TRENDING:

മകനു കൊടുത്ത വാക്കു പാലിച്ചു; 4 മക്കളുടെ അമ്മയായ 42 കാരിക്ക് യുകെ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം

Last Updated:

പഠനത്തോടൊപ്പം മുഴുവൻ സമയ ജോലിയും കെറി ചെയ്തിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മകനു കൊടുത്ത വാക്കു പാലിക്കാൻ ഇം​ഗ്ലണ്ടിലെ സ്റ്റാഫോർഡ്ഷയർ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി 42 കാരിയായ അമ്മ. നാലു മക്കളുടെ അമ്മയായ കെറി ആൻ ഹേമാൻസ് ആണ് ഈ അഭിമാനനേട്ടം സ്വന്തമാക്കിയത്. ആറ് വർഷം മുമ്പ് മകൻ ഡെൻറിച്ചിനു കൊടുത്ത വാഗ്ദാനമാണ് കെറി നിറവേറ്റിയത്. ഹെൽത്ത് ആന്റ് സോഷ്യൽ കെയറിൽ ഫസ്റ്റ് ക്ലാസോടെയാണ് കെറി ബിരുദം നേടിയത്.
advertisement

“എന്റെ മകൻ സ്റ്റാഫോർഡ്ഷയർ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ചേർന്നിരുന്നു. അതിനു മുൻപ് ഞങ്ങൾ തമ്മിൽ ഒരു ഉടമ്പടി ഉണ്ടാക്കി. അവൻ ബിരുദം പൂർത്തിയാക്കുന്ന സമയത്തു തന്നെ ഞാൻ തന്നെ സർവകലാശാലയിൽ ബിരുദ കോഴ്സിന് അപേക്ഷിക്കും എന്നായിരുന്നു അത്. അതിനിടെ കോവിഡ് മഹാമാരി ഉണ്ടായി. ഞാൻ പഠിക്കാൻ തിരഞ്ഞെടുത്ത കോഴ്സിന് അതിനു ശേഷം കൂടുതൽ ആവശ്യക്കാരുണ്ടായി. മറ്റുള്ളവരെ സഹായിക്കാനും സഹായം അർഹിക്കുന്ന ആളുകൾക്ക് ആ പിന്തുണയും പരിചരണവും നൽകാനും എപ്പോഴും ആഗ്രഹിക്കുന്നയാളാണ് ഞാൻ”, കെറി പറഞ്ഞു.

advertisement

പഠനത്തോടൊപ്പം മുഴുവൻ സമയ ജോലിയും കെറി ചെയ്തിരുന്നു. “ഞാൻ ഒരു ക്ലാസ് മുറിയിലിരുന്നു പഠിച്ചിട്ട് 20 വർഷത്തിലേറെയായിരുന്നു. ഇത്രയും വലിയ ഇടവേളക്കു ശേഷമുള്ള അക്കാദമിക് പഠനം എനിക്ക് തികച്ചും പുതിയതായിരുന്നു. പല കാര്യങ്ങളെയും സംബന്ധിച്ച് എനിക്ക് വളരെയധികം ആശങ്കയുണ്ടായിരുന്നു. ചിലപ്പോൾ, ഞാൻ സ്വയം എന്നെത്തന്നെ ചോദ്യം ചെയ്തു. എന്റെ മകനു നൽകിയ വാ​ഗ്ദാനം നിറവേറ്റാനാണ് ഞാൻ ബിരുദ പഠനത്തിന് ചേർന്നത്. അതു പൂർത്തിയാക്കണമെന്ന് ഞാൻ ഉറപ്പിച്ചു”, കെറി പറഞ്ഞു. യൂണിവേഴ്സിറ്റിയിലെ അധ്യാപകർ തന്റെ സാഹചര്യം മനസിലാക്കിയാണ് തന്നോട് പെരുമാറിയതെന്നും കെറി കൂട്ടിച്ചേർച്ചു.

advertisement

Also read-ക്വാണ്ടം ചിപ്പുകള്‍ ഉണ്ടാക്കാനറിയാമോ? കേന്ദ്രസര്‍ക്കാരിന് നിങ്ങളെ ആവശ്യമുണ്ട്

“വിദ്യാഭ്യാസത്തെ ഞാൻ എപ്പോഴും വിജയവുമായി കൂടി ബന്ധപ്പെടുത്തുന്നു, നിങ്ങൾ എത്രത്തോളം വിദ്യാസമ്പന്നരാണോ അത്രയധികം മികച്ച നേട്ടങ്ങൾ കൈവരിക്കാൻ നിങ്ങൾക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു”, കെറിയുടെ മകൻ ഡെൻറിച്ച് ബാൻസി ബിബിസിയോട് പറഞ്ഞു,

“പലർക്കും അവരുടെ മാതാപിതാക്കൾ ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുന്നത് ഉൾക്കൊള്ളാൻ കഴിയില്ല. പക്ഷേ എന്റെ അമ്മയുടെ ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. അമ്മ എന്റെ സഹോദരങ്ങൾക്ക് ഒരു മാതൃകയായി മാറിയിരിക്കുന്നു”, ഡെൻറിച്ച് കൂട്ടിച്ചേർത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

“എന്റെ കഠിനാധ്വാനത്തിന് അംഗീകാരം ലഭിച്ച ആ നിമിഷം ഇപ്പോഴും ഓർക്കുന്നുണ്ട്. എനിക്ക് 18 വയസുള്ളപ്പോൾ ഈ ബിരുദം നേടിയാൽ ഉണ്ടാകുമായിരുന്ന അഭിമാനത്തേക്കാൾ കൂടുതലായിരുന്ന വ്യത്യസ്‌ത സംസ്‌കാരങ്ങളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളുമായി ഒരു ക്യാമ്പസിൽ ചെലവഴിക്കുക എന്നത് അസാധാരണണായ ഒരു അനുഭവം ആയിരുന്നു. കഠിനാധ്വാനം, അർപ്പണബോധം, നിശ്ചയദാർഢ്യം, ആ​ഗ്രഹം, പിന്തുണ എന്നിവെയെല്ലാം കൊണ്ടാണ് ഇത് സാധിച്ചത്”, കെറി പറഞ്ഞു. പബ്ലിക് ഹെൽത്തിൽ മാസ്റ്റേഴ്സ് കോഴ്സിനു ചേരുക എന്നതും നേഴ്‌സായ സഹോദരിയോടൊപ്പം ചേർന്ന് കറുത്തവർഗക്കാർക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി ഒരു കെയർ ഹോം തുറക്കുക എന്നതുമാണ് കെറിയുടെ അടുത്ത ആ​ഗ്രഹം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
മകനു കൊടുത്ത വാക്കു പാലിച്ചു; 4 മക്കളുടെ അമ്മയായ 42 കാരിക്ക് യുകെ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം
Open in App
Home
Video
Impact Shorts
Web Stories