2017ല്‍ തന്റെ ഭര്‍ത്താവായ തരുണ്‍ ചൗഹാന്റെ സഹായത്തോടെയാണ് ശ്രുതി ആദ്യമായി ബുക്ക് ഡ്രോപ്പ് സംരംഭം തുടങ്ങിയത്. ജുമ്പാ ലാഹിരി എഴുതിയ 'ദി നേംസേക്കിന്റെ' കോപ്പിയായിരുന്നു ആദ്യം മെട്രോയിലൂടെ മറ്റൊരു വായനക്കാരനിലേക്ക് എത്തിച്ചത്.
''കുട്ടിക്കാലത്ത് എനിക്ക് അധികം പുസ്തകങ്ങള്‍ ഒന്നും സ്വന്തമായി ഉണ്ടായിരുന്നില്ല. എനിക്ക് വായന ഇഷ്ടമാണ്, പക്ഷേ പുസ്തകങ്ങള്‍ സ്വന്തമാക്കുന്നത് ഒരു ആഡംബരമായിരുന്നു. ഒരു വിധത്തില്‍ പറഞ്ഞാല്‍, ഞാന്‍ പുസ്തകങ്ങളെ പിന്തുടര്‍ന്നാണ് വളര്‍ന്നത്. ഡല്‍ഹി മെട്രോയില്‍ പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ എല്ലാവരിലും പുസ്തകങ്ങള്‍ എത്തിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു'', ശ്രുതിയുടെ വാക്കുകള്‍ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
advertisement
Also Read-പെരുമഴയത്ത് ചെമ്പിൽ കയറി വരനും വധുവും; നിശ്ചയിച്ച മുഹൂർത്തത്തിൽ താലികെട്ട്
ഈ സംരംഭം ആരംഭിച്ച് ആദ്യത്തെ രണ്ട് മാസക്കാലം ശ്രുതിയ്ക്ക് അത് ഒറ്റയ്ക്കാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ അതിനുശേഷം അവരുടെ ഈ സംരംഭത്തിന് പ്രചാരം ലഭിച്ചതോടെ കൂടുതല്‍ ആളുകള്‍ ഇതിന്റെ ഭാഗമാകാന്‍ സന്നദ്ധരായി രംഗത്തുവന്നു. 'ബുക്ക് ഫെയറീസ്' എന്നറിയപ്പെടുന്ന ഈ സന്നദ്ധപ്രവര്‍ത്തകര്‍ ബുക്ക് ഡ്രോപ്പിനായി ഒരു നിശ്ചിത സമയം ഷെഡ്യൂള്‍ ചെയ്യും. ഇതിന് കീഴില്‍, തങ്ങളുടെ ഫോളോവേഴ്‌സിന് ഇത് സംബന്ധിച്ച സൂചന നല്‍കുന്നതിനായി ഒരു പുസ്തകത്തിന്റെ ഫോട്ടോ എടുത്ത് ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യും. ആരെങ്കിലും ആ പുസ്തകം എടുത്താല്‍ അത് വായിച്ചതിനു ശേഷം മറ്റൊരു മെട്രോ സ്റ്റേഷനില്‍ ഡ്രോപ്പ് ചെയ്യും. മറ്റൊരാള്‍ക്ക് അത് കണ്ടെത്താനും വായിക്കാനുമായി ബുക്ക് ഡ്രോപ്പിന്റെ വിവരങ്ങള്‍ അറിയിക്കുകയും ചെയ്യും. ഇത്തരത്തില്‍ ആ പുസ്തകത്തിന്റെ യാത്ര തുടരും.
അപ്രതീക്ഷിതമായെത്തിയ കോവിഡ് 19 രോഗബാധയും ലോക്ക്ഡൗണും മൂലം ശ്രുതിയുടെ സംരംഭം താല്‍ക്കാലികമായി കുറച്ചുകാലത്തേക്ക് നിര്‍ത്തി വെക്കേണ്ടി വന്നെങ്കിലും അങ്ങനെ പിന്‍മാറാന്‍ ഇവര്‍ തയ്യാറായില്ല. വായനക്കാരുമായി ബന്ധപ്പെടാനുള്ള ഒരു ബദല്‍ മാര്‍ഗം കണ്ടെത്താന്‍ ശ്രുതിയും സംഘവും തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു പുതിയ രീതി ആവിഷ്‌ക്കരിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി ഒരു പ്രത്യേക പുസ്തകത്തെക്കുറിച്ച് അവര്‍ വായനക്കാരോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. അതിനെക്കുറിച്ച് കൂടുതല്‍ അറിവുള്ളവരുടെ സ്ഥലത്ത് ആ പുസ്തകം എത്തിക്കാനും ആരംഭിച്ചു.
Also Read-യാചിക്കാനില്ല; അതുകൊണ്ട് ദയവായി പേന വാങ്ങൂ'; സോഷ്യല്‍ മീഡിയയില്‍ മനസ് കീഴടക്കി ഒരു വൃദ്ധ
കോവിഡ് മഹാമാരിയുടെ തീവ്രത കുറയുകയും സ്ഥിതിഗതികള്‍ പഴയത് പോലെയാവുകയും ചെയ്താല്‍ 2022 ഓടുകൂടി തങ്ങളുടെ ബുക്ക് ഡ്രോപ്പ് പദ്ധതി പുനഃരാരംഭിക്കാന്‍ സാധിക്കുമെന്നാണ് ശ്രുതി പ്രതീക്ഷിക്കുന്നത്.
ഹാരി പോട്ടര്‍ താരം എമ്മ വാട്‌സണ്‍ ഒരു അന്താരാഷ്ട്ര പദ്ധതിയായാണ് ബുക്ക് ഡ്രോപ്പ് സംരംഭത്തിന് തുടക്കമിട്ടത്. ഈ പദ്ധതിയുടെ ഭാഗമായി ആളുകള്‍ക്ക് വായിക്കാനായി ആയിരത്തോളം പുസ്തകങ്ങളാണ് പൊതു സ്ഥലങ്ങളില്‍ ലഭ്യമാക്കിയത്.