TRENDING:

അതിർത്തി കടന്ന് വീണ്ടും ഫെയ്‌സ്ബുക്ക് പ്രണയം; കാമുകനെ വിവാഹം ചെയ്യാൻ ശ്രീലങ്കന്‍ യുവതി ഇന്ത്യയിൽ

Last Updated:

യുവതി ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നതായും വിസയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി കിട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആറ് വര്‍ഷം മുമ്പ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ആന്ധ്രാ സ്വദേശിയായ യുവാവിനെ കാണാന്‍ ശ്രീലങ്കന്‍ യുവതി ഇന്ത്യയിലെത്തി. ശിവകുമാരി വിഘ്‌നേശ്വരി (25) എന്ന യുവതി ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ആന്ധ്ര സ്വദേശിയായ ലക്ഷ്മണും ശിവകുമാരിയും ആന്ധ്രാപ്രദേശിലെ ഒരു ക്ഷേത്രത്തില്‍വെച്ച് നടന്ന ചടങ്ങില്‍ വിവാഹിതരായി. ശിവകുമാരിയുടെ വിസയുടെ കാലാവധി ഓഗസ്റ്റ് 15-ന് തീരുമെന്നതിനാല്‍ അത് നീട്ടിക്കിട്ടണമെന്ന് അധികൃതരോട് ഇവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ചിറ്റൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് ശിവകുമാരിക്ക് നോട്ടീസ് അയച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ശിവകുമാരി ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നതായും വിസയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി കിട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.

ജൂലൈ എട്ടിനാണ് ശിവകുമാരി ആന്ധ്രാ പ്രദേശിലെത്തിയത്. ജൂലൈ 20-ന് ലക്ഷ്മണിന്റെ വീട്ടുകാരുടെ അനുഗ്രഹത്തോടെ ക്ഷേത്രത്തില്‍വെച്ച് ഇരുവരും വിവാഹിതരായി. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Also read-ഭർത്താവിനോട് കള്ളം പറഞ്ഞ് വീടുവിട്ടിറങ്ങിയ യുവതി കാമുകനെ വിവാഹം ചെയ്യാൻ പാകിസ്ഥാനിൽ

advertisement

ഓണ്‍ലൈന്‍ ഗെയിമായ പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവിനെ കാണാന്‍ നാല് കുട്ടികളുടെ അമ്മയും പാകിസ്താന്‍ സ്വദേശിയുമായ യുവതി ഇന്ത്യയിലെത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സീമ ഗുല്‍ഹാം ഹെയ്‌ദെറാണ് പാകിസ്താനില്‍ നിന്ന് നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയത്. നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രത്തില്‍വെച്ച് ഈ വര്‍ഷം മാര്‍ച്ചില്‍ ഇരുവരും വിവാഹിതരായിരുന്നു. ശേഷം പാകിസ്താനിലേക്ക് മടങ്ങിയ സീമ 15 ദിവസത്തെ ടൂറിസ്റ്റ് വിസയില്‍ കറാച്ചിയില്‍ നിന്ന് ദുബയായിലെത്തി. അവിടെ നിന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലെത്തിയ അവര്‍ പൊഖാറയിലെത്തുകയും ഒരു ദിവസം അവിടെ തങ്ങുകയും ചെയ്തു. ശേഷം പൊഖാറയില്‍ നിന്ന് ബസില്‍ മേയ് 12-ന് ഇന്ത്യയിലെത്തി. അതിര്‍ത്തി ജില്ലയായ സിദ്ധാര്‍ഥ്‌നഗറിലാണ് അവര്‍ എത്തിച്ചേര്‍ന്നത്.

advertisement

അതേസമയം, ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പാകിസാന്‍ സ്വദേശിയായ യുവാവിനെ കാണാന്‍ ഇന്ത്യന്‍ യുവതി പാകിസ്ഥാനിലെത്തിയതും അടുത്തിടെ വാര്‍ത്തയായിരുന്നു. എന്നാല്‍, യുവാവിനെ വിവാഹം ചെയ്യാന്‍ താത്പര്യമില്ലെന്ന് അവര്‍ അറിയിച്ചിരുന്നു.

ഉത്തര്‍പ്രദേശ് സ്വദേശിയായ അഞ്ജു ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലാണ് എത്തിയത്. 29-കാരനായ സുഹൃത്ത് നസ്രുല്ലയുടെ ക്ഷണം സ്വീകരിച്ചാണ് അഞ്ജു പാകിസ്ഥാനിലെത്തിയത്. മൂന്ന് വര്‍ഷം മുമ്പാണ് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടത്. അതേസമയം, താന്‍ പാകിസ്താനിലെത്തിയത് ഒരു വിവാഹത്തില്‍ പങ്കെടുക്കാനും സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുമാണെന്നും ഇതിന് ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചാണ് എത്തിയതെന്നും അവര്‍ അറിയിച്ചു.നസ്രുല്ലയെ വിവാഹം ചെയ്യാന്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പാകിസ്ഥാനിലുള്ള ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ കാണാൻ പാസ്പോർട്ടോ മറ്റ് രേഖകളോ ഇല്ലാതെ എത്തിയ കൗമാരക്കാരിയെ ജയ്പൂർ എയർപോർട്ട് അധികൃതർ പൊലീസിൽ ഏൽപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. യാതൊരു രേഖകളുമില്ലാതെ വിമാനത്തിൽ കയറി പാകിസ്ഥാനിലേക്ക് പോകാനാണ് പെൺകുട്ടി എയർപോർട്ടിൽ എത്തിയത്.

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/Women/
അതിർത്തി കടന്ന് വീണ്ടും ഫെയ്‌സ്ബുക്ക് പ്രണയം; കാമുകനെ വിവാഹം ചെയ്യാൻ ശ്രീലങ്കന്‍ യുവതി ഇന്ത്യയിൽ
Open in App
Home
Video
Impact Shorts
Web Stories