ഭർത്താവിനോട് കള്ളം പറഞ്ഞ് വീടുവിട്ടിറങ്ങിയ യുവതി കാമുകനെ വിവാഹം ചെയ്യാൻ പാകിസ്ഥാനിൽ

Last Updated:

അഞ്ജു ഇപ്പോൾ പാക് അധികൃതരുടെ നിരീക്ഷണത്തിലാണ് എന്നാണ് വിവരം

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ വിവാഹം കഴിക്കാൻ രാജസ്ഥാൻ സ്വദേശിയായ യുവതി പാകിസ്ഥാനിലെത്തി. ജയ്പൂരിലേക്ക് പോകുകയാണെന്ന് ഭർത്താവിനോട് കള്ളം പറഞ്ഞാണ് 34 കാരിയായ യുവതി വീടുവിട്ടിറങ്ങിയത്. അഞ്ജു എന്നാണ് യുവതിയുടെ പേര്. ഉത്തർപ്രദേശിൽ ജനിച്ച അ‍ഞ്ജു, രാജസ്ഥാനിലെ അൽവാറിലാണ് ഭർത്താവിനൊപ്പം താമസിച്ചിരുന്നത്. 29 കാരിയായ സുഹൃത്ത് നസ്‌റുല്ലയെ കാണാനാണ് യുവതി പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെത്തിയത്. അഞ്ജു ഇപ്പോൾ പാക് അധികൃതരുടെ നിരീക്ഷണത്തിലാണ് എന്നാണ് ന്യൂസ് 18 നു ലഭിച്ച വിവരം.
ഓൺലൈൻ ഗെയിമിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനെ കാണാൻ പാക്കിസ്ഥാൻ പൗരയായ സീമ ഹൈദർ എന്ന സ്ത്രീ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ റിപ്പോർട്ടുകൾ അടുത്തിടയൊണ് പുറത്തു വന്നത്. ഇതിനു പിന്നാലെയാണ് രാജസ്ഥാനിൽ നിന്നുള്ള ഈ വാർത്ത. സീമ ഹൈദർ നിയമവിരുദ്ധമായാണ് ഇന്ത്യയിൽ എത്തിയതെങ്കിൽ, അഞ്ജു വാഗാ അതിർത്തി വഴി നിയമപരമായാണ് പാകിസ്ഥാനിൽ എത്തിയത്.
അഞ്ജുവിനെ ആദ്യം പാകിസ്ഥാൻ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും യാത്രാരേഖകൾ എല്ലാം കൃത്യമായതിനാൽ വിട്ടയക്കുകയായിരുന്നു. അഞ്ജുവിന്റെ കാമുകൻ നസ്‌റുല്ല മെഡിക്കൽ ഫീൽഡിലാണ് ജോലി ചെയ്യുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇരുവരും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടത്.
advertisement
സീനിയർ പോലീസ് ഓഫീസർ മുഷ്താഖ് ഖാബും സ്‌കൗട്ട്സ് മേജറും ചേർന്ന് രേഖകൾ പരിശോധിച്ചതിനു ശേഷമാണ് അഞ്ജുവിനെയും സുഹൃത്തിനെയും വിട്ടയച്ചതെന്ന് ദിർ പോലീസ് സ്‌റ്റേഷനിലെ ഓഫീസർമാരിലൊരാൾ പറഞ്ഞു. മാധ്യമ റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെ അഞ്ജുവിനെക്കുറിച്ച് അന്വേഷിക്കാൻ രാജസ്ഥാൻ പോലീസിലെ ഒരു സംഘം ഭിവാഡിയിലെ വീട്ടിലെത്തിയിരുന്നു.
ജയ്പൂരിലേക്ക് പോകുകയാണ് എന്നു പറഞ്ഞാണ് വ്യാഴാഴ്ച അഞ്ജു വീട്ടിൽ നിന്ന് ഇറങ്ങിയെന്നും എന്നാൽ പിന്നീടാണ് പാകിസ്ഥാനിലെത്തിയ വിവരം വീട്ടുകാർക്ക് മനസിലായെന്നും ഭർത്താവ് പറഞ്ഞു. അഞ്ജു ഓൺലൈനിൽ ആരെങ്കിലുമായി സംസാരിക്കുന്നത് തന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും ഭർത്താവ് പറഞ്ഞു. “വ്യാഴാഴ്‌ചയാണ് അ‍ഞ്ജു വീട്ടിൽ നിന്നിറങ്ങിയത് എന്നാണ് ഭർത്താവ് പറഞ്ഞത്. യുവതിയുടെ പക്കൽ സാധുവായ പാസ്‌പോർട്ടും ഉണ്ടായിരുന്നു”, അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഭിവാദി സുജിത് ശങ്കർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
advertisement
അഞ്ജുവിന് 15 വയസുള്ള മകളും ആറ് വയസുള്ള ഒരു മകനും ഉണ്ട്. ഇവരുടെ കുടുംബത്തിൽ നിന്ന് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല എന്നും പോലീസ് അറിയിച്ചു.
പബ്‌ജി ഗെയിമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പാകിസ്ഥാൻ സ്വദേശി സീമ ഹൈദന്റെയും ഇന്ത്യൻ പങ്കാളി സച്ചിൻ മീണയുടെയും വാർത്ത കഴിഞ്ഞ അടുത്തിടെയാണ് പുറത്തു വന്നത്. നേപ്പാൾ വഴി ഇന്ത്യയിലേക്ക് പ്രവേശിച്ച സീമ ഹൈദറിനെ പാകിസ്ഥാൻ ചാര പ്രവർത്തകയാണെന്ന സംശയത്തെ തുടർന്ന് ഉത്തർപ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സേന 12 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ തന്റെ കാമുകൻ സച്ചിൻ മീണയെ കാണാൻ മാത്രമാണ് താൻ ഇന്ത്യയിലെത്തിയതെന്നാണ് സീമ ഹൈദർ ആവർത്തിച്ചത്. സച്ചിനെയും പിതാവ് നേത്രപാല്‍ സിങ്ങിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഭർത്താവിനോട് കള്ളം പറഞ്ഞ് വീടുവിട്ടിറങ്ങിയ യുവതി കാമുകനെ വിവാഹം ചെയ്യാൻ പാകിസ്ഥാനിൽ
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement