ആസ്തി 85700 കോടിയിലധികം; സ്വർണം14 ടൺ; ഭൂമി 7123 ഏക്കർ; തിരുമല തിരുപ്പതി ദേവസ്ഥാനം സ്വത്ത് വിവരങ്ങൾ

Last Updated:

ആദ്യമായാണ് സ്വത്ത് വിവരങ്ങളുടെ പൂര്‍ണ രൂപം ട്രസ്റ്റ് പുറത്തുവിടുന്നത്

പ്രശസ്‌തമായ തിരുപ്പതി ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള ട്രസ്‌റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം (Tirumala Tirupati Devasthanams (TTD) തങ്ങളുടെ സ്വത്തു വിവരങ്ങൾ പുറത്തുവിട്ടു. രാജ്യത്തുടനീളമുള്ള 7,123 ഏക്കറിലുള്ള 960 പ്രോപ്പർട്ടികളിൽ നിന്നായി 85,705 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ തങ്ങൾക്കുണ്ടെന്ന് ടിടിഡി ചെയർമാൻ വൈ വി സുബ്ബ റെഡ്ഡി വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്ര ട്രസ്റ്റുകളിലൊന്നു കൂടിയാണ് തിരുമല തിരുപ്പതി ദേവസ്ഥാനം. വിവിധ ദേശസാൽകൃത ബാങ്കുകളിലായി 14,000 കോടിയിലധികം സ്ഥിരനിക്ഷേപവും 14 ടൺ സ്വർണശേഖരവും ടിടിഡിയ്ക്ക് സ്വന്തമായുണ്ട്.
ആദ്യമായാണ് സ്വത്ത് വിവരങ്ങളുടെ പൂര്‍ണ രൂപം ട്രസ്റ്റ് പുറത്തുവിടുന്നത്. സര്‍ക്കാര്‍ കണക്ക് അനുസരിച്ചുള്ള സ്വത്ത് വിവരമാണിത്.
1974 നും 2014 നും ഇടയിൽ വിവിധ സർക്കാരുകളുടെ കീഴിൽ വിവിധ ടിടിഡി ട്രസ്റ്റുകൾ ട്രസ്റ്റിനു കീഴിലുള്ള 113 സ്വത്തുവകകള്‍  പല കാരണങ്ങളാല്‍ ഒഴിപ്പിച്ചിട്ടുണ്ടെന്നും വി സുബ്ബ റെഡ്ഡി പറഞ്ഞു. എന്നാല്‍ 2014 ന് ശേഷം ഇന്നുവരെ തങ്ങളുടെ കീഴിലുള്ള സ്വത്തുക്കളൊന്നും ഒഴിപ്പിച്ചിട്ടില്ലെന്നും റെഡ്ഡി വ്യക്തമാക്കി.
advertisement
''ഞാൻ ചെയർമാനായുള്ള മുൻ ടിടിഡി ട്രസ്റ്റ് ബോർഡ് എല്ലാ വർഷവും ടിടിഡി സ്വത്തുക്കളെ കുറിച്ച് ധവളപത്രം പുറത്തിറക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ആദ്യത്തെ ധവളപത്രം പുറത്തിറക്കിയത്. എല്ലാ സ്വത്തുക്കളുടെയും വിശദാംശങ്ങൾ അടങ്ങിയ രണ്ടാമത്തെ ധവളപത്രം ടിടിഡി വെബ്സൈറ്റിൽ ഇപ്പോൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഭക്തരുടെ വികാരങ്ങൾ മാനിച്ച് സുതാര്യമായി പ്രവർത്തിക്കുക എന്നതിൽ ഞങ്ങൾ വിശ്വസിക്കുകയും ക്ഷേത്ര ട്രസ്റ്റിന്റെ സ്വത്തുക്കൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു," സുബ്ബ റെഡ്ഡി കൂട്ടിച്ചേർത്തു.
തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (1.02 കോടി രൂപ സംഭാവന നല്‍കിയ മുസ്ലീം ദമ്പതികളെക്കുറിച്ചുള്ള വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. ചെന്നൈയില്‍ നിന്നുള്ള അബ്ദുള്‍ ഗനിയും സുബീന ഭാനുവുമാണ് ടിടിഡിക്ക് സംഭാവന കൈമാറിയത്. ടിടിഡി എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ വി ധര്‍മ്മ റെഡ്ഡിയാണ് ദമ്പതികളില്‍ നിന്ന് ഡിഡി ഏറ്റുവാങ്ങിയത്. പുതുതായി പണികഴിപ്പിച്ച ശ്രീ പത്മാവതി റെസ്റ്റ് ഹൗസിന് പാത്രങ്ങളും ഫര്‍ണിച്ചറുകളും വാങ്ങാന്‍ 87 ലക്ഷം രൂപയും എസ് വി അന്നദാനം പ്രസാദം ട്രസ്റ്റിന് 15 ലക്ഷം രൂപയും നല്‍കിയ തുകയില്‍ നിന്ന് ചെലവഴിക്കണമെന്ന് ഇവര്‍ ഇഒയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
കുട്ടികളോടൊപ്പമാണ് ദമ്പതികള്‍ തിരുമലയില്‍ ദര്‍ശനം നടത്തിയത്. 'ലക്ഷ്മി മരം' (lakshmi tree) എന്ന പുണ്യവൃക്ഷവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ച് അവര്‍ പൂജ നടത്തുകയും ചെയ്തു. സങ്കുമിട്ട കോട്ടേജസ് പ്രദേശത്താണ് ലക്ഷ്മി മരം സ്ഥിതി ചെയ്യുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (RIL) ചെയര്‍മാന്‍ മുകേഷ് അംബാനി അടുത്തിടെ ടിടിഡിക്ക് 1.5 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. തുകയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് തിരുമലയിലെ രംഗനായകുല മണ്ഡപത്തില്‍ വെച്ച് ടിടിഡി ഇഒ എ വി ധര്‍മ റെഡ്ഡിക്കാണ് അദ്ദേഹം കൈമാറിയത്.
advertisement
summery : One of the world's richest Hindu temple Tirumala Tirupati Devasthanam revels their property details worth rs 85,705 crore across India
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആസ്തി 85700 കോടിയിലധികം; സ്വർണം14 ടൺ; ഭൂമി 7123 ഏക്കർ; തിരുമല തിരുപ്പതി ദേവസ്ഥാനം സ്വത്ത് വിവരങ്ങൾ
Next Article
advertisement
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
  • പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ വിരമിക്കൽ പാർട്ടിക്കിടെയായിരുന്നു സംഭവം.

  • ബിരിയാണിയിൽ ചിക്കൻ കുറവായതിനെ തുടർന്ന് ഹോം ഗാർഡുകൾ തമ്മിൽ തല്ലി.

  • തലയ്ക്ക് പരിക്കേറ്റ ഒരാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

View All
advertisement