TRENDING:

Kalpana Chawla | ഇന്ന് കല്‍പ്പന ചൗളയുടെ ജന്മവാര്‍ഷികം: ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യന്‍ വംശജയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Last Updated:

ബഹിരാകാശ സഞ്ചാരിയായ കല്‍പന ചൗളയുടെ ജന്മവാര്‍ഷികദിനത്തില്‍ അവരുടെ ജീവിതത്തിലെ ചില പ്രധാന വസ്തുതകള്‍ അറിയാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബഹിരാകാശ യാത്ര നടത്തിയ ഇന്ത്യൻ വംശജയായ ആദ്യ വനിതയും ഇന്ത്യന്‍-അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയുമായ കല്‍പന ചൗളയുടെ (Kalpana Chawla) ജന്മവാര്‍ഷികമാണ് (Birth anniversary) ഇന്ന്. 1962 മാര്‍ച്ച് 17 ന് ഹരിയാനയിലെ കര്‍ണാലില്‍ ആണ് കല്‍പന ജനിച്ചത്. ബഹിരാകാശ യാത്ര ആദ്യ ഇന്ത്യന്‍ വനിതയാണ് കല്‍പന ചൗള. പഞ്ചാബ് എഞ്ചിനീയറിംഗ് കോളേജില്‍ എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് പഠിച്ച ആദ്യ വനിതയും കല്‍പന ചൗളയാണ്. ബിരുദം നേടിയ ശേഷം കല്‍പ്പന, ബിരുദാനന്തര ബിരുദം നേടുന്നതിനായാണ് അമേരിക്കയിലേക്ക് (America) പോയത്. ''നിങ്ങളുടെ സ്വപ്നങ്ങള്‍ പിന്തുടരുക'' എന്നതായിരുന്ന കൽപ്പന ചൌള തന്റെ ജീവിതത്തിൽ പിന്തുടർന്നിരുന്ന ആപ്ത വാക്യം.
advertisement

കുട്ടിക്കാലത്ത് വിമാന യാത്ര നടത്താൻ ഇഷ്ടപ്പെട്ടിരുന്ന കല്‍പ്പന ചൗള തന്റെ പിതാവിനൊപ്പം പതിവായി പ്രാദേശിക ഫ്‌ലയിംഗ് ക്ലബ്ബുകള്‍ സന്ദര്‍ശിക്കുകയും വിമാനങ്ങള്‍ കാണാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. കല്‍പന ചൗള തന്റെ രണ്ടാം ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും പൂര്‍ത്തിയാക്കിയ ശേഷം 1988 മുതലാണ് നാസയില്‍ ജോലിയിൽ പ്രവേശിച്ചത്.

ബഹിരാകാശ സഞ്ചാരിയായ കല്‍പന ചൗളയുടെ ജന്മവാര്‍ഷികദിനത്തില്‍ അവരുടെ ജീവിതത്തിലെ ചില പ്രധാന വസ്തുതകള്‍ അറിയാം:

1. ജീവിതത്തില്‍ രണ്ടുതവണ ബഹിരാകാശത്തേക്ക് പോകാന്‍ അവസരം ലഭിച്ച ആദ്യ ഇന്ത്യന്‍ വനിതയാണ് കല്‍പ്പന ചൗള.

advertisement

2. കല്‍പന ചൗളയുടെ ആദ്യ ബഹിരാകാശ യാത്ര 1997-ല്‍ കൊളംബിയ സ്പേസ് ഷട്ടിലില്‍ ആയിരുന്നു. ആ ദൗത്യത്തില്‍ അവര്‍ മിഷന്‍ സ്‌പെഷ്യലിസ്റ്റായും പ്രൈമറി റോബോട്ടിക് ആം ഓപ്പറേറ്ററായുമായിട്ടായിരുന്നു പ്രവര്‍ത്തിച്ചത്.

3. കല്‍പന ചൗളയുടെ ബഹിരാകാശത്തേക്കുള്ള രണ്ടാമത്തെയും അവസാനത്തെയും യാത്ര എസ്ടിഎസ് 107ലായിരുന്നു. ആ പേടകം തിരികെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് മടങ്ങുമ്പോള്‍ കത്തിയമരുകയായിരുന്നു.

4. എസ്ടിഎസ്107 ന്റെ ദൗര്‍ഭാഗ്യകരമായ അപകടത്തില്‍ കല്‍പന ചൗളയും മറ്റ് ആറ് ക്രൂ അംഗങ്ങളും മരണമടഞ്ഞു. അതിനെ തുടര്‍ന്ന് ബഹിരാകാശവാഹനമായ കൊളംബിയയുടെ ദൗത്യം വര്‍ഷങ്ങളോളം നിര്‍ത്തിവച്ചിരുന്നു.

advertisement

Also Read- Nipah Virus| നിപാ വൈറസിനെതിരെ വാക്സിൻ വികസിപ്പിച്ചതായി ശാസ്ത്രജ്ഞർ; 3 ദിവസത്തിനുള്ളിൽ ജീവൻ രക്ഷിക്കാം

5. ആദ്യ ദൗത്യത്തില്‍ കല്‍പന ചൗള ഇന്ത്യന്‍ പ്രധാനമന്ത്രി ഐ കെ ഗുജ്റാളുമായി സംസാരിക്കുകയും ബഹിരാകാശത്ത് നിന്ന് പകര്‍ത്തിയ ഹിമാലയത്തിന്റെ ചിത്രങ്ങള്‍ കാണിക്കുകയും ചെയ്തിരുന്നു.

6. മരണാനന്തരം, കല്‍പന ചൗളയുടെ സംഭാവനകള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരും യുഎസ് സര്‍ക്കാരും നിരവധി മെഡലുകളും അവാര്‍ഡുകളും അംഗീകാരവും നല്‍കിയിരുന്നു.

advertisement

7. 2003 ഫെബ്രുവരിയിലാണ് കല്‍പന ചൗള മരണമടയുന്നത്. 1983ലാണ് അവര്‍ തന്റെ ജീവിത പങ്കാളി ജീന്‍ പിയറി ഹാരിസണിനെ വിവാഹം കഴിച്ചത്. കല്‍പനയുടെ മരണം വരെ (20 വര്‍ഷം) ആ ബന്ധം തുടര്‍ന്നിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹരിയാനയിലെ ഒരു സാധാരണ ഗ്രാമത്തിലാണു ജനിച്ചു വളര്‍ന്നതെങ്കിലും പഠനത്തിനായി അമേരിക്കയിലെത്തിയശേഷം അവര്‍ യുഎസ് പൗരത്വം സ്വീകരിക്കുകയായിരുന്നു. തികഞ്ഞ സസ്യാഹാരിയായിരുന്ന അവര്‍ക്ക്, ആത്മീയത കലര്‍ന്ന സംഗീതത്തോടായിരുന്നു താല്‍പര്യം. അവസാന യാത്രയില്‍ കയ്യില്‍ കരുതിയിരുന്ന സംഗീത ആല്‍ബങ്ങള്‍ക്കൊപ്പം രവി ശങ്കറിന്റെ സിത്താര്‍ ഈണങ്ങളുമുണ്ടായിരുന്നു. പക്ഷിനിരീക്ഷണം, വിമാനം പറത്തല്‍, വായന തുടങ്ങിയവയായിരുന്നു കല്‍പനയുടെ ഇഷ്ട വിനോദങ്ങള്‍.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
Kalpana Chawla | ഇന്ന് കല്‍പ്പന ചൗളയുടെ ജന്മവാര്‍ഷികം: ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യന്‍ വംശജയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Open in App
Home
Video
Impact Shorts
Web Stories