• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'എന്റെ പൊന്നോ! ജസ്റ്റ് മിസ്സ്'; ഇടുക്കിയിലെ മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലും കഷ്ടിച്ച് രക്ഷപ്പെട്ട് വ്‌ളോഗര്‍മാര്‍; വീഡിയോ

'എന്റെ പൊന്നോ! ജസ്റ്റ് മിസ്സ്'; ഇടുക്കിയിലെ മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലും കഷ്ടിച്ച് രക്ഷപ്പെട്ട് വ്‌ളോഗര്‍മാര്‍; വീഡിയോ

റൈഡ് പോയ ദിവസം തന്നെയായിരുന്നു ഇവര്‍ അപ്രതീക്ഷിതമായി ഉരുള്‍പൊട്ടലിന് നടുവില്‍ പെട്ടുപോയത്

 • Last Updated :
 • Share this:
  കേരളത്തിലെ കനത്ത മഴ വിതച്ച നാശനഷ്ടങ്ങള്‍ പത്ര ദൃശ്യ മാധ്യമങ്ങളിലും മറ്റും കണ്ടതിന്റെ നടുക്കം വിട്ടു മാറിയിട്ടില്ല. ഇപ്പോഴിതാ ഈ ദുരന്തങ്ങള്‍ ലൈവായി കണ്ടതിന്റെ അനുഭവം പങ്കുവെച്ചെത്തിയിരിക്കുകയാണ് കുറച്ച് വ്‌ളോഗര്‍മാര്‍. ഈ മാസം 16-ന് ഇടുക്കിയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഞ്ചാരി (sanchari vlogger) എന്ന യൂട്യൂബ് ചാനലാണ് പുറത്തുവിട്ടത്.

  റൈഡ് പോയ ദിവസം തന്നെയായിരുന്നു ഇവര്‍ അപ്രതീക്ഷിതമായി ഉരുള്‍പൊട്ടലിന് നടുവില്‍ പെട്ടുപോയത്. ആവേശം കാണിക്കാനല്ല റൈഡിന് വന്നതെന്നും അപ്രതീക്ഷിതമായാണ് ഉരുള്‍പൊട്ടലുണ്ടായതെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

  യാത്രയ്ക്കിടെ ഇടുക്കിയില്‍ മലയിടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പറയുന്നുണ്ട്. യാത്രയുടെ ഒരുഘട്ടത്തില്‍ റോഡിലേക്ക് ഉരുള്‍പൊട്ടിയിറങ്ങുന്നതും കാണാം. പിന്നീട് സുരക്ഷിതസ്ഥാനം തേടി റൈഡര്‍മാര്‍ പോവുകയായിരുന്നു.  റൈഡ് തുടങ്ങുമ്പോള്‍ പ്രശ്‌നം ഇത്രയ്ക്ക് രൂക്ഷമായിരുന്നില്ല. കാലാവസ്ഥ പെട്ടന്നാണ് മാറിയത്. ഹൈവേയിലും മണ്ണിടിച്ചിലുണ്ടായിരുന്നു. തന്റെ മുന്നിലേക്കാണ് മല ഇടിഞ്ഞുവന്നത്. സ്ഥിരം റൈഡ് പോകുന്നതുകൊണ്ടുള്ള മനസാന്നിധ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. താഴെ മുഴുവന്‍ വഴി തടസ്സപ്പെട്ടിരുന്നതിനാല്‍ സുരക്ഷിതമായ ഒരു സ്ഥലം തേടി പോകുകയാണ് ചെയ്തത്. ഇപ്പോള്‍ എല്ലാവരും സുരക്ഷിതരാണെന്നും വ്‌ളോഗിനൊപ്പം ചേര്‍ത്തിരിക്കുന്നു.  Also Read-Kerala Rains| ഇന്ന് ആശ്വാസ ദിനം; സംസ്ഥാനത്ത് ഇന്ന് മഴ മാറി നിന്നേക്കും

  കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനങ്ങള്‍ക്കുള്ള പോരായ്മ പരിഹരിക്കാനെന്ന പേരിലായിരുന്ന വിദേശ ഏജന്‍സികളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ലക്ഷങ്ങള്‍ മുടക്കി കരാറില്‍ ഏര്‍പ്പെട്ടത്. പക്ഷേ അതിലും കാര്യമായ പ്രയോജനം സംസ്ഥാനത്തിന് ഉണ്ടായില്ലെന്ന് ചുരുക്കം.

  മീന്‍പിടിത്തം, കുളി, തുണി അലക്ക്, സെല്‍ഫി, ലൈവ് നിരോധിച്ചു; ഡാം തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ചൊവ്വാഴ്ച രാവിലെ 11 മുതല്‍ ഉയര്‍ത്തി 50 cm വീതം 100 ക്യുമക്സ് വരെ ജലം പുറത്തേക്കൊഴുക്കും. ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഡാം(Iduki dam) തുറക്കുന്ന സമയം വെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചു. ഈ സ്ഥലങ്ങളിലെ പുഴകളില്‍ മീന്‍ പിടിത്തം പാടില്ല. നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം.

  വീഡിയോ, സെല്‍ഫി എടുക്കല്‍(Taking Selfie), ഫേസ്ബുക്ക് ലൈവ്(Facebook Live) എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ പോലീസിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. മാധ്യമപ്രവര്‍ത്തകര്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് മാത്രം ചിത്രീകരണം നടത്തേണ്ടതാണ്.
  Published by:Karthika M
  First published: