഡേറ്റിംഗ് ആപ്പ് അടുത്തിടെ നടത്തിയ പഠനമനുസരിച്ച്, ഇന്ത്യയിൽ വോട്ടെടുപ്പിൽ പങ്കെടുത്ത 81 ശതമാനം സ്ത്രീകളും അവിവാഹിതരായിരിക്കുന്നതും ഒറ്റയ്ക്ക് ജീവിക്കുന്നതും കൂടുതൽ അനായാസമാണെന്നും അഭിപ്രായപ്പെട്ടു. ഡേറ്റ് ചെയ്യുമ്പോൾ തങ്ങളുടെ മുൻഗണനകളും ആവശ്യങ്ങളും വേണ്ടെന്ന് വെക്കില്ലെന്നാണ് 69 ശതമാനം പേർ അഭിപ്രായപ്പെട്ടത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
ഇന്ത്യയിലെ 81ശതമാനം സ്ത്രീകളും ആഗ്രഹിക്കുന്നത് അവിവാഹിതരായി ഒറ്റയ്ക്ക് ജീവിക്കാൻ: പഠനം
Open in App
Home
Video
Impact Shorts
Web Stories