TRENDING:

ഒരു വർഷം മുമ്പ് സിസേറിയൻ കഴിഞ്ഞ ഗർഭിണിക്ക് ദാരുണാന്ത്യം; വയറിനുള്ളിൽ പഞ്ഞി മറന്നുവെച്ചതിനാലെന്ന് സൂചന

Last Updated:

കഴിഞ്ഞ വർഷം സിസേറിയൻ ശസ്ത്രക്രിയയ്ക്ക് വിധേയമായ സമയത്ത് വയറിനുള്ളിൽ പഞ്ഞി മറന്നുവെച്ചതാണ് യുവതിയുടെ ജീവനെടുത്തതെന്നാണ് ആരോപണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡോക്ടർമാരുടെ അശ്രദ്ധ കാരണം ആറുമാസം ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം. കഴിഞ്ഞ വർഷം സിസേറിയൻ ശസ്ത്രക്രിയയ്ക്ക് വിധേയമായ സമയത്ത് വയറിനുള്ളിൽ പഞ്ഞി മറന്നുവെച്ചതാണ് യുവതിയുടെ ജീവനെടുത്തതെന്നാണ് ആരോപണം. തെലങ്കാനയിലെ യാദാദ്രി ഭോംഗിറിലെ കെകെ ആശുപത്രിയിലാണ് സംഭവം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

കഴിഞ്ഞ വർഷം, രായിഗിരി സ്വദേശിയായ യുവതിയാണ് സിസേറിയനായി യാദാദ്രിയിലെ കെകെ ആശുപത്രിയിൽ എത്തിയത്. അന്ന് പ്രസവശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും ശക്തമായ വയറുവേദന അനുഭവപ്പെട്ടിരുന്നു. ഇതിനിടെ നിരവധി ഡോക്ടർമാരെ കണ്ട് ചികിത്സ തേടിയെങ്കിലും യുവതിയുടെ വയറുവേദന മാറിയിരുന്നില്ല. ഈ വർഷം ഏപ്രിലിൽ യുവതി ഗർഭിണിയാകുകയും ചെയ്തു. ഇതേത്തുടർന്ന് യുവതിയെ ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി. അവിടെ നടത്തിയ പരിശോധനയ്ക്കിടെ യുവതിയുടെ വയറ്റിൽ ഒരു പഞ്ഞിക്കെട്ട് കണ്ടെത്തി.

ആദ്യത്തെ പ്രസവ സമയത്ത് പഞ്ഞി വയറ്റിൽ മറന്നുപോയതാകാമെന്നാണ് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്. വയറുവേദന രൂക്ഷമായതോടെ യുവതിയെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വയറിനുള്ളിൽ ഉണ്ടായിരുന്ന പഞ്ഞിക്കെട്ട് കുടലിൽ കുടുങ്ങിയതോടെയാണ് ഉണ്ടായ അണുബാധയാണ് മരണകാരണമായത്.

advertisement

Also Read- ആശ്വാസമായി ഇ-സഞ്ജീവനി; രാജ്യത്ത് ഇതുവരെ 1.2 കോടി കൺസൾട്ടേഷനുകൾ; കേരളത്തിന് പത്താം സ്ഥാനം

ഇതോടെ യുവതിയുടെ ബന്ധുക്കൾ കഴിഞ്ഞ പ്രസവം നടന്ന യാദാദ്രിയിലെ ആശുപത്രിക്കു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇത് സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു

advertisement

മഴയെ തുടർന്ന് വെള്ളം കയറിയ വീട്ടിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. കൊല്‍ക്കത്തക്ക് സമീപത്തെ ഖര്‍ദയിലാണ് ദാരുണ സംഭവം ഉണ്ടായത്. ഖർദ സ്വദേശി രാജ ദാസ്, ഭാര്യ, മകന്‍ എന്നിവരുമാണ് മരിച്ചത്. ഇളയമകനായ നാല് വയസുകാരൻ രക്ഷപെട്ടു.

ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ രാജാദാസ്, ഫോൺ ചാർജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. രക്ഷിക്കാന്‍ ഓടിയെത്തിയ ഭാര്യക്കും മകനും ഷോക്കേറ്റു. ഇളയ കുട്ടിയുടെ നിലവിളി കേട്ട് അയല്‍വീട്ടുകാര്‍ എത്തിയപ്പോഴാണ് മൂന്നുപേരും ഷോക്കേറ്റ് ബോധരഹിതരായി കിടക്കുന്നത് കണ്ടത്. തുടർന്ന് അധികൃതരെ വിവരം അറിയിച്ച് അവർ സ്ഥലത്തെത്തി ബൽറാം സേവാ മന്ദിർ സംസ്ഥാന ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

advertisement

കഴിഞ്ഞ രണ്ടു ദിവസമായി ദക്ഷിണ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ കനത്ത മഴ തുടരുകയാണ്. രണ്ടു ദിവസത്തിനിടെ ആറ് പേരാണ് ജില്ലയിൽ വൈദ്യുതാഘാതമേറ്റ് മരിച്ചത്. ട്യൂഷൻ ക്ലാസിൽ സഹോദരിയെ വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡിൽ മുട്ടോളം വെള്ളത്തിലൂടെ നടക്കുന്നതിനിടെ ഇലക്ട്രിക് വയറിൽ ചവിട്ടി 14 വയസുള്ള ആൺകുട്ടി മരിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
ഒരു വർഷം മുമ്പ് സിസേറിയൻ കഴിഞ്ഞ ഗർഭിണിക്ക് ദാരുണാന്ത്യം; വയറിനുള്ളിൽ പഞ്ഞി മറന്നുവെച്ചതിനാലെന്ന് സൂചന
Open in App
Home
Video
Impact Shorts
Web Stories