ബാറ്റ് ചെയ്ത് കുഞ്ഞു മകൻ; ബോളെറിഞ്ഞ് അമ്മ: 'മനോഹര ദൃശ്യം': വീഡിയോ പങ്കുവെച്ച് മുഹമ്മദ് കൈഫ്
- Published by:Gowthamy GG
- news18-malayalam
Last Updated:
ഇന്ത്യയിൽ ക്രിക്കറ്റിന് എത്രത്തോളം കമ്പമുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.
ഇന്ത്യക്കാർക്ക് ക്രിക്കറ്റ് എന്നാൽ വെറുമൊരു കളിയല്ല. മറിച്ച് ഒരു മതമാണ്. ജീവിതത്തിലെ എല്ലാ തലത്തിലുള്ള ആളുകളും അത് പിന്തുടരുന്നുണ്ട്. ക്രിക്കറ്റ് താരങ്ങളെ ദൈവങ്ങളായിട്ടാണ് പലരും കാണുന്നത് പോലും. അത്രയും വൈകാരികമാണ് ഇന്ത്യക്കാർക്ക് ക്രിക്കറ്റ്.
പിച്ചവെച്ച് നടന്നു തുടങ്ങുന്നതു മുതൽ ക്രിക്കറ്റ് കളിച്ചു തുടങ്ങിയവരാണ് പലരും. കുറച്ചൊന്നറിവാകുന്നതോടെ കളിക്കുക മാത്രമല്ല, ഇന്ത്യൻ ടീമിനു വേണ്ടി കളിക്കുന്നത് സ്വപ്നം കാണ്ടു തുടങ്ങും. മതം, വർഗം, പദവി അല്ലെങ്കിൽ ലിംഗഭേദം എല്ലാം മറികടന്ന് എല്ലാവർക്കും പ്രിയപ്പെട്ട ഗെയിമായി മാറിയിരിക്കുകയാണ് ക്രിക്കറ്റ്.
ഇന്ത്യയിൽ ക്രിക്കറ്റിന് എത്രത്തോളം കമ്പമുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. 27 സെക്കന്‍ഡ് ദൈർഘ്യമുള്ള വീഡിയോയാണ് കൈഫ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു ചെറിയ കുട്ടി ബാറ്റ് ചെയ്യുന്നതാണ് വീഡിയോ.
advertisement
അമ്മ എറിയുന്ന ബോൾ കുഞ്ഞ് തട്ടുകയാണ്. പ്ലാസ്റ്റിക് ബോളാണ് ഉപയോഗിച്ചിരിക്കുന്നത്. തിരക്കേറിയ റോഡിലേക്കാണ് കുട്ടി ബോൾ തട്ടി ഇടുന്നത്.
അമ്മ ബോള്‍ ചെയ്യുന്നു. കുട്ടി ബാറ്റ് ചെയ്യുന്നു. ഒറ്റ വാക്ക് മാത്രം- മനോഹരം- എന്നു കുറിച്ചു കൊണ്ടാണ് കൈഫ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Mother bowling, Child batting.
Just one word- Beautiful pic.twitter.com/Es1PVkOwZz
— Mohammad Kaif (@MohammadKaif) January 13, 2020
advertisement
ഇതിനു താഴെയായി നിരവധി പേർ കുട്ടിക്കാലത്തെ ക്രിക്കറ്റ് ഓർമകൾ പങ്കുവെച്ച് കമന്റ് ചെയ്തിട്ടുണ്ട്. അമ്മയ്ക്കൊപ്പം ക്രിക്കറ്റ് കളിച്ച തിന്റെ ഓർമകാളാണ് പലരും പങ്കുവെച്ചിരിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 13, 2020 5:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ബാറ്റ് ചെയ്ത് കുഞ്ഞു മകൻ; ബോളെറിഞ്ഞ് അമ്മ: 'മനോഹര ദൃശ്യം': വീഡിയോ പങ്കുവെച്ച് മുഹമ്മദ് കൈഫ്


