മഹാരാഷ്ട്രയിലെ ഉല്ലാസ് നഗര്‍ സ്വദേശിയപ്രജ്ഞലിന് ജന്മനാ കാഴ്ചവൈകല്യമുണ്ടായിരുന്നെങ്കിലും ആറാം വയസ്സിലാണ് പൂര്‍ണ്ണമായും കാഴ്ച നഷ്ടപ്പെടുന്നത്. മുംബൈയിലെ കമല മേത്ത ദാദര്‍ അന്ധവിദ്യാലയത്തിലായിരുന്നു പ്രജ്ഞല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. പ്രജ്ഞല്‍ എംഫിലും പിഎച്ച്ഡിയും നേടിയതും JNUവില്‍ നിന്ന് തന്നെയാണ്.
advertisement
ഇതിന് ശേഷമാണ് IASലേക്ക് പ്രജ്ഞല്‍ തയ്യാറെടുത്തത്. എന്നാല്‍ യുപിഎസ്‌സി പരീക്ഷക്കായി പ്രജ്ഞല്‍ കോച്ചിംഗ് ക്ലാസുകളെ ആശ്രയിച്ചില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന വിഷയം.
പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചായിരുന്നു പ്രജ്ഞലിന്റെ പഠിച്ചിരുന്നത്. ഇതിലൂടെ പാഠഗങ്ങള്‍ ഉച്ചത്തില്‍ കേള്‍ക്കാന്‍ സാധിക്കും. കാഴ്ച ഇല്ലെങ്കിലും കേള്‍വിയുടെ സാധ്യതകളെ എല്ലാത്തരത്തിലും ഉപയോഗിച്ചായിരുന്നു പ്രജ്ഞലിന്റെ പഠനം മുഴുവന്‍.
2016 ലും 2017ലും ഇവര്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതി. 2016 ല്‍ 744ാം റാങ്കാണ് പ്രജ്ഞലിന് ലഭിച്ചത്. എന്നാല്‍ രണ്ടാം തവണ അഖിലേന്ത്യാ തലത്തില്‍ 124 റാങ്കിലെത്തി. അങ്ങിനെ പ്രതിസന്ധികളെ തരണം ചെയ്ത് ഇന്ത്യയിലെ ആദ്യത്തെ കാഴ്ച വൈകല്യമുള്ള ഐഐഎസ് ഓഫീസറായി പ്രജ്ഞല്‍ പാട്ടീല്‍ മാറി. 2017 ല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ പാസ്സായ പ്രജ്ഞല്‍ എറണാകുളത്ത് അസിസ്റ്റന്റ് കളക്ടറായാണ് ആദ്യം നിയമിതയായത്.