TRENDING:

Savitribai Phule Birth Anniversary | ഇന്ന് സാവിത്രിഭായ് ഫൂലെയുടെ ജന്മവാർഷികം; ഇന്ത്യയിലെ ആദ്യ വനിതാ അധ്യാപികയെ അനുസ്മരിക്കാം

Last Updated:

സാവിത്രിഭായ് ഫൂലെയുടെ 191-ാം ജന്മവാർഷിക (Birth Anniversary) വേളയിൽ അവരുടെ ചില പ്രധാന നേട്ടങ്ങൾ അനുസ്മരിക്കാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
1831 ജനുവരി 3ന് ജനിച്ച സാവിത്രിഭായ് ഫൂലെ (Savitribai Phule) ഇന്ത്യയിലെ മുൻനിര സാമൂഹിക പരിഷ്കർത്താക്കളിൽ ഒരാളാണ്. പെൺകുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിക്കാതിരുന്ന കാലത്ത് അധ്യാപികയായ (Teacher) ആദ്യത്തെ ഇന്ത്യൻ വനിതയായിരുന്നു സാവിത്രിഭായ് ഫൂലെ. അവർ ഒരു കവയിത്രി (Poet) കൂടിയായിരുന്നു. സാവിത്രിഭായ് ഫൂലെയുടെ 191-ാം ജന്മവാർഷിക (Birth Anniversary) വേളയിൽ അവരുടെ ചില പ്രധാന നേട്ടങ്ങൾ അനുസ്മരിക്കാം.
Savitribai Phule Birth Anniversary
Savitribai Phule Birth Anniversary
advertisement

ഭർത്താവ് ജ്യോതിബ ഫൂലെയുടെ സഹായത്തോടെ സാവിത്രിഭായി ഇന്ത്യയിൽ ആദ്യത്തെ പെൺകുട്ടികൾക്കായുള്ള വിദ്യാലയം സ്ഥാപിച്ചു. 1848ൽ പൂനെയിലെ ഭിഡെ വാഡയിലാണ് ഈ സ്ഥാപനം ആരംഭിച്ചത്. ഇത് ഒരു ദേശീയ സ്മാരകമായും ഗേൾസ് സ്കൂളായും പുനർനിർമിക്കും.

ഒൻപതാം വയസ്സിൽ വിവാഹിതയായപ്പോൾ സാവിത്രിഭായി വിദ്യാഭ്യാസം നേടിയിരുന്നില്ല. എന്നാൽ ഭർത്താവ് ജ്യോതിബ സാവിത്രിഭായിയെ വായിക്കാനും എഴുതാനും പഠിപ്പിച്ചു. പുരോഗമനപരമായി ചിന്തിക്കുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. തുടർന്ന് സാവിത്രിഭായി വിദ്യാഭ്യാസം പൂർത്തിയാക്കി അധ്യാപികയാകാനുള്ള പരിശീലനം നേടി. ഇന്ത്യയിലെ ആദ്യത്തെ വനിതാ അധ്യാപികയും ആദ്യത്തെ ഹെഡ്മിസ്ട്രസുമായി മാറി.

advertisement

എന്നാൽ തന്റെ പഴയ കാലത്തെക്കുറിച്ച് സാവിത്രിഭായി ഒരിക്കലും മറന്നില്ല. 1854ൽ ശൈശവ വധുക്കൾ, വിധവകൾ, കുടുംബങ്ങൾ അകറ്റി നിർത്തിയ സ്ത്രീകൾ എന്നിവർക്കായി ഒരു അഭയകേന്ദ്രം അവർ സ്ഥാപിച്ചു. ഗേൾസ് സ്കൂൾ ആരംഭിക്കാൻ ഒരുങ്ങിയതിനെ തുടർന്ന് സാവിത്രിഭായിയെയും ഭർത്താവിനെയും ഭർതൃപിതാവ് വീട്ടിൽ നിന്ന് പുറത്താക്കി. എന്നാൽ ജ്യോതിബയ്‌ക്കൊപ്പം 17 സ്‌കൂളുകൾ കൂടി സാവിത്രിഭായി തുറന്നു.

ജ്യോതിബയുടെ സുഹൃത്ത് ഉസ്മാൻ ഷെയ്ഖിന്റെ സഹോദരിയും വിദ്യാസമ്പന്നയുമായ ഫാത്തിമ ബീഗം, ഷെയ്ഖ് ഭിഡെ വാഡ സ്കൂളിൽ സാവിത്രിഭായിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. രാജ്യത്തെ ആദ്യത്തെ മുസ്ലീം വനിതാ അധ്യാപികയാണ് ഫാത്തിമ ബീഗം.

advertisement

Also Read- വാഴപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍; ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്തുകൊണ്ട്?

ഉയർന്ന ജാതിക്കാരുടെ ആവർത്തിച്ചുള്ള ആക്രമണങ്ങൾക്കിടയിലും സാവിത്രിഭായി വിവിധ ജാതികളിൽപ്പെട്ട പെൺകുട്ടികളെ പാവപ്പെട്ട കുട്ടികളെയും പഠിപ്പിക്കുന്നത് തുടർന്നു. സാവിത്രിഭായി സതി ആചാരത്തിനും എതിരായിരുന്നു. ഭർത്താവിന്റെ മരണശേഷം ബ്രാഹ്മണ സമുദായത്തിൽപ്പെട്ട അഗ്നിയിൽ ചാടി മരിയ്ക്കാൻ വിധിക്കപ്പെട്ട വിധവയായ കാശിബായി എന്ന യുവതിയുടെ മകൻ യശ്വന്തറാവുവിനെ സാവിത്രിഭായിയും ജ്യോതിബയും ചേർന്ന് ദത്തെടുത്തു.

ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായവർക്കായി സാവിത്രിബായി ബൽഹത്യ പ്രതിബന്ധക് ഗൃഹ എന്ന പേരിൽ ഒരു കേന്ദ്രം സ്ഥാപിച്ചു. അവിടെ അവരുടെ കുട്ടികളെ പ്രസവിക്കാനും സംരക്ഷിക്കാനും അവരെ സഹായിച്ചു. 1897ൽ ബ്യൂബോണിക് പ്ലേഗ് ബാധിതർക്കായി യശ്വന്ത്റാവുവിനോടൊപ്പം ചേർന്ന് ഒരു ക്ലിനിക്കും ആരംഭിച്ചു.

advertisement

Also Read- Green Peas | ഗ്രീൻപീസിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെ?

1897 മാർച്ച് 10ന് താൻ രക്ഷിക്കാൻ ശ്രമിച്ച 10 വയസ്സുള്ള ഒരു ആൺകുട്ടിയിൽ നിന്ന് രോഗം ബാധിച്ച് സാവിത്രിഭായി മരിച്ചു. എന്നാൽ ആ കുട്ടി രക്ഷപ്പെട്ടു.

മലയാളം വാർത്തകൾ/ വാർത്ത/Life/
Savitribai Phule Birth Anniversary | ഇന്ന് സാവിത്രിഭായ് ഫൂലെയുടെ ജന്മവാർഷികം; ഇന്ത്യയിലെ ആദ്യ വനിതാ അധ്യാപികയെ അനുസ്മരിക്കാം
Open in App
Home
Video
Impact Shorts
Web Stories