TRENDING:

Miss Tamil Nadu | കുട്ടിക്കാലം മുതലുള്ള സ്വപ്നം; ദിവസവേതനക്കാരുടെ മകൾക്ക് മിസ് തമിഴ്നാട് കിരീടം

Last Updated:

സ്ഥിരോത്സാഹവും കഠിനാദ്ധ്വാനം മൂലമാണ് തങ്ങളുടെ മകൾ മിസ് തമിഴ്‌നാട് പട്ടം സ്വന്തമാക്കിയതെന്നും രക്ഷയയുടെ മാതാപിതാക്കൾ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മിസ് തമിഴ്നാട് പട്ടം സ്വന്തമാക്കി ദിവസവേതനക്കാരായ മാതാപിതാക്കളുടെ മകൾ. തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് സ്വദേശിയായ രക്ഷയ എന്ന ഇരുപത്തിയൊന്നുകാരിയാണ് സൗന്ദര്യ മൽസരത്തിൽ വിജയിയായത്. ഫോർഎവർ സ്റ്റാർ ഇന്ത്യ അവാർഡ്‌സ് ആണ് അവാർഡ് സംഘടിപ്പിച്ചത്. ചെങ്കൽപേട്ട് ജില്ലയിൽ കെട്ടിട നിർമാണ തൊഴിലാളിയാണ് രക്ഷയയുടെ പിതാവ് മനോഹർ.
advertisement

സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്യുക എന്നത് കുട്ടിക്കാലം മുതലുള്ള രക്ഷയയുടെ ആ​ഗ്രഹമായിരുന്നു. കോളേജ് പഠനത്തിനു ശേഷം പാർട്ട് ടൈം ജോലികൾ ചെയ്ത് രക്ഷയ സ്വയം അതിനായി തയ്യാറെടുത്തു. 2018-ൽ, ഒരു മോണോ ആക്ടിംഗ് മൽസരത്തിൽ പങ്കെടുക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. ഈ വർഷം ഫെബ്രുവരിയിൽ ഫോറെവർ സ്റ്റാർ ഇന്ത്യ അവാർഡ്‌സ് നടത്തിയ ജില്ലാതല സൗന്ദര്യമത്സരത്തിൽ മത്സരിക്കാൻ രക്ഷയ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നാണ് എല്ലാ സംസ്ഥാനങ്ങളും പങ്കെടുത്ത ദേശീയതല മത്സരം സെപ്റ്റംബർ 18 മുതൽ സെപ്റ്റംബർ 21 വരെ ജയ്പൂരിൽ നടന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവർ മൽസരത്തിൽ പങ്കെടുത്തിരുന്നു. ഈ മൽസരത്തിലാണ് രക്ഷയ വിജയകിരീടം ചൂടിയത്. ആകെ 750 പേരാണ് സംസ്ഥാന തല മൽസരത്തിലേക്ക് യോ​ഗ്യത നേടിയത്.

advertisement

രക്ഷയക്കും ഈ മൽസരത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്കും ഈ വർഷം ഡിസംബറിൽ നടക്കുന്ന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാം. മിസ് ഇന്ത്യ കിരീടം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് രക്ഷയ ഇപ്പോൾ.

Also Read-ആസ്തി 85700 കോടിയിലധികം; സ്വർണം14 ടൺ; ഭൂമി 7123 ഏക്കർ; തിരുമല തിരുപ്പതി ദേവസ്ഥാനം സ്വത്ത് വിവരങ്ങൾ

തങ്ങളുടെ മകൾക്ക് ചെറുപ്പം മുതലേ ഇത്തരം കാര്യങ്ങളിൽ താൽപര്യമുണ്ടായിരുന്നുവെന്നും ഒരു ഷോയുടെ അവതാരകയായി പ്രവർത്തിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ തങ്ങൾ അവൾക്ക് പൂർണ പിന്തുണ നൽകിയതായും രക്ഷയുടെ മാതാപിതാക്കൾ പറഞ്ഞു. മകളുടെ വിദ്യാഭ്യാസച്ചെലവ് തങ്ങൾക്ക് താങ്ങാൻ കഴിയാത്തതിനാൽ മറ്റുള്ളവർ പണം നൽകി സഹായിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. സ്ഥിരോത്സാഹവും കഠിനാദ്ധ്വാനം മൂലമാണ് തങ്ങളുടെ മകൾ മിസ് തമിഴ്‌നാട് പട്ടം സ്വന്തമാക്കിയതെന്നും രക്ഷയയുടെ മാതാപിതാക്കൾ പറഞ്ഞു.

advertisement

കർണാടക സ്വദേശി സിനി ഷെട്ടിയാണ് 2022 ലെ മിസ് ഇന്ത്യ കിരീടം ചൂടിയത്. മുംബൈയിൽ നടന്ന ഗ്രാൻ‌റ് ഫിനാലെയിൽ രാജസ്ഥാൻ സ്വദേശി റൂബൽ ഷെഖാവത്താണ് ഫസ്റ്റ് റണ്ണർ അപ്പ് ആയത്. ഇക്കഴിഞ്ഞ ജൂലൈ മാസം ആയിരുന്നു മൽസരം. ഉത്തർപ്രദേശിൽ നിന്നുഇന്നലെ ജിയോ വേൾഡ് സെന്ററിൽ വെച്ചാണ് ചടങ്ങ് നടന്നത്. ബോളിവുഡ് താരങ്ങളായ നേഹ ദൂപിയ, ദിനോ മൊറിയ, മലൈക അറോറ, ഫാഷൻ ഡിസൈനർമാരായ രോഹിത് ഗാന്ധി, രാഹുൽ ഖന്ന, നൃത്തസംവിധായകൻ ഷിമക് ദവാർ, മുൻ ക്രിക്കറ്റ് താരം മിതാലി രാജ് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. ഈ വർഷ നടക്കുന്ന മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സിനി ഷെട്ടിയായിരിക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
Miss Tamil Nadu | കുട്ടിക്കാലം മുതലുള്ള സ്വപ്നം; ദിവസവേതനക്കാരുടെ മകൾക്ക് മിസ് തമിഴ്നാട് കിരീടം
Open in App
Home
Video
Impact Shorts
Web Stories