TRENDING:

കൊച്ചിയില്‍ നൂറു രൂപയ്ക്ക് താമസം; 20 രൂപയ്ക്ക് ഊണ്; വമ്പൻ ഹിറ്റായി ഷീ ലോഡ്ജ്

Last Updated:

ലൈബ്രറി, ഡൈനിംഗ് ഹാള്‍, 24 മണിക്കൂറും കുടിവെള്ളം, അറ്റാച്ച്ഡ് ബാത്ത് റൂം എന്നിവയും ഷീ ലോഡ്ജിന്റെ പ്രത്യേകതകളാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കൊച്ചിയിലെത്തുന്ന ഏത് സ്ത്രികള്‍ക്കും കുറഞ്ഞ ചിലവിൽ സുരക്ഷിതരായി താമസിക്കുന്ന ഷീ ലോഡ്ജ് വമ്പൻ ഹിറ്റിലേക്ക്. ആരംഭിച്ച് 9 മാസം പിന്നിടുമ്പേള്‍ 24 ലക്ഷം രൂപയാണ് ലോ‍ഡ്ജിന്‍റെ ലാഭം. മൂന്ന് നിലകളിലായി 3 ഡോർമെട്ടറികള്‍, 48 സിംഗിള്‍ റൂമുകള്‍, 32 ‍ഡബിള്‍ റൂമുകള്‍.
advertisement

ഒരേ സമയം 192 പേർക്ക് താമസിക്കുന്ന തരത്തിലാണ് ലോഡ്ജിന്റെ നിർമ്മാണം. വെറും നൂറു രൂപയാണ് ഇവിടെ ഡോര്‍മെറ്ററിയില്‍ ഒരു ദിവസത്തെ താമസത്തിന് ഈടാക്കുന്നത്. സിംഗിള്‍ റൂമിന് 200 രൂപയും ഡബിള്‍ റൂമിന് 350 രൂപയുമാണ് ഇവിടെ വാടക. കുറഞ്ഞ നിരക്കാണെങ്കിലും സുരക്ഷിതത്വത്തിനു യാതൊരു തരത്തിലുള്ള കുറവും ഇല്ല. ജീവനക്കാരും വിദ്യാർത്ഥിനികളും അടക്കമുള്ളവർ ഷീ ലോഡ്ജിന്റെ സേവനം ലഭ്യമാക്കുന്നവരിലുണ്ട്. സോളാർ എനർജിയിലാണ് ലോഡ്ജിന്‍റ പ്രവർത്തനം. ലൈബ്രറി, ഡൈനിംഗ് ഹാള്‍, 24 മണിക്കൂറും കുടിവെള്ളം, അറ്റാച്ച്ഡ് ബാത്ത് റൂം എന്നിവയും ഷീ ലോഡ്ജിന്റെ പ്രത്യേകതകളാണ്.

advertisement

Also read-'ആർത്തവം ഒരു വൈകല്യമല്ല'; ശമ്പളത്തോടുകൂടിയ ആർത്തവ അവധിക്കെതിരെ സ്മൃതി ഇറാനി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഷീ ലോഡ്ജിന്റെ അടുത്തായി തന്നെയാണ് റെയിൽ വേ സ്റ്റേഷനും മെട്രോ സ്റ്റേഷനുമെല്ലാം. ഇത് കൊണ്ട് തന്നെ യാത്രാ സൗകര്യവും എളുപ്പമാണ്. സുരക്ഷാ ജീവനക്കാരുള്‍പ്പടെ 8 പേരുടെ സേവനവും ഇവിടെയുണ്ട്. കുടുംബശ്രീക്കാണ് ലോഡ്ജിന്റെ നടത്തിപ്പ് ചുമതല. 20 രൂപ മുതൽ ഭക്ഷണം ലഭിക്കുന്ന കോർപ്പറേഷന്‍റെ സമൃദ്ധി ഹോട്ടലും ഷീ ലോഡ്ജിൽ എത്തുന്ന സ്ത്രികള്‍ക്ക് ആശ്വാസം തന്നെയാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
കൊച്ചിയില്‍ നൂറു രൂപയ്ക്ക് താമസം; 20 രൂപയ്ക്ക് ഊണ്; വമ്പൻ ഹിറ്റായി ഷീ ലോഡ്ജ്
Open in App
Home
Video
Impact Shorts
Web Stories