TRENDING:

International Women’s Day | അന്താരാഷ്ട്ര വനിതാ ദിനം: ഈ വർഷത്തെ തീം

Last Updated:

സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് സാങ്കേതികവിദ്യ എത്രത്തോളം സഹായകരമാകുന്നു എന്നതാണ് ഈ വർഷത്തെ വനിതാ ദിനം കൂടുതലായും ചർച്ച ചെയ്യുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വീണ്ടുമൊരു അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. മാർച്ച് എട്ടാം തീയതിയാണ് എല്ലാ വർഷവും അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. എന്തിനുവേണ്ടിയാണ് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്, ഈ വർഷത്തെ തീം എന്താണ്? ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നൊക്കെ വിശദമായി മനസിലാക്കാം.
advertisement

എന്താണ് അന്താരാഷ്ട്ര വനിതാ ദിനം? ഇത് ആരംഭിച്ചതെന്ന് ?

സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും അവകാശങ്ങൾ നേടിയെടുക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നതിനും വേണ്ടിയാണ് എല്ലാ വർഷവും അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്ന യു.എസ്. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുമായും, തൊഴിലാളി പ്രസ്ഥാനങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകൾ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കും വോട്ടവകാശത്തിനും വേണ്ടി പോരാടിയിരുന്നു കാലമായിരുന്നു അത്.

1911-ൽ ഓസ്ട്രിയ, ഡെൻമാർക്ക്, ജർമനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലാണ് ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചത്. സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തി ഒരു ദശലക്ഷത്തിലധികം ആളുകൾ അന്ന് അണിനിരന്നു. അതിനു ശേഷം ഇത്തരമൊരു ദിനാചാരണത്തിന്റെ അർത്ഥവും വ്യാപ്തിയും കൂടുതൽ വർദ്ധിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ മുതൽ ജോലിസ്ഥലത്തെ തുല്യത വരെയുള്ള വിഷയങ്ങൾ ഇന്ന് ചർച്ചയാകുന്നു.

advertisement

അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ സംഘാടന അവകാശം ഒരു പ്രത്യേക ​ഗ്രൂപ്പിനോ സംഘടനക്കോ സ്വന്തമായുള്ളതല്ല. 1977-ലാണ് ആദ്യമായി യുഎൻ അന്താരാഷ്ട്ര വനിതാ ദിനം ഔദ്യോഗികമായി അംഗീകരിച്ചത്. അതിനു ശേഷം, ഐക്യരാഷ്ട്രസഭ പലപ്പോഴും ഈ ദിവസവുമായി ബന്ധപ്പെട്ട ആഘോഷങ്ങളിൽ മുൻപന്തിയിലുണ്ട്. എന്നിരുന്നാലും, ലോകമെമ്പാടും പല തരത്തിലുള്ള പരിപാടികളും ആഘോഷങ്ങളുമാണ് ഈ ദിവസത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. ചൈന, റഷ്യ, ഉഗാണ്ട തുടങ്ങിയ ചില രാജ്യങ്ങൾ അന്താരാഷ്ട്ര വനിതാ ദിനം പൊതു അവധിയായി അംഗീകരിച്ചിട്ടുണ്ട്.

ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തീം?

advertisement

‘ലിംഗസമത്വത്തിൽ പുതിയ കണ്ടുപിടിത്തങ്ങളുടെയും സാങ്കേതികവിദ്യയുടെയും സ്ഥാനം’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തീം. സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് സാങ്കേതികവിദ്യ എത്രത്തോളം സഹായകരമാകുന്നു എന്നതാണ് ഈ വർഷത്തെ വനിതാ ദിനം കൂടുതലായും ചർച്ച ചെയ്യുന്നത്. ഡിജിറ്റൽ രം​ഗത്ത് വർദ്ധിച്ചുവരുന്ന ലിംഗ വ്യത്യാസം സ്ത്രീകളുടെ തൊഴിലവസരങ്ങൾ മുതൽ ഓൺലൈനിലെ സുരക്ഷ വരെയുള്ള കാര്യങ്ങളെ ബാധിക്കുന്നു.

Also Read- സോവറിൻ ഗോൾഡ് ബോണ്ട് മുതൽ ഗോൾഡ് ഇടിഎഫ് വരെ: സ്ത്രീകൾക്ക് നിക്ഷേപം നടത്താൻ പറ്റിയ നാല് മാർഗങ്ങൾ

advertisement

ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച്, പുരുഷന്മാരേക്കാൾ 259 ദശലക്ഷം കുറവ് സ്ത്രീകൾക്കാണ് ഇന്റർനെറ്റ് ആക്‌സസ് ഉള്ളത്. കൂടാതെ ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം എന്നീ മേഖലകളിലും സ്ത്രീകൾക്ക് പ്രാതിനിധ്യം കുറവാണ്. കാലാവസ്ഥാ വ്യതിയാനം, ഗ്രാമീണ മേഖലകളിലെ സ്ത്രീകൾ, എച്ച്ഐവി, എയ്ഡ്സ് തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു മുൻ വർഷങ്ങളിലെ വനിതാ ദിനത്തിന്റെ തീം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലോകാരോഗ്യ സംഘടന 2021-ൽ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം, ലോകമെമ്പാടുമുള്ള മൂന്നിലൊന്ന് സ്ത്രീകളും അവളുടെ ജീവിതകാലത്ത് ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾക്ക് വിധേയരാകുന്നുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
International Women’s Day | അന്താരാഷ്ട്ര വനിതാ ദിനം: ഈ വർഷത്തെ തീം
Open in App
Home
Video
Impact Shorts
Web Stories