യുവതി അഹമ്മദാബാദിലും ഭർത്താവ് ഒമ്പത് വയസ്സുള്ള മകളുമായി ഒമാനിലെ മസ്കറ്റിലും ആണ് താമസിക്കുന്നത്. സന്ദർശനാവകാശം സംബന്ധിച്ച ധാരണയുണ്ടായിട്ടും മകളോട് സംസാരിക്കാൻ തന്നെ അനുവദിക്കുന്നില്ലെന്ന മാതാവിന്റെ പരാതിയിൽ, മകളെ അമ്മയെ കാണാൻ അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
2010ൽ വിവാഹിതരായ ദമ്പതികൾ മസ്കറ്റിൽ താമസിക്കുകയായിരുന്നു. താൻ കടുത്ത വിഷാദരോഗാവസ്ഥയിൽ ആയിരുന്നുവെന്നും ഭർത്താവ് 2015 നവംബറിൽ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ടുവന്നുവെന്നും യുവതി അവകാശപ്പെടുന്നു.
രോഗത്തിനുള്ള മരുന്നുകൾ കഴിക്കുന്നതിനിടെ തന്നെ ഒരു സത്യവാങ്മൂലവും വിവാഹമോചന ഹർജിയും ഒപ്പിടാൻ ഭർത്താവ് പ്രേരിപ്പിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചു.
advertisement
തിരികെ മസ്ക്കറ്റിലേയ്ക്ക് പുറപ്പെടുന്ന ദിവസം ഭർത്താവ് മകളെ മാത്രമാണ് ഒപ്പം കൂട്ടിയതെന്നും തുടർന്ന് 2016ൽ വിവാഹമോചന ഉത്തരവ് വന്നുവെന്നും യുവതി പറയുന്നു.
മൂന്ന് വർഷത്തിന് ശേഷമാണ് യുവതി, ഭർത്താവ് ചതിയിലൂടെയാണ് വിവാഹമോചനം നേടിയതെന്ന ആരോപണവുമായി ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. അവരുടെ ഈ അവകാശവാദത്തെ ഭർത്താവ് നിഷേധിച്ചു. കോടതിയുടെ മുമ്പാകെ പരസ്പര സമ്മതത്തോടെ വിവാഹമോചനം തേടുന്ന സത്യവാങ്മൂലത്തിൽ കക്ഷികൾ ഒപ്പിടേണ്ടതിനാൽ ക്ലെയിമിന്റെ ആധികാരികതയെ കോടതി ചോദ്യം ചെയ്തു.
Also read- 'കാണാൻ കുരങ്ങനെ പോലെയെന്ന് കേട്ടു'; ബോഡിഷെയ്മിങ്ങിനെ കുറിച്ച് സീരിയിൽ നടി
ചതിയിലൂടെ നേടിയെടുത്ത വിവാഹ മോചനം ചോദ്യം ചെയ്യാനാണ് യുവതി ശ്രമിക്കുന്നത്. വിവാഹ മോചന കേസ് നൽകിയത് പോലും തൻ്റെ അറിവോ സമ്മതമോ നേടിയിട്ടല്ല എന്ന് ആരോപിച്ച യുവതി ഇക്കാര്യത്തിൽ തനിക്ക് നീതി വേണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്. വിവാഹ മോചനത്തിൻ്റെ യഥാർത്ഥ കാരണങ്ങൾ എന്താണെന്ന് വ്യക്തമായിട്ടില്ല.
ഈ കേസിൽ ഒരു സിവിൽ സ്യൂട്ട് ഫയൽ ചെയ്തിട്ടുണ്ടെന്നും അപ്പീൽ നിലനിർത്താനാകില്ലെന്നും കോടതി പറഞ്ഞു. തുടർന്ന് ഹൈക്കോടതിയുടെ സഹായം തേടിയപ്പോൾ യുവതിയെ കാര്യങ്ങൾ ശരിയായ രീതിയിൽ ബോധ്യപ്പെടുത്തേണ്ടതായിരുന്നുവെന്ന് കോടതി കൂട്ടിച്ചേർത്തു. ദീപാവലി അവധിക്ക് ശേഷം ഹൈക്കോടതി കൂടുതൽ വാദം കേൾക്കും.
വിവാഹ മോചനവുമായി ബന്ധപ്പെട്ട് നിരവധി വിചിത്ര സംഭവങ്ങൾ കോടതികളിൽ അരങ്ങേറാറുണ്ട്. അത്തരമൊരു വാർത്തയാണിത്. സ്വബോധത്തിലല്ല എന്നതിനെ മുതലെടുത്ത് വിവാഹമോചനം നേടിയ ഭർത്താവിനെയും വഞ്ചന ആരോപിക്കുന്ന ഭാര്യയെയും കോടതി വിസ്തരിക്കും.
പരസ്പരം അറിവോടെ അല്ലാത്ത വിവാഹ മോചനം, മകളെ വിട്ട് കൊടുക്കാത്തത് എന്നിവയെല്ലാം പരിഗണനക്കെടുത്താണ് യുവതി കോടതിയെ സമീപിച്ചത്. തൻ്റെ ദുരിതാവസ്ഥ മുതലെടുത്താണ് അയാൾ വിവാഹ മോചനം നേടിയെന്നായിരുന്നു യുവതിയുടെ വാദം. ഇത് സത്യമാണോ എന്ന് കോടതി പരിശോധിക്കും. ശേഷം ഇരുവരെയും വിളിച്ച് കോടതി ക്രോസ് വിസ്താരം നടത്തും.