ഇതിന്റെ ഫോട്ടോയും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സതേൺ റെയിൽവേ തിരുവനന്തപുരം ഓഫീസിന്റെ ഫേസ്ബുക്ക് പേജിലും ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചു. ചിത്രത്തിനൊപ്പം സ്റ്റേഷനിലെ ഏറ്റവും മുതിർന്ന ക്ലീനിംഗ് സ്റ്റാഫാണ് ഉദ്ഘാടനം നിർവഹിച്ചത് എന്നും കുറിച്ചിട്ടുണ്ട്.
Also read-40 വർഷം മുമ്പ് മകന് വൃക്ക ദാനം ചെയ്ത മേരി മുത്തശ്ശി 100-ാം വയസില്‍ വിടവാങ്ങി
'വെള്ളിയാഴ്ച ലീവ് എടുക്കരുത്. വരുമ്പോള്‍ നല്ലൊരു സാരിയുടുത്തു വരണം, ചേച്ചിയാണ് റെയിൽവേയുടെ ഡൈനിങ് റൂം ഉദ്ഘാടനം ചെയ്യുന്നത് എന്ന് റെയിൽവേ ഡിവിഷണൽ മാനേജർ പറഞ്ഞപ്പോൾ തങ്കമ്മ തന്നെ കളിയാക്കിയതെന്നാണ് ചിന്തിച്ചത്. എന്നാല്‍ തമാശയ്ക്ക് കേട്ട കാര്യം ശരിയാണെന്ന് തങ്കമ്മയ്ക്ക് ബോധ്യമായത് വെള്ളിയാഴ്ച രാവിലെയായിരുന്നു.
advertisement
ഡിവിഷണൽ മാനേജരായ എസ്.എം. ശർമ തങ്കമ്മയെ ഉദ്ഘാടകയായി നിശ്ചയിച്ചപ്പോൾ സഹപ്രവർത്തകരെല്ലാം സന്തോഷത്തോടെ ആ തീരുമാനം അംഗീകരിക്കുകയായിരുന്നു. സീനിയർ ഡിവിഷണൽ ഇലക്ട്രിക്കൽ എൻജിനിയറായ ഡോ. രവികുമാരൻ നായരും ചീഫ് ക്രൂ കൺട്രോളറായ എം.എ. ജോജുവും മറ്റ് മുതിർന്ന് ഐആർഎസ് കാരും എത്തി. ഇതോടെ ആ ഉദ്ഘാടന ചടങ്ങ് സ്വർണലിപിയിൽ കുറിക്കപ്പെടുന്ന ഒന്നായി മാറി.