40 വർഷം മുമ്പ് മകന് വൃക്ക ദാനം ചെയ്ത മേരി മുത്തശ്ശി 100-ാം വയസില്‍ വിടവാങ്ങി

Last Updated:

അവയവദാന ശസ്ത്രക്രിയകള്‍ അത്ര സാധാരണമല്ലാതിരുന്ന 1982 കാലത്താണ് മേരി ഗ്രേസ് ആന്‍റണി എന്ന അമ്മ ഈ സത്പ്രവര്‍ത്തിക്ക് തയ്യാറായത്

മേരി ഗ്രേസ് ആന്‍റണി
മേരി ഗ്രേസ് ആന്‍റണി
തിരുവനന്തപുരം: അറുപതാം വയസില്‍ സ്വന്തം മകന് തന‍്‍റെ വൃക്ക ദാനം ചെയ്ത അമ്മ നൂറാം വയസില്‍ വിടവാങ്ങി. കഴക്കൂട്ടം പുത്തന്‍തോപ്പില്‍ ഗ്രീന്‍ലാന്‍ഡിലെ പരേതനായ ആന്‍റണിയുടെ ഭാര്യ മേരി ഗ്രേസ് ആന്‍റണിയാണ് അവയവദാന ശസ്ത്രക്രിയകള്‍ അത്ര സാധാരണമല്ലാതിരുന്ന 1982 കാലത്ത് ഈ സത്പ്രവര്‍ത്തിക്ക് തയാറായത്.
മേരിയുടെയും ആന്‍റണിയുടെയും ആറുമക്കളില്‍ ഇളയവനായ സിറിള്‍ ആന്‍റണിയുടെ വൃക്കകള്‍ തകരാറിലാകുകയും വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിതയയാണ് ഏക പരിഹാരമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ചെയ്തതോടെയാണ് അറുപതുകളിലേക്ക് കടന്ന മേരി ഗ്രേസ് മകന് വൃക്ക നല്‍കിയത്. എന്നാല്‍ എട്ട് മാസക്കാലം മാത്രമേ അമ്മയുടെ വൃക്ക സിറിലിന്‍റെ ശരീരത്തില്‍ പ്രവര്‍ത്തിച്ചിരുന്നുള്ളു.
അടുത്തിടെയാണ് മേരിയുടെ നൂറാം പിറന്നാള്‍ കുടുംബാംഗങ്ങളും നാട്ടുകാരും പുത്തന്‍തോപ്പ് ജയ് ഹിന്ദ് വായനശാല അംഗങ്ങളും ചേര്‍ന്ന് ആഘോഷിച്ചത്. പ്രായത്തിന്‍റെതായ ശാരീരിക ബുദ്ധിമുട്ടുകള്‍ മാറ്റിനിര്‍ത്തിയാല്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ മേരി ഗ്രേസിന് ഉണ്ടായിരുന്നില്ല. സംസ്കാരം ചൊവ്വ 3.30ന് പുത്തൻതോപ്പ് സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിൽ നടക്കും.
advertisement
മക്കൾ: റൊണാൾഡ് പെരേര, സെലിൻ ആൻഡ, മെറ്റിൽഡ റു ഡോൾഫ്, ലില്ലി ബേസിൽ, പരേ തരായ റീത്ത ജോൺസൺ, സി റിൽ ആന്റണി. മരുമക്കൾ: ശോഭ റുഡോൾഫ്, ആൻഡ്രൂ പെരേര, ജോൺസൺ പെരേര, റുഡോൾഫ് പെരേര, ബേസിൽ പെരേര, സിന്ധ്യ,
മലയാളം വാർത്തകൾ/ വാർത്ത/Women/
40 വർഷം മുമ്പ് മകന് വൃക്ക ദാനം ചെയ്ത മേരി മുത്തശ്ശി 100-ാം വയസില്‍ വിടവാങ്ങി
Next Article
advertisement
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
  • മമ്മൂട്ടിയുടെ 'അമരം' 34 വർഷങ്ങൾക്ക് ശേഷം നവംബർ 7ന് 4K ദൃശ്യവിരുന്നോടെ തീയേറ്ററുകളിൽ എത്തും.

  • മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഭരതൻ ഒരുക്കിയ 'അമരം' മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ്.

  • മധു അമ്പാട്ടിന്റെ 'അമരം' വീണ്ടും തീയേറ്ററുകളിൽ.

View All
advertisement