ഹരിയാന സിവില്‍ സർവീസസ് എക്സിക്യൂട്ടീവ് എക്സാമിനേഷന്‍ പൂർത്തിയാക്കിയ 48 പേരിൽ ഒരാളാണ് ഭാരതി. ഹരിയാനയിലെ ജയ്സിംഗ്പുര എന്ന ഗ്രാമത്തിലെ പത്രവിൽപ്പനക്കാരനായ ഗുർനാം സൈനിയുടെ മകളാണ് ശിവ് ജീത് ഭാരതി. അച്ഛൻ വിൽക്കുന്ന പത്രങ്ങളിൽ അച്ഛനു വേണ്ടി മാത്രം വാർത്തയായിരിക്കുകയാണ് മകൾ.
also read:ബാറ്റ് ചെയ്ത് കുഞ്ഞു മകൻ; ബോളെറിഞ്ഞ് അമ്മ: 'മനോഹര ദൃശ്യം': വീഡിയോ പങ്കുവെച്ച് മുഹമ്മദ് കൈഫ്
പുലർച്ചെ മുതൽ ജോലി നോക്കി വർഷത്തിൽ നാല് ദിവസം മാത്രം അവധിയെടുക്കുന്നയാളാണ് സൈനി. ഭാരതിയുടെ അമ്മ ശാരദ സൈനി അങ്കൻവാടി ജീവനക്കാരിയാണ്. പരിമിതികളിൽ നിന്ന് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം നേടുക എന്നത് കുടുംബത്തിന്റെ വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഭാരതി പറഞ്ഞു.
advertisement
നന്നായി പഠിച്ച് സർക്കാർ ജോലി നേടുക എന്നതായിരുന്നു തനിക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഭാരതി. യുപിഎസ് സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നുണ്ടായിരുന്നു. ഇതിനിടെ സിവില്‍ സർവീസസ് എക്സിക്യൂട്ടീവ് എക്സാമിനേഷന് അപേക്ഷ നൽകി. ഇതായിരുന്നു ആദ്യ ശ്രമം. ഇപ്പോൾ സിവിൽ സർവീസ് പരീക്ഷയെ നേരിടുന്നതിനുള്ള ആത്മവിശ്വാസവും അതിന് തയ്യാറെടുക്കുന്നതിനുള്ള ഉറവിടങ്ങളുമുണ്ട്- ഭാരതി വ്യക്തമാക്കി.
ഗുർനാം സൈനിയുടെ മൂന്ന് മക്കളിൽ മൂത്തയാളാണ് ഭാരതി. സർക്കാർ ജോലി നേടുന്നതിന് കൈക്കൂലി കൊടുക്കാനുള്ള കാശ് തന്റെ പക്കലില്ലെന്ന് അച്ഛൻ പറഞ്ഞിരുന്നു. എന്റെ എച്ച് സിഎസ് റിക്രൂട്ട്മെന്റ് സുതാര്യമാണ്- ഭാരതി പറഞ്ഞു. തന്റെ ബാച്ച് മേറ്റുകളും വളരെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവർ തന്നെയാണെന്നും ഭാരതി.
കഠിന പ്രയത്നവും വായിക്കാനുള്ള താത്പര്യവുമാണ് തന്റെ വിജയത്തിന് കാരണമെന്ന് ഭാരതി പറയുന്നു. ബുക്കുകളും, പീരിയോഡിക്കലുകളും വായിക്കുന്നതിനൊപ്പം യൂട്യൂബ് വീഡിയോകളും പഠനത്തിന് ആശ്രയിച്ചിരുന്നുവെന്ന് ഭാരതി.
പഠിപ്പിക്കുന്നതിനു പകരം വിവാഹം കഴിപ്പിച്ച് വിടാൻ മാതാപിതാക്കൾക്കു മേൽ സമ്മർദം ഉണ്ടായിരുന്നുവെന്നും ഭാരതി. എന്നാൽ പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള പെൺകുട്ടികൾക്കും ഉന്നത പദവികളിലെത്താൻ കഴിയുമെന്ന് തെളിയിക്കാൻ കഴിഞ്ഞുവെന്നും ഭാരതി പറയുന്നു.
പുരുഷാധിപത്യം നിറഞ്ഞ സമൂഹത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നതിനായി ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പ്രചരണം സർക്കാർ കൊണ്ടുവന്ന നാട്ടിൽ നിന്നാണ് ഭാരതി എന്നതും വളരെ പ്രധാനപ്പെട്ടതാണ്.
