TRENDING:

Poland| ഇനി പോളണ്ടിനേക്കുറിച്ച് മിണ്ടണം; അംബാസഡറായി മലയാളി വനിത ചുമതലയേറ്റു

Last Updated:

1991ല്‍ വിദേശകാര്യവകുപ്പില്‍ കരിയര്‍ നയതന്ത്രജ്ഞയായിട്ടായിരുന്നു തുടക്കം. പാരീസില്‍ യുനെസ്‌കോയുടെ ഇന്ത്യന്‍ മിഷനിലേക്കായിരുന്നു ആദ്യ നിയമനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസര്‍കോട്: പോളണ്ടിലെ ഇന്ത്യൻ അംബാസഡറായി കാസര്‍കോട്ടുകാരി ചുമതലയേറ്റു. കാസര്‍കോട് സ്വദേശി മുഹമ്മദ് ഹബീബുള്ളയുടെ മകള്‍ നഗ്മ മുഹമ്മദ് മാലിക്കാണ് പോളണ്ടിലെ പുതിയ ഇന്ത്യന്‍ അംബാസഡർ. സെപ്റ്റംബര്‍ ഒന്നിനാണ് നഗ്മ ചുമതലയേറ്റത്. കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ താമസക്കാരനായിരുന്ന മുഹമ്മദ് ഹബീബുള്ളയുടെയും സുലു ബാനുവിന്റെയും മകളാണ് നഗ്മ.
നഗ്മ മുഹമ്മദ് മാലിക്
നഗ്മ മുഹമ്മദ് മാലിക്
advertisement

നഗ്മ ജനിച്ചതും വളര്‍ന്നതും ഡല്‍ഹിയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ ഓവര്‍സീസ് കമ്മ്യൂണിക്കേഷന്‍സ് വകുപ്പില്‍ ജോലി ലഭിച്ചതോടെ കാസര്‍കോട്ടുനിന്ന് ഡല്‍ഹിയിലേക്ക് ചേക്കേറുകയായിരുന്നു ഹബീബുള്ളയും കുടുംബവും. സെന്റ് സ്റ്റീഫന്‍സ് കോളജിലും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണേമിക്സിലുമായിരുന്നു പഠനം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.

Also Read= ദിവസേന 70 മുട്ട 2 ലിറ്റർ പാൽ; 'ദി ഗ്രേറ്റ് ഖാലി' ശരീരം സംരക്ഷിക്കുന്നത് ഇങ്ങനെ

1991ല്‍ വിദേശകാര്യവകുപ്പില്‍ കരിയര്‍ നയതന്ത്രജ്ഞയായിട്ടായിരുന്നു തുടക്കം. പാരീസില്‍ യുനെസ്‌കോയുടെ ഇന്ത്യന്‍ മിഷനിലേക്കായിരുന്നു ആദ്യ നിയമനം. പിന്നീട് വിദേശകാര്യ മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളിലും പ്രവര്‍ത്തിച്ചു. മുന്‍ പ്രധാനമന്ത്രിയായിരുന്ന ഐ കെ ഗുജ്‌റാളിന്റെ സ്റ്റാഫ് ഓഫീസറായിരുന്നു.

advertisement

Also Read- 18 വര്‍ഷത്തെ പ്രണയസാഫല്യം; സ്വവര്‍ഗപങ്കാളിയെ അമേരിക്കന്‍ സ്റ്റേറ്റ് ഗവര്‍ണര്‍ വിവാഹം കഴിച്ചു

കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയില്‍ വാണിജ്യവിഭാഗത്തിന്റെ ചുമതല നഗ്മയ്ക്കായിരുന്നു. ടുണീഷ്യ, ബ്രൂണെ തുടങ്ങിയ രാജ്യങ്ങളിലും അംബാസഡറായിരുന്നു. ഡല്‍ഹിയില്‍ അഭിഭാഷകനായ മാലിക്കാണ് ഭര്‍ത്താവ്.

Also Read- 2020ല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവ്: NCRB

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: Nagma Mohammed Mallick, a native of Kasaragod from Kerala has been appointed as the Indian Ambassador to Poland. She took charge of the office on September 1.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
Poland| ഇനി പോളണ്ടിനേക്കുറിച്ച് മിണ്ടണം; അംബാസഡറായി മലയാളി വനിത ചുമതലയേറ്റു
Open in App
Home
Video
Impact Shorts
Web Stories