പിപിഡിയുടെ രോഗലക്ഷണങ്ങൾ (PPD) സാധാരണയായി പ്രസവത്തിന് ശേഷം ഒരു മാസം കഴിഞ്ഞോ ഒരു വർഷത്തിനുള്ളിലോ ഉണ്ടാകാം. സ്ത്രീകളിൽ മാത്രമല്ല 10 ശതമാനം പുരുഷന്മാരിലും സമാനമായ വിഷാദം അനുഭവപ്പെട്ടേക്കാമെന്ന് പഠനങ്ങൾ പറയുന്നു. പ്രസവത്തിന് ശേഷം 3-6 മാസങ്ങളിലാണ് പോസ്റ്റ് പാർട്ടം ഡിപ്രഷൻ ഉയർന്ന നിരക്കിൽ കണ്ടുവരുന്നത്.
പ്രസവാനന്തര വിഷാദം ആദ്യം തന്നെ തിരിച്ചറിഞ്ഞ് ചികിൽസിക്കുന്നതാണ് കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിന് ഉത്തമം. രോഗം നേരത്തെ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
advertisement
Also Read-അമ്മയാകാൻ ഒരുങ്ങുകയാണോ? ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ
ഉത്കണ്ഠയും അസ്വസ്ഥതയും അനുഭവപ്പെടുന്നു
കഠിനമായ ദുഃഖവും മോശം മാനസികാവസ്ഥയും
കുറ്റബോധം, നിരാശ, നിസ്സഹായത എന്നിവ തോന്നുക. താൻ അപ്രധാനിയാണെന്നും തനിക്ക് ഒന്നും ചെയ്യാൻ കഴിവില്ലെന്നും തോന്നുക.
ക്ഷീണവും അലസതയും
തലവേദന, വയറുവേദന പോലുള്ള നിരന്തരമായ വേദനകൾ
ചിന്തിക്കുമ്പോഴോ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴോ ബുദ്ധിമുട്ട് നേരിടുന്നു
വിശപ്പ് നഷ്ടപ്പെടുന്നു
കുഞ്ഞുമായി ബന്ധം പുലർത്തുമ്പോൾ ബുദ്ധിമുട്ട് നേരിടുന്നു
ആത്മവിശ്വാസം തീരെ കുറഞ്ഞു പോകുക
ഒരു കാര്യത്തിലും താല്പര്യമില്ലായ്മ
എപ്പോഴും കരഞ്ഞുകൊണ്ടേയിരിക്കുന്നു
സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നുമെല്ലാം ഒഴിഞ്ഞുമാറി ഒറ്റപ്പെട്ടിരിക്കുക
നിങ്ങൾക്ക് കുഞ്ഞിനെ പരിപാലിക്കാൻ കഴിയില്ലെന്ന് തോന്നുക
കുഞ്ഞിൽ താൽപ്പര്യം നഷ്ടപ്പെടുക
കുഞ്ഞിനെ നോക്കുന്നത് മറ്റൊരാളുടെ ഉത്തരവാദിത്തമാണ് എന്ന തോന്നൽ
തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരിക
Also Read-ജോലിയ്ക്ക് പോകുന്ന അമ്മമാർ കുഞ്ഞുങ്ങളെ എങ്ങനെ മുലയൂട്ടും? നാല് വഴികൾ ഇതാ
മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ഉടനടി ശ്രദ്ധയും ചികിത്സയും ആവശ്യമാണ്. കാരണം പ്രസവാനന്തര വിഷാദം കാര്യമാക്കാത്ത സാഹചര്യത്തിൽ രോഗി ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചോ അല്ലെങ്കിൽ കുഞ്ഞിനെയോ സ്വയമേവയോ ഉപദ്രവിക്കുന്നതിനെക്കുറിച്ചോ ചിന്തിക്കാൻ തുടങ്ങിയേക്കാം. അത്തരം ലക്ഷണങ്ങൾ കണ്ടാൽ വൈകാതെ വൈദ്യസഹായം നൽകണം.
പ്രസവാനന്തര വിഷാദം ആദ്യം തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ പ്രാരംഭ ഘട്ടത്തിൽ തന്നെ ദിനചര്യയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചില കാര്യങ്ങൾ ഉണ്ട്. കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയിലൂടെ ഈ അവസ്ഥ മറികടക്കാൻ രോഗിയ്ക്ക് സാധിക്കും.
ഒന്നാമതായി, ഈ അവസ്ഥയുടെ രോഗലക്ഷണങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നതാണെന്ന് തിരിച്ചറിയുക
കുടുംബാംഗങ്ങൾ പ്രസവശേഷം സ്ത്രീകളെ നല്ല രീതിയിൽ പിന്തുണയ്ക്കണം
നിങ്ങളുടെ ദിനചര്യയിൽ വ്യായാമമോ മറ്റെന്തെങ്കിലും ശാരീരിക പ്രവർത്തനമോ ഉൾപ്പെടുത്തുക
നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട പ്രവർത്തനങ്ങളിൽ സ്വയം ഏർപ്പെടുക
നിങ്ങളുടെ കുഞ്ഞുമായി സുരക്ഷിതമായ ബന്ധം കെട്ടിപ്പടുക്കാൻ ശ്രമിക്കുക
ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം പിന്തുടരുക
നിങ്ങൾക്കായി കുറച്ച് സമയം ചിലവഴിക്കുക അങ്ങനെ സ്വയം പരിപാലിക്കുക
സ്വയം ഒറ്റപ്പെടാൻ ശ്രമിക്കരുത്. പിന്തുണയുള്ള ആൾക്കാരുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ നിങ്ങളും ശ്രമിക്കുക
