Benefits of Banana | വാഴപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍; ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്തുകൊണ്ട്?
- Published by:Karthika M
- news18-malayalam
Last Updated:
നമ്മുടെ ദൈനംദിന ജീവിതത്തില്‍ വാഴപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വാഴപ്പഴം ലോകത്ത് എല്ലായിടത്തും കാണപ്പെടുന്ന ഒരു പഴമാണ്. മ്യൂസ എന്ന ജീനില്‍പ്പെടുന്ന പഴമാണിത്. ആഫ്രിക്കയിലെയും ഏഷ്യയിലേയും ഉഷ്ണമേഖലാപ്രദേശങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന മ്യൂസേസീ സസ്യകുടുംബത്തിലെ ഒരു ജെനുസ്സാണ് മ്യൂസ (Musa).
പലതരം വാഴകളുള്‍പ്പെടുന്ന ഈ സസ്യജനുസ്സില്‍ 70ഓളം സ്പീഷിസുകളുണ്ട്. വാഴപ്പഴത്തിന്റെ രുചിയും പോഷകമൂല്യവും കൊണ്ട് ലോകമെമ്പാടും അവ പല തരത്തില്‍ ഉപയോഗിക്കപ്പെടുന്നു. കേക്കുകളിലും വാഴപ്പഴം ഉപയോഗിക്കാറുണ്ട്. പലതരത്തിലുള്ള വാഴപ്പഴ ഇനങ്ങളുണ്ട്. കാവന്‍ഡിഷ് എന്ന ഇനം വാഴപ്പഴം കൂടുതലും ഇറക്കുമതി ചെയ്യുന്നത് അര്‍ജന്റീന, ചിലി, ഉറുഗ്വേ പോലുള്ള ഉഷ്ണമേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങളാണ്.
നമ്മുടെ ദൈനംദിന ജീവിതത്തില്‍ വാഴപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു
വാഴപ്പഴത്തില്‍ ധാരാളമായി ഫൈബറുകള്‍ അടങ്ങിയിട്ടുണ്ട്. ഫൈബറുകൾ ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഒരു ദിവസം രണ്ട് വാഴപ്പഴം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും
advertisement
ഹൃദയാരോഗ്യത്തിന് ഗുണകരം
വാഴപ്പഴത്തില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. കൂടാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഒരു ഇടത്തരം വലിപ്പമുള്ള വാഴപ്പഴത്തിന് നമ്മുടെ ദൈനംദിന ആവശ്യത്തിന്റെ 10 ശതമാനം പൊട്ടാസ്യം നല്‍കാന്‍ കഴിയുമെന്നാണ് റിപ്പോർട്ടുകൾ
ചര്‍മ്മത്തിന് ഗുണം ചെയ്യും
വാഴപ്പഴത്തിനൊപ്പം പഴത്തിന്റെ തോൽ പോലും ചർമ്മത്തിന് ഉപയോഗപ്രദമാണെന്ന് നിങ്ങൾക്കറിയാമോ. മുഖക്കുരു, ചര്‍മ്മത്തിലുണ്ടാകുന്ന അണുബാധകൾ എന്നീ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍, പതിവായി അഞ്ച് മിനിറ്റ് നേരം മുഖത്തും ശരീരത്തിലും വാഴപ്പഴത്തിന്റെ തൊലി കൊണ്ട് മസാജ് ചെയ്യുക. നിങ്ങള്‍ക്ക് പെട്ടെന്ന് തന്നെ മാറ്റങ്ങള്‍ അനുഭവപ്പെടും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ നിങ്ങളുടെ കണ്ണുകളുടെ ഭംഗി നഷ്ടപ്പെടുത്തുമെന്ന ആശങ്കയുണ്ടോ? വിഷമിക്കണ്ട, പഴത്തൊലി ഉപയോഗിച്ചാല്‍ ആ പ്രശ്‌നവും മാറ്റാന്‍ സാധിക്കും. കറ്റാര്‍ വാഴയുടെ ജെല്ലും പഴത്തൊലിയും ചേർത്ത് രാത്രി മുഴുവന്‍ അല്ലെങ്കില്‍ ഒരു മണിക്കൂറോളം നിങ്ങളുടെ കണ്ണുകള്‍ക്ക് താഴെ വയ്ക്കുക. മികച്ച ഫലം ലഭിക്കും.
advertisement
മാനസികാവസ്ഥ മെച്ചപ്പെടുത്താം
മാനസികാവസ്ഥയെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒന്നാണ് സെറോടോണിന്‍. സെറോടോണിന്റെ അളവ് സാധാരണ നിലയിലായിരിക്കുമ്പോള്‍ നമുക്ക് കൂടുതല്‍ കൂടുതൽ സ്ഥിരതയും ശ്രദ്ധയും അനുഭവപ്പെടും. ഈ ന്യൂറോ ട്രാന്‍സ്മിറ്റര്‍ വര്‍ദ്ധിപ്പിക്കാന്‍ വാഴപ്പഴം സഹായിക്കുന്നു. വാഴപ്പഴത്തില്‍ ട്രിപ്‌റ്റോഫാന്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് സെറോടോണിന്‍ ആയി മാറുന്നു. നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ബി6, മഗ്‌നീഷ്യം എന്നിവയും വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. അങ്ങനെ ഓര്‍മ്മശക്തിയും വാഴപ്പഴം കഴിക്കുന്നതുക്കൊണ്ട് വര്‍ദ്ധിക്കുന്നു.
വയറ്റിലെ അള്‍സറിന് ആശ്വാസം
വയറിലെ അള്‍സറിനെതിരെ സംരക്ഷണം നല്‍കാനും വാഴപ്പഴം സഹായിക്കുന്നുണ്ട്. ഹൈഡ്രോക്ലോറിക് ആസിഡില്‍ നിന്നുള്ള ആന്തരിക കേടുപാടുകള്‍ തടയാനും വാഴപ്പഴത്തിന് കഴിയും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 01, 2022 9:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
Benefits of Banana | വാഴപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍; ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്തുകൊണ്ട്?