'ആർത്തവം ഒരു വൈകല്യമല്ല'; ശമ്പളത്തോടുകൂടിയ ആർത്തവ അവധിക്കെതിരെ സ്മൃതി ഇറാനി
- Published by:Naseeba TC
- news18-malayalam
Last Updated:
ആർത്തവ ശുചിത്വ നയത്തെക്കുറിച്ച് രാഷ്ട്രീയ ജനതാദള്‍ എം.പി. മനോജ് കുമാര്‍ ഝാ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സ്മൃതി ഇറാനി
ആർത്തവം ഒരു വൈകല്യമല്ലെന്നും അതിനാൽ സ്ത്രീകൾക്ക് ശമ്പളത്തോടുകൂടിയ ആർത്തവ അവധി ആവശ്യമില്ലെന്നും കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി. വനിതാ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ ആർത്തവ അവധി എന്ന ആശയത്തിനെതിരെ ബുധനാഴ്ചയാണ് കേന്ദ്രമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ആർത്തവ ശുചിത്വ നയത്തെക്കുറിച്ച് രാഷ്ട്രീയ ജനതാദള്‍ എം.പി. മനോജ് കുമാര്‍ ഝാ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സ്മൃതി ഇറാനി.
"ആർത്തവമുള്ള സ്ത്രീയെന്ന നിലയിൽ ആർത്തവവും ആർത്തവചക്രവും ഒരു വൈകല്യമല്ല, അത് ഒരു സ്ത്രീയിൽ സംഭവിക്കുന്ന സ്വാഭാവികമായ കാര്യം മാത്രമാണ്. ആർത്തവം ഇല്ലാത്ത ഒരാൾക്ക് ആർത്തവത്തെക്കുറിച്ച് പ്രത്യേക കാഴ്ചപ്പാട് ഉണ്ടാകാം. എന്നാൽ സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ നിഷേധിക്കപ്പെടുന്ന ഇത്തരം വിഷയങ്ങൾ ഞങ്ങൾ മുന്നോട്ടു വയ്ക്കില്ല " എന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
'As a menstruating woman, menstruation… is not a handicap; it’s a natural part of women’s life journey,' says Women & Child Development Minister @smritiirani, opposing paid period leave for women.#SmritiIrani #BJP #MinistryOfWomenAndChildDevelopment #Menstruation #PaidLeave pic.twitter.com/pssR29Hn0K
— CNBC-TV18 (@CNBCTV18News) December 14, 2023
advertisement
കൂടാതെ ഒരു ജോലിസ്ഥലത്തും ശമ്പളത്തോടെയുള്ള ആർത്തവ അവധി നിർബന്ധമാക്കുന്ന കാര്യം സർക്കാർ പരിഗണിച്ചിട്ടില്ല എന്നും കഴിഞ്ഞ ആഴ്ച ലോകസഭയിൽ സ്മൃതി ഇറാനി വ്യക്തമാക്കിയിരുന്നു. ഒരു വിഭാഗം സ്ത്രീകൾ ആര്‍ത്തവവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും പലരും അത് മരുന്ന് ഉപയോഗിച്ച് കൈകാര്യം ചെയ്യുന്നുണ്ടെന്നും അവർ രാജ്യസഭയിൽ രേഖാമൂലം ചൂണ്ടിക്കാട്ടി.
advertisement
ഇത്തരത്തിൽ അവധി നൽകുന്നത് സ്ത്രീകളെ ആർത്തവവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള സാമൂഹിക ബഹിഷ്കരണങ്ങളിലേക്കും വിലക്കുകളിലേക്കും നയിക്കും എന്നും സ്മൃതി ഇറാനി പറഞ്ഞു. അതേസമയം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇതിനോടകം ആർത്തവ ശുചിത്വ നയത്തിന്റെ ഒരു കരട് രൂപീകരിച്ചതായും സ്മൃതി ഇറാനി രാജ്യസഭയെ അറിയിച്ചു.
10 മുതൽ 19 വയസ്സ് വരെയുള്ള പെൺകുട്ടികൾക്കിടയിൽ ആർത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രം ഉടൻ ഒരു പദ്ധതി നടപ്പാക്കുന്നുണ്ടെന്നും അവർ അറിയിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ പിന്തുണയോടെയുള്ള ഈ പദ്ധതിയിലൂടെ ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 14, 2023 6:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
'ആർത്തവം ഒരു വൈകല്യമല്ല'; ശമ്പളത്തോടുകൂടിയ ആർത്തവ അവധിക്കെതിരെ സ്മൃതി ഇറാനി