വനിതാ എംഎല്‍എമാരും സഭയില്‍ സന്നിഹിതരായിരുന്ന സമയത്താണ് നിതീഷ് അശ്ലീല പരാമര്‍ശം നടത്തിയത്. സ്ത്രീകളുടെ വിദ്യാഭ്യാസം എങ്ങനെയാണ് ജനസംഖ്യ നിയന്ത്രണത്തില്‍ സ്വാധീനം ചെലുത്തുന്നത് എന്നത് സംബന്ധിച്ച് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായത്. ബീഹാര്‍ സര്‍ക്കാര്‍ അടുത്തിടെ നടത്തിയ ജാതി സെന്‍സസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സഭയില്‍ അവതരിപ്പിക്കവെയാണ് ഈ വിവാദ പരാമര്‍ശം.
ഇദ്ദേഹത്തിന്റെ നിയമസഭാ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ നിതീഷിനെതിരെ ആഞ്ഞടിച്ച് ബിജെപിയും രംഗത്തെത്തി.
‘ഇത്തരമൊരു വൃത്തികെട്ട രാഷ്ട്രീയ നേതാവിനെ ഇന്നേവരെ കണ്ടിട്ടില്ല’; ബിജെപി
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വൃത്തികെട്ട നേതാവാണ് നിതീഷ് എന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതികരണം.
”നിതീഷിനെപ്പോലെയൊരു വൃത്തികെട്ട നേതാവിനെ ഇന്നേവരെ കണ്ടിട്ടില്ല. ഇയാളുടെ ദ്വയാര്‍ത്ഥ പ്രയോഗം അവസാനിപ്പിക്കേണ്ട സമയമായി,” എന്നാണ് ബീഹാര്‍ ബിജെപി നേതൃത്വം അറിയിച്ചത്.
നിതീഷിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും രംഗത്തെത്തി. ഒരു പരിഷ്‌കൃത സമൂഹത്തിന് പറ്റിയ മുഖ്യമന്ത്രിയല്ല നിതീഷ് എന്ന് അദ്ദേഹം പറഞ്ഞു.
Also read-മുസ്‌ലിം വിദ്യാർഥിനി എബിവിപി സ്ഥാനാര്‍ഥി;ഹൈദരാബാദ് സര്‍വകലാശാല തെരഞ്ഞെടുപ്പിൽ ഇതാദ്യം
” നിതീഷിന്റെ മാനസിക നില തെറ്റിയിരിക്കുകയാണ്. ഒരു പരിഷ്‌കൃത സമൂഹത്തെ പ്രതിനിധീകരിക്കാന്‍ താന്‍ യോഗ്യനല്ലെന്ന് ഈ പ്രസ്താവനയിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. നിതീഷ് രാജി വെയ്ക്കണം,” എന്നും ഗിരിരാജ് സിംഗ് പറഞ്ഞു.
‘പ്രസ്താവന വളച്ചൊടിച്ചു’; തേജസ്വി യാദവ്
സെക്‌സ് എജ്യുക്കേഷനുമായി ബന്ധപ്പെട്ടാണ് നിതീഷ് കുമാര്‍ പ്രസ്താവന നടത്തിയതെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു. പ്രസ്താവന വളച്ചൊടിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
” ഒരു കാര്യം പറയാം. ആരെങ്കിലും പ്രസ്താവന വളച്ചൊടിക്കുകയാണെങ്കില്‍ മാത്രമാണ് അതൊരു മോശം പരാമര്‍ശമായി മാറുന്നത്. സെക്‌സ് എജ്യുക്കേഷനെക്കുറിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. അത്തരം വിഷയങ്ങള്‍ സംസാരിക്കാന്‍ ഇപ്പോഴും ആരും ആഗ്രഹിക്കുന്നില്ല. സെക്‌സ് എജ്യുക്കേഷന്‍ സ്‌കൂളുകളില്‍ വരെ പഠിപ്പിക്കുന്നു. സയന്‍സും ബയോളജിയും സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ട്. കുട്ടികള്‍ ഇതെല്ലാം പഠിച്ചാണ് വളരുന്നത്. ജനസംഖ്യ നിയന്ത്രിക്കാന്‍ പ്രായോഗികമായി എന്ത് ചെയ്യാനാകും എന്നാണ് അദ്ദേഹം ചോദിച്ചത്. അതിനെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കരുത്. സെക്‌സ് എജ്യുക്കേഷന്‍ എന്ന രീതിയിലാണ് ഈ പ്രസ്താവനയെ വ്യാഖ്യാനിക്കേണ്ടത്”, തേജസ്വി പറഞ്ഞു.
നിതീഷ് മാപ്പ് പറയണമെന്ന് ദേശീയ വനിതാ കമ്മീഷന്‍
വിവാദ പ്രസ്താവനയില്‍ നിതീഷ് കുമാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ രംഗത്തെത്തി.
” രാജ്യത്തെ സ്ത്രീകളെ പ്രതിനിധാനം ചെയ്താണ് ഞങ്ങള്‍ സംസാരിക്കുന്നത്. നിതീഷ് മാപ്പ് പറയണം. അദ്ദേഹത്തിന്റെ പ്രസ്താവന സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്ന്,” രേഖ ശര്‍മ്മ പറഞ്ഞു.
” ഇത്തരം പരാമര്‍ശം നടത്തുന്ന നേതാവിന്റെ സംസ്ഥാനത്തെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളു. ഇത്തരം പെരുമാറ്റത്തിനെതിരെ ഞങ്ങള്‍ ഉറച്ച് നില്‍ക്കും,” എന്നും രേഖ ശര്‍മ്മ പറഞ്ഞു.