ക്വാണ്ടം ചിപ്പുകള്‍ ഉണ്ടാക്കാനറിയാമോ? കേന്ദ്രസര്‍ക്കാരിന് നിങ്ങളെ ആവശ്യമുണ്ട്
- Published by:Anuraj GR
- trending desk
Last Updated:
ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്വാണ്ടം കമ്പ്യൂട്ടറുകള്‍ക്ക് കരുത്തു പകരുന്നവയാണ് ക്വാണ്ടം ചിപ്പുകള്‍
ഇന്ത്യയിലെ ആദ്യത്തെ ക്വാണ്ടം ചിപ്പ് നിര്‍മിക്കാന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും ടെക് കമ്പനികളില്‍ നിന്നും സഹായവും വൈദഗ്ധ്യവും തേടി കേന്ദ്ര സര്‍ക്കാര്‍. ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്വാണ്ടം കമ്പ്യൂട്ടറുകള്‍ക്ക് കരുത്തു പകരുന്നവയാണ് ക്വാണ്ടം ചിപ്പുകള്‍. ക്വാണ്ടം ചിപ്പുകളുടെ രൂപകല്‍പ്പനയും നിര്‍മാണവും ഉള്‍പ്പടെ നടത്താന്‍ കഴിയുന്ന സ്റ്റാര്‍ട്ടപ്പുകളെ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം പുറത്തിറക്കിയ രേഖ ന്യൂസ് 18-ന് ലഭിച്ചു.
തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനം സര്‍ക്കാരിനുവേണ്ടി കൊളാബറേറ്റീവ് ഡെവലപ്‌മെന്റ് പാര്‍ട്ണര്‍(സിഡിപി) ആയി പ്രവര്‍ത്തിക്കും. തദ്ദേശീയമായി ക്വാണ്ടം കമ്പ്യൂട്ടറുകള്‍ വികസിപ്പിക്കുന്നതായി ഏപ്രിലില്‍ ക്വാണ്ടം ടെക്‌നോളജീസ് ആന്‍ഡ് ആപ്ലിക്കേഷനുകള്‍ സംബന്ധിച്ച 6000 കോടിയുടെ ദേശീയ പദ്ധതി രൂപവത്കരിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഗവേഷണത്തിനായി ഇന്ത്യയും യുഎസും സംയുക്തമായി ഇന്‍ഡോ-യുഎസ് ക്വാണ്ടം കോര്‍ഡിനേഷന്‍ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്.
ഏറ്റവും നൂതനമായ സൂപ്പര്‍ കമ്പ്യൂട്ടറുകളേക്കാള്‍ 100 ദശലക്ഷം മടങ്ങ് വേഗതയാണ് ക്വാണ്ടം കംപ്യൂട്ടറുകള്‍ക്ക് ഉള്ളത്. കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സി-ഡാക്കിനാണ്(C-DAC) ഈ ‘ക്വാണ്ടം’ സംരംഭത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ”ക്വാണ്ടം ചിപ്പുകളുടെ പര്യവേഷണങ്ങള്‍ക്കും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും സി-ഡാക്കിനാണ് ചുമതല നല്‍കിയിരിക്കുന്നത്. ഈ മേഖലയിലെ വെല്ലുവിളികള്‍ പരിഹരിക്കാന്‍ ക്വാണ്ടം കംപ്യൂട്ടിങ് സജ്ജമാണ്. സി-ഡാക് ക്വാണ്ടം കംപ്യൂട്ടര്‍ നിര്‍മിക്കും. ഇതില്‍ ക്വാണ്ടം പ്രൊസസിങ് ചിപ്പ് നിര്‍ണായ പങ്ക് വഹിക്കും”, ന്യൂസ് 18-ന് ലഭിച്ച രേഖയില്‍ പറയുന്നു.
advertisement
തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകളുമായി തുടക്കം മുതല്‍ അവസാനം വരെ സഹകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മൂന്ന് വര്‍ഷം വരെയായിരിക്കും കരാര്‍ കാലാവധി. വികസിപ്പിച്ചെടുക്കുന്ന ക്വാണ്ടം ചിപ്പ് ഫലപ്രദമായി പരീക്ഷണം നടത്തണം. കൂടാതെ കരുത്തുറ്റതുമായിരിക്കണം.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 17, 2023 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ക്വാണ്ടം ചിപ്പുകള്‍ ഉണ്ടാക്കാനറിയാമോ? കേന്ദ്രസര്‍ക്കാരിന് നിങ്ങളെ ആവശ്യമുണ്ട്