മുസ്‌ലിം വിദ്യാർഥിനി എബിവിപി സ്ഥാനാര്‍ഥി;ഹൈദരാബാദ് സര്‍വകലാശാല തെരഞ്ഞെടുപ്പിൽ ഇതാദ്യം

Last Updated:

ഇതാദ്യമായാണ് എ.ബി.വി.പി. ഒരു മുസ്‌ലിം വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നത്.

ഹൈദരാബാദ്: നവംബര്‍ ഒന്‍പതിന് നടക്കുന്ന ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം വിദ്യാർത്ഥിനിയെ സ്ഥാനാര്‍ഥിയാക്കി എ.ബി.വി.പി. പ്രസിഡന്റ് സ്ഥാനത്തേക്കാണ് മുസ്‌ലിം വനിതാ വിദ്യാർത്ഥിനി ഷെയ്ക്ക് ആയിഷയെ സ്ഥാനാർത്ഥിയാക്കിയത്. ഇതാദ്യമായാണ് എ.ബി.വി.പി. ഒരു മുസ്‌ലിം വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ, എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
advertisement
എസ്.എഫ്.ഐ.-എ.എസ്.എ.-ടി.എസ്.എഫ്. സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി മൊഹമ്മദ് അതീഖ് അഹമ്മദാണ് അയേഷയുടെ എതിരാളി. വിശാഖപട്ടണം സ്വദേശിയും കെമിസ്ട്രി ​ഗവേഷക വിദ്യാർത്ഥിനിയുമാണ് ഷെയ്ക് ആയിഷ. 2019 മുതല്‍ എ.ബി.വി.പിയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുകയാണ് ആയിഷ. സേവാ ലാല്‍ വിദ്യാര്‍ത്ഥി ദളുമായി ചേര്‍ന്നാണ് എ.ബി.വി.പി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
മുസ്‌ലിം വിദ്യാർഥിനി എബിവിപി സ്ഥാനാര്‍ഥി;ഹൈദരാബാദ് സര്‍വകലാശാല തെരഞ്ഞെടുപ്പിൽ ഇതാദ്യം
Next Article
advertisement
'മോഹൻലാൽ മലയാളത്തിന്റെ ഇതിഹാസ താരം'; മുഖ്യമന്ത്രി പിണറായി വിജയൻ
'മോഹൻലാൽ മലയാളത്തിന്റെ ഇതിഹാസ താരം'; മുഖ്യമന്ത്രി പിണറായി വിജയൻ
  • മോഹൻലാൽ മലയാളത്തിന്റെ ഇതിഹാസ താരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു.

  • മോഹൻലാലിന് ലഭിച്ച ദാദാ സാഹേബ് ഫാല്‍ക്കെ അവാർഡ് മലയാള സിനിമയ്ക്കുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി.

  • 65 വയസ്സിലും അഭിനയസപര്യ തുടരുന്ന മോഹൻലാലിനെ കേരള സർക്കാർ പൊന്നാടയണിയിച്ച് ആദരിച്ചു.

View All
advertisement