മൂന്നു ഭൂഖണ്ഡങ്ങളിലായി നാലു വിവാഹ ചടങ്ങുകൾ; ഇന്ത്യക്കാരനായ യുവാവും ഘാനക്കാരിയായ യുവതിയും വൈറൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ഇന്ത്യ, ഘാന, അമേരിക്ക എന്നിവിടങ്ങളിലെ ആചാരപ്രകാരം നടത്തിയ വിവാഹ ചടങ്ങിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്
ആന്ധ്രാക്കരനായ ഹരീഷ് ശ്രീകർ വെമുറിയും ഘാനാക്കാരിയായ ഡെയ്‌സി മാർട്ടെക്കി അകിതയും തമ്മിലുള്ള വിവാഹം രാജ്യാന്തരതലത്തിൽ ശ്രദ്ധേമായി. അമേരിക്കയിലെ ഹാർവാർഡ് ലോ സ്‌കൂളിൽ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും. ഏതായാലും അവർ ഒരു തവണയല്ല, നാലു തവണ വിവാഹിതരായി. അതും മൂന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലായി.
advertisement
advertisement
advertisement
“ഈ കഴിഞ്ഞ വർഷം തങ്ങളെ സംബന്ധിച്ച് വിവാഹം മാത്രമല്ല, അന്താരാഷ്‌ട്ര നയതന്ത്രത്തിന്റെ ഒരു പാഠം കൂടിയായിരുന്നു,” അമേരിക്കയിൽ ന്യൂയോർക്ക് ടൈംസിനോട് സംസാരിക്കവെ അകിത പറഞ്ഞു. തന്റെ കുടുംബക്കാർക്ക് പങ്കെടുക്കാൻ വെമുറിക്ക് ഇന്ത്യയിൽ ഒരു കല്യാണം വേണം, അതേസമയം അകിതയുടെ മാതാപിതാക്കൾ അവളുടെ ജന്മനാടായ ഘാനയിൽ അവരുടെ പരമ്പരാഗത രീതിയിൽ ഒരു വിവാഹ ചടങ്ങ് നടത്താൻ ആഗ്രഹിച്ചു. (Photo- All rights reserved to SteveMorrisM)
advertisement
എന്നാൽ അകിതയുടെയും വെമുറിയുടെയും ഹർവാഡിലുള്ള അടുത്ത സുഹൃത്തുക്കൾക്ക് ഇന്ത്യയിലേക്കും ഘാനയിലേക്കും വരാൻ കഴിഞ്ഞില്ല. അതിനാൽ അവർക്കായി അമേരിക്കയിൽവെച്ച് മറ്റൊരു വിവാഹ ചടങ്ങുകൾ കൂടി നടത്തി. അങ്ങനെയാണ് അകിതയും വെമുറിയും മൂന്ന് ഭൂഖണ്ഡങ്ങളിലായി നാല് വ്യത്യസ്ത വിവാഹ ചടങ്ങുകൾ നടത്തിയത്. (Photo- All rights reserved to SteveMorrisM)
advertisement
വെമുറിയും അകിതയും 2019-ൽ ഹാർവാർഡ് ലോ സ്കൂളിലെ മൂന്നാം വർഷ പഠനത്തിനിടെയാണ് പ്രണയബദ്ധരായത്. 2017-ൽ കാംപസിൽ പഠിക്കനെത്തിയതുമുതൽ ഇരുവരും തമ്മിൽ അറിയാമായിരുന്നു. അന്നു മുതൽ ഇരുവരും ഫേസ്ബുക്കിൽ സുഹൃത്തുക്കളുമായിരുന്നു. എന്നാൽ വളരെ അടുത്ത ബന്ധം ഇരുവരും തമ്മിൽ ഉണ്ടായിരുന്നില്ല. (Photo- All rights reserved to SteveMorrisM)
advertisement
ലോ സ്കൂളിൽ പഠിക്കാനെത്തുന്നതിന് മുമ്പും അകിതയും വെമുറിയും ഒരുമിച്ച് ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുണ്ട്. 2013ൽ ലോസ് ഏഞ്ചൽസിലെ ബെയ്ൻ ആൻഡ് കമ്പനിയുടെ ഓഫീസിൽ വച്ചായിരുന്നു ഇത്. അന്ന് ബിരുദ വിദ്യാർഥിനിയായിരുന്ന അകിത, കോളേജിലെ രണ്ടാം വർഷത്തിൽ ഒരാഴ്ചത്തെ ഇന്റേൺഷിപ്പ് ചെയ്യാനായാണ് അവിടെ എത്തിയത്. (Photo- All rights reserved to SteveMorrisM)
advertisement
advertisement
advertisement


