ആശ്വാസമായി ഇ-സഞ്ജീവനി; രാജ്യത്ത് ഇതുവരെ 1.2 കോടി കൺസൾട്ടേഷനുകൾ; കേരളത്തിന് പത്താം സ്ഥാനം

Last Updated:

കൺസൾട്ടേഷനുകളിൽ മുൻനിരയിലുള്ള 10 സംസ്ഥാനങ്ങളിൽ, 2,60,654 കൺസൾട്ടേഷനുകളോടെ കേരളം പത്താം സ്ഥാനത്താണ്.

ഇ-സഞ്ജീവനി
ഇ-സഞ്ജീവനി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ ദേശീയ ടെലിമെഡിസിൻ സേവനമായ ഇ-സഞ്ജീവനി 1.2 കോടി കൺസൾട്ടേഷനുകൾ പൂർത്തിയാക്കി രാജ്യത്തെ ഏറ്റവും ജനപ്രിയവും വലുതുമായ ടെലിമെഡിസിൻ സേവനമായി മാറി. നിലവിൽ ഇത് രാജ്യത്തുടനീളമായി പ്രതിദിനം 90,000 രോഗികൾക്ക് സേവനം ലഭ്യമാക്കുന്നു. കൺസൾട്ടേഷനുകളിൽ മുൻനിരയിലുള്ള 10 സംസ്ഥാനങ്ങളിൽ, 2,60,654 കൺസൾട്ടേഷനുകളോടെ കേരളം പത്താം സ്ഥാനത്താണ്.
രണ്ട് രീതികളിലൂടെയാണ് ഇ-സഞ്ജീവനി പ്രവർത്തിക്കുന്നത്. ഇ-സഞ്ജീവനി എബി-എച്ച് ഡബ്ല്യൂ സി (eSanjeevani AB-HWC - ഡോക്ടർമാർക്ക് ഇടയിലുള്ള ടെലിമെഡിസിൻ പ്ലാറ്റ്ഫോം), ഇ-സഞ്ജീവനി ഓപിഡി (eSanjeevani OPD-രോഗിക്കും ഡോക്ടർക്കും ഇടയിലുള്ള ടെലിമെഡിസിൻ പ്ലാറ്റ്ഫോം).
ഇ-സഞ്ജീവനി എബി-എച്ച് ഡബ്ല്യൂ സി ഏകദേശം 67,00,000 കൺസൾട്ടേഷനുകൾ പൂർത്തിയാക്കി. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ കീഴിൽ ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങളിൽ ഇത് നടപ്പിലാക്കുന്നു. ഇതുവരെ, 51,00,000 -ലധികം രോഗികൾക്ക് ഇസഞ്ജീവനി ഒപിഡി വഴി സേവനം നൽകിയിട്ടുണ്ട്. അതിൽ ജനറൽ ഒപിഡികളും സ്പെഷ്യാലിറ്റി ഒപിഡികളും ഉൾപ്പടെ 430 ഓൺലൈൻ ഒപിഡികൾ ആണ് ഉള്ളത്.
advertisement
ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും നിലനിൽക്കുന്ന ആരോഗ്യരംഗത്തെ ഡിജിറ്റൽ വിടവ് ഇ-സഞ്ജീവനി ഇല്ലാതാക്കുന്നു. അടിസ്ഥാന തലത്തിൽ ഡോക്ടർമാരുടെയും സ്പെഷ്യലിസ്റ്റുകളുടെയും കുറവ് പരിഹരിക്കുന്നതിനോടൊപ്പം, ദ്വിതീയ, തൃതീയ തലത്തിലുള്ള ആശുപത്രികളിന്മേലുള്ള ഭാരവും കുറക്കാൻ സഹായിക്കുന്നു. ഈ ഡിജിറ്റൽ സംരംഭം രാജ്യത്തെ ഡിജിറ്റൽ ആരോഗ്യ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. മൊഹാലിയിലെ C-DAC വികസിപ്പിച്ചെടുത്ത ഒരു തദ്ദേശീയ സാങ്കേതിക വിദ്യയാണിത്.
രാജ്യത്തെ ആദ്യത്തെ ദേശീയ ഓൺലൈൻ ഒ പിയാണ് വ്യക്തിസൗഹൃദ ടെലി-മെഡിസിൻ വീഡിയോ കോൺഫറൻസ് സംവിധാനമായ ഇ-സഞ്ജീവനി. നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. കോവിഡ് 19 വ്യാപനത്തെത്തുടർന്ന് ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി ജനങ്ങൾക്ക് മികച്ച വൈദ്യസഹായം ലക്ഷ്യമിട്ടാണ് ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിന് തുടക്കമിട്ടത്. കൂടുതൽ ആളുകൾ ചികിത്സയ്ക്കായി ആശുപത്രികളിലെത്തുന്നത് കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്നതിനാൽ അത് തടയുക എന്നതും ഇ-സഞ്ജീവനിയുടെ ലക്ഷ്യമാണ്. ജനങ്ങൾക്ക്, പ്രത്യേകിച്ചും ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക്, ഇ-സഞ്ജീവനിയിലൂടെ വിദഗ്ധ ആരോഗ്യ സേവനങ്ങൾ ഇപ്പോൾ ലഭ്യമാകുന്നുണ്ട്.

https://esanjeevaniopd.in/ എന്ന വെബ്സൈറ്റിലും ആൻഡ്രോയിഡിലും ഇ-സഞ്ജീവനി സേവനം ലഭ്യമാണ്.
കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 2019ൽ നവംബറിൽ 1,55,000 ആരോഗ്യ കേന്ദ്രങ്ങളിലാണ് ഇ- സഞ്ജീവനി ആരംഭിച്ചത്. മൊഹാലിയിലെ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (CDAC) ആണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്.
ഡോക്ടർ ടു ഡോക്ടർ ടെലിമെഡിസിൻ പ്ലാറ്റ്ഫോം 20,000 ത്തോളം ആരോഗ്യ കേന്ദ്രങ്ങളിലും 30 ഓളം സംസ്ഥാനങ്ങളിലായി 1800 ലധികം ഹബ്ബുകളിലും നടപ്പാക്കി. പ്രതിരോധ മന്ത്രാലയവും ഇ-സഞ്ജീവനി ഒപിഡിയിൽ ആതിഥേയത്വം വഹിച്ചു. പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ നൂറിലധികം വിദഗ്ധ ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും രാജ്യമെമ്പാടുമുള്ള രോഗികൾക്ക് സേവനം നൽകുന്നു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Health/
ആശ്വാസമായി ഇ-സഞ്ജീവനി; രാജ്യത്ത് ഇതുവരെ 1.2 കോടി കൺസൾട്ടേഷനുകൾ; കേരളത്തിന് പത്താം സ്ഥാനം
Next Article
advertisement
SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 24 ലക്ഷം പേർ പുറത്ത്; ജനുവരി 22വരെ പരാതി അറിയിക്കാം
SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 24 ലക്ഷം പേർ പുറത്ത്; ജനുവരി 22വരെ പരാതി അറിയിക്കാം
  • എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടികയില്‍ 2,54,42,352 പേര്‍ ഉള്‍പ്പെട്ടതും 24 ലക്ഷം പേര്‍ ഒഴിവായതുമാണ്.

  • പട്ടികയില്‍ നിന്ന് ഒഴിവായവര്‍ ജനുവരി 22 വരെ ഫോം 6 സമര്‍പ്പിച്ച് പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം.

  • വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ceo.kerala.gov.in, voters.eci.gov.in, ecinet ആപ്പ് എന്നിവ ഉപയോഗിക്കാം.

View All
advertisement