''സ്ത്രീകൾക്ക് അവരുടെ ആര്‍ത്തവ ദിനങ്ങൾ കണക്കാക്കാന്‍ ഞങ്ങള്‍ ഇതിലൂടെ അവസരമൊരുക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും വിവിധ സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ ഞങ്ങള്‍ വാട്‌സ്ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് ആര്‍ത്തവം സമയം കണക്കാക്കാന്‍ എളുപ്പത്തില്‍ അവസരം നല്‍കുന്നത്,'' സിറോണ ഹൈജീന്‍ പ്രവൈറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനും സിഇഒയുമായ ദീപ് ബജാജ് പറഞ്ഞു.
മൂന്ന് കാര്യങ്ങള്‍ ട്രാക്ക് ചെയ്യാന്‍ പിരീഡ് ട്രാക്കര്‍ ഉപയോഗിക്കാമെന്ന് സിറോണ പത്രക്കുറിപ്പില്‍ പറഞ്ഞു. ഒന്ന് ആര്‍ത്തവം ട്രാക്ക് ചെയ്യാന്‍, രണ്ട് ഗര്‍ഭം ധരിക്കലിലുള്ള അനുയോജ്യ സമയം കണ്ടെത്താൻ, മൂന്ന് ഗര്‍ഭം ധരിക്കൽ ഒഴിവാക്കാന്‍. ഇതിനായി ഉപയോക്താക്കള്‍ അവരുടെ അവസാന ആര്‍ത്തവചക്രവും അതിന്റെ ദൈര്‍ഘ്യവും നല്‍കേണ്ടതുണ്ട്. നിങ്ങളുടെ ആര്‍ത്തവത്തിന്റെ ആദ്യ ദിവസം മുതല്‍ അടുത്ത ആര്‍ത്തവത്തിന് ഒരു ദിവസം മുമ്പ് വരെയുള്ള കാലയളവിനെ കുറിച്ചും ചാറ്റ്‌ബോട്ട് ചോദിക്കും.
advertisement
Also Read-തലവേദന പല തരം; കാരണങ്ങളും പലത്; പരിഹാരങ്ങൾ അറിയാം
ചാറ്റ്‌ബോട്ട് ഇതിന്റെ ഒരു റെക്കോര്‍ഡ് സൂക്ഷിക്കുകയും നിങ്ങളുടെ വരാനിരിക്കുന്ന ആര്‍ത്തവ തീയതികളെ കുറിച്ച് ഓര്‍മ്മപ്പെടുത്തുകയും ചെയ്യും. വാട്‌സ്ആപ്പ് ബിസിനസ്സ് പ്ലാറ്റ്‌ഫോമിലാണ് പിരീഡ് ട്രാക്കര്‍ ലഭ്യമാവുക. ആര്‍ത്തവ ആരോഗ്യത്തിനും ശുചിത്വത്തിനും സഹായിക്കുന്ന മറ്റൊരു ആപ്പും സിറോണയ്ക്കുണ്ട്. ആര്‍ത്തവവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കാനും പരിഹാരം കണ്ടെത്താനും അനുഭവങ്ങള്‍ പങ്കുവെയ്ക്കാനുമുള്ള ഒരു പ്ലാറ്റ്‌ഫോം കൂടിയാണിത്.
വാട്‌സ്ആപ്പില്‍ ആര്‍ത്തവചക്രം ട്രാക്ക് ചെയ്യുന്നത് എങ്ങനെ?
9718866644 എന്ന നമ്പര്‍ നിങ്ങളുടെ കോണ്‍ടാക്റ്റ്സിൽ ആഡ് ചെയ്യുക.
വാട്‌സ്ആപ്പ് തുറന്ന് ഈ നമ്പറിലേക്ക് ''Hi' എന്ന് അയയ്ക്കുക
സിറോണ ഒരു ലിസ്റ്റ് നല്‍കും
നിങ്ങളുടെ ആര്‍ത്തവ ദിനം ട്രാക്ക് ചെയ്യാന്‍ ചാറ്റ് ബോക്‌സില്‍ 'പിരീഡ് ട്രാക്കര്‍' എന്ന് ടൈപ്പ് ചെയ്യുക
തുടര്‍ന്ന് നിങ്ങളുടെ ആര്‍ത്തവ കാലയളവ് വിവരങ്ങള്‍ നല്‍കാന്‍ നിങ്ങളോട് ചാറ്റ്‌ബോട്ട് ആവശ്യപ്പെടും
സിറോണ നിങ്ങളുടെ Ovulation details, fertile window, next period, last period എന്നിവയടങ്ങുന്ന വിവരങ്ങൾ നല്‍കും.
ആര്‍ത്തവ ചക്രത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ അതിനനുസരിച്ച് ചാറ്റ്‌ബോട്ടിലും മാറ്റം വരുത്താം. അതിനാല്‍, വിവരങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനും ചാറ്റ്‌ബോട്ട് നല്‍കുന്നുണ്ട്.